വരുന്നു അടുത്ത ദ്രാവിഡ്... സമിത്ത് പുലിക്കുട്ടി തന്നെ, തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി
ദില്ലി: പുലിക്കു പിറന്നത് പുലിക്കുട്ടി തന്നെ. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത്ത് തകര്‍പ്പന്‍ പ്രകടനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അണ്ടര്‍ 14 കാറ്റഗറിയില്‍ നടന്ന സംസ്ഥാന തല മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയാണ് ജൂനിയര്‍ ദ്രാവിഡ് നേടിയത്.
ഇതാദ്യമായല്ല സമിത്ത് തന്റെ ബാറ്റിങ് മികവിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തേയും സ്‌കൂള്‍ തല ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ താരം ദ്രാവിഡിന്റെ അഭിമാനമായി മാറിയിരുന്നു.

ഉജ്ജ്വല ഇന്നിങ്‌സ്
ദില്ലിയില്‍ ധര്‍വാദ് സോണിനെതിരേ വൈസ് പ്രസിഡന്റ്‌സ് ഇലവനുവേണ്ടി അണ്ടര്‍ 14 ഇന്റര്‍ സോണല്‍ ടൂര്‍ണമെന്റിലാണ് സമിത്ത് ഡബിള്‍ സെഞ്ച്വറി നേടിയത്. മല്‍സരത്തില്‍ ടീമിനെ നയിച്ചതും 14കാരനായിരുന്നു. ആദ്യ ഇന്നിങ്‌സിലാണ് 256 പന്തില്‍ താരം 201 റണ്‍സ് നേടിയത്. 22 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു സമിത്തിന്റെ ഇന്നിങ്‌സ്.
മൂന്നു വിക്കറ്റിന് 67 റണ്‍സെന്ന നിലയില്‍ ടീം പതറവെ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സമിത്ത് നാലാം വിക്കറ്റില്‍ സമിത്ത് മൊഹന്തിക്കൊപ്പം 146 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റുകയായിരുന്നു.

രണ്ടാമിന്നിങ്‌സിലും തിളങ്ങി
ആദ്യ ഇന്നിങ്‌സിലെ ഡബിള്‍ സെഞ്ച്വറിക്കു പിന്നാലെ രണ്ടാമിന്നിങ്‌സിലും സമിത്ത് ബാറ്റിങില്‍ മിന്നി. പുറത്താവാതെ 94 റണ്‍സാണ് രണ്ടാമിന്നിങ്‌സില്‍ ജൂനിയര്‍ ദ്രാവിഡ് നേടിയത്. മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സമിത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

നേരത്തേയും മികച്ച പ്രകടനം
നേരത്തയും മികച്ച പ്രകടനത്തിലൂടെ സമിത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അണ്ടര്‍ 12 കാറ്റഗറിയിലായിരുന്നു താരം മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടത്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ സ്‌കൂളായ മല്ല്യ അദിതി ഇന്റര്‍നാഷലിനെ പ്രതിനിധീകരിച്ചു കളിച്ച സമിത്ത് മൂന്നു അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നു. ഈ മൂന്നു കളികളിലും സ്മിത്തിന്റെ സ്‌കൂള്‍ ടീം വിജയിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications