Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: അതിന്റെ ഹരം വേറെ തന്നെ- ദ്രാവിഡിന്റെ കീഴില്‍ വീണ്ടുമിറങ്ങുന്നതിന്റെ ത്രില്ലില്‍ പൃഥ്വി

ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മുന്‍ ഇതിഹാസ താരവും കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. ശ്രീലങ്കയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകളില്‍ ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ദ്രാവിഡാണ്. ശിഖര്‍ ധവാന്‍ നയിക്കുന്ന സംഘത്തില്‍ പൃഥ്വിയും ഉള്‍പ്പെട്ടിട്ടുണ്ട്.

നേരത്തേ 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ പൃഥ്വി കളിച്ചിരുന്നു. അന്നു ടീമിന്റെ ക്യാപ്റ്റനും അദ്ദേഹമായിരുന്നു. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടവും നേടിയിരുന്നു.

 അതിന്റെ ഹരം വേറെ തന്നെ

അതിന്റെ ഹരം വേറെ തന്നെ

ദ്രാവിഡിനു കീഴില്‍ കളിക്കുന്നതിന്റെ രസം വേറെ തന്നെയാണെന്നു പൃഥ്വി പറയുന്നു. അദ്ദേഹം നേരത്തേ അണ്ടര്‍ 19 കോച്ചായിരുന്നു. രാഹുല്‍ സാര്‍ സംസാരിക്കുന്ന രീതിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം അതിശയയിപ്പിക്കുന്ന തരത്തിലാണ്. ഗെയിമിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോള്‍ എത്രമാത്രം അനുഭവസമ്പത്ത് ഉണ്ടെന്നു മനസ്സിലാവും. ക്രിക്കറ്റിനെക്കുറിച്ച് അദ്ദേഹത്തിനു എല്ലാമറിയാം. സാഹചര്യങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണമെന്നുമെല്ലാം രാഹുല്‍ സാര്‍ പറയുന്നത് വേറെ ലെവലിലാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

 അച്ചടക്കം പ്രതീക്ഷിക്കുന്നു

അച്ചടക്കം പ്രതീക്ഷിക്കുന്നു

രാഹുല്‍ സാര്‍ കോച്ചായതിനാല്‍ തന്നെ ഒരാള്‍ ഡ്രസിങ് റൂമില്‍ അച്ചടക്കം പ്രതീക്ഷിക്കും. രാഹുല്‍ സാറിനൊപ്പമുള്ള പരിശീലന സെഷനുകള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. കാരണം അദ്ദേഹവുമായി മണിക്കൂറുകളോളം സംസാരിക്കാന്‍ എനിക്കിഷ്ടമാണ്. ഈ പര്യടനത്തില്‍ എനിക്കു അവസരം മുതലാക്കിയേ തീരൂ. ഇന്ത്യന്‍ ടീമില്‍ എങ്ങനെയെങ്കിലും മടങ്ങിയെത്താന്‍ ഞാന്‍ ആഗ്രഹിച്ചിപരുന്നു. എല്ലായ്‌പ്പോഴും ടീമിന് എനിക്കും മുകളിലാണ് നിര്‍ത്തിയിട്ടുള്ളത്. ഇന്ത്യന്‍ ടീമോ, രഞ്ജി ടീമോ, ക്ലബ്ബോ, സ്‌കൂള്‍ ടീമോ ഏതുമാവട്ടെ ഏറ്റവും മികച്ച നല്‍കാനാണ് ആഗ്രഹിച്ചിട്ടുള്ളതെന്നും പൃഥ്വി പറയുന്നു.

 പരിശീലന രീതി

പരിശീലന രീതി

കളിക്കളത്തില്‍ ആഗ്രഹിച്ചതു പോലെ പെര്‍ഫോം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ഞാന്‍ പരിശീലനം കൂടുതല്‍ കഠിനമാക്കാറുണ്ട്. എന്നാല്‍ ഞാന്‍ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറില്ല. സ്വയം ഞാന്‍ ഒന്നിനും നിര്‍ബന്ധിക്കാറുമില്ല. നന്നായി ശ്രമിച്ചിട്ടും അതതിന്റെ ഫലം ലഭിക്കുന്നില്ലെങ്കില്‍ ഒരു ബ്രേക്കെടുക്കുകയാണ് ചെയ്യാറുള്ളത്. അതിനു ശേഷം മനസ്സ് ഒന്നു ശാന്തമായാല്‍ വീണ്ടും ശ്രമിക്കുകയെന്നതാണ് തന്റെ രീതിയെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 5, 2021, 11:44 [IST]
Other articles published on Jul 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+