Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുലിക്ക് പിറന്നത് പുലിക്കുട്ടി തന്നെ!! ജൂനിയര്‍ ദ്രാവിഡിന്റെ മിന്നും പ്രകടനം... ടീമിന്റെ ഹീറോ

ജൂനിയര്‍ ദ്രാവിഡിന്റെ മിന്നും പ്രകടനം | Oneindia Malayalam

ബെംഗളൂരു: ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്റെ ക്രിക്കറ്റിലേക്കുള്ള വരവ് ആരാധകരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. സ്‌കൂള്‍ ക്രിക്കറ്റിലൂടെ തുടങ്ങി ഇപ്പോള്‍ ഇന്ത്യയുടെ ജൂനിയര്‍ ടീമില്‍ വരെയെത്തി നില്‍ക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

ഇപ്പോഴിതാ മറ്റൊരു ഇതിഹാസ താരത്തിന്റെ മകന്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത്ത് ദ്രാവിഡാണ് സ്‌കൂള്‍ ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ചത്.

ഓള്‍റൗണ്ട് പ്രകടനം

ഓള്‍റൗണ്ട് പ്രകടനം

ദ്രാവിഡിന്റെ മൂത്ത മകനായ സമിത്ത് ഓള്‍റൗണ്ട് പ്രകടനമാണ് സ്‌കൂള്‍ ക്രിക്കറ്റില്‍ കാഴ്ചവച്ചത്. ബെംഗളൂരുവില്‍ നടന്ന അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ മല്ല്യ അതിദി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വിജയശില്‍പ്പിയായി താരം മാറുകയായിരുന്നു. കാംബ്രിഡ്ജ് പബ്ലിക് സ്‌കൂളിനെതിരേ തന്റെ സ്‌കൂളിന് ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജമയാണ് സമിത്ത് സമ്മാനിച്ചത്.
കളിയില്‍ ബാറ്റിങിനൊപ്പം ബൗളിങിലും സമിത്ത് മിന്നി. പുറത്താവാതെ 51 റണ്‍സ് നേടിയ താരം ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും പോക്കറ്റിലാക്കി.

നേരത്തേയും മികച്ച പ്രകടനം നടത്തി

നേരത്തേയും മികച്ച പ്രകടനം നടത്തി

12 കാരനായ സമിത്ത് ഇതാദ്യമായല്ല സ്‌കൂള്‍ ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ താരം സെഞ്ച്വറി നേടിയിരുന്നു.
ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനുള്ള പുരസ്‌കാരവും ജൂനിയര്‍ ദ്രാവിഡ് സ്വന്തമാക്കിയിരുന്നു. ഈ ടൂര്‍ണമെന്റിനു മുമ്പ് നടനടന്ന ചില ചാംപ്യന്‍ഷിപ്പുകളിലും സമിത്ത് മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അര്‍ജുന്റെ കോച്ച് ദ്രാവിഡ്

അര്‍ജുന്റെ കോച്ച് ദ്രാവിഡ്

തന്റെ മുന്‍ കൂട്ടുകാരനും ടീമംഗവുമായ സച്ചിന്റെ മകനായ അര്‍ജുനെ പരിശീലിപ്പിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ദ്രാവിഡിന് കൈവന്നിരിക്കുന്നത്. ലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ കോച്ച് ദ്രാവിഡാണ്. ദേശീയ ടീമിനായി അര്‍ജുന്റെ അരങ്ങേറ്റം കൂടിയാണിത്.
ലങ്കയ്‌ക്കെതിരായ ആദ്യ അനൗദ്യേഗിക ടെസ്റ്റില്‍ അര്‍ജുന്‍ രണ്ടു വിക്കറ്റുമായി വരവറിയിച്ചിരുന്നു.

Story first published: Thursday, July 26, 2018, 13:36 [IST]
Other articles published on Jul 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+