
മോയിന്‍ അലി
ഇംഗ്ലണ്ടിന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് മോയിന്‍ അലി. മൂന്ന് ഫോര്‍മാറ്റിലും സജീവമായിരുന്ന താരത്തെ അറിയാത്ത ക്രിക്കറ്റ് താരങ്ങളില്ലെന്ന് പറയാം. ഇപ്പോള്‍ ടെസ്റ്റ് മതിയാക്കിയെങ്കിലും പരിമിത ഓവറിലും ഐപിഎല്ലിലുമെല്ലാം നിറ സാന്നിധ്യമാണ് മോയിന്‍ അലി. വലിയ പ്രതിഫലം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നടക്കം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെങ്കിലും അത്യാഡംഭര ജീവിതം അദ്ദേഹം താല്‍പ്പര്യപ്പെടുന്നില്ല. അത്യാഡംഭര കാറുകള്‍ എടുക്കുന്നതിന് പകരം നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തോതില്‍ സംഭാവന ചെയ്യുന്നയാളാണ് മോയിന്‍ അലി.
എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

സ്റ്റീവ് വോ
ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് വോയെ അറിയാത്ത ക്രിക്കറ്റ് പ്രേമികളുണ്ടെന്ന് തോന്നുന്നില്ല. ഓസീസ് ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലത്ത് ടീമിന്റെ കപ്പിത്താനായി സ്റ്റീവ് വോ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയെ ലോകകപ്പ് ചാമ്പ്യന്മാരാക്കിയ നായകനാണ് സ്റ്റീവ് വോ. കരിയറില്‍ വലിയ ആസ്തിയും സ്റ്റീവ് വോ ഉണ്ടാക്കിയെങ്കിലും ജീവിതത്തില്‍ ആഡംഭരത്തോട് വലിയ താല്‍പര്യം അദ്ദേഹം കാട്ടിയിരുന്നില്ല. സ്റ്റീവ് വോ ഫൗണ്ടേഷന്റെ കീഴില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്

ചേതേശ്വര്‍ പുജാര
ആഡംഭര ജീവിതത്തോട് വലിയ താല്‍പര്യം കാട്ടാത്ത താരങ്ങളിലൊരാളാണ് ഇന്ത്യയുടെ ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡിന് ശേഷം ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായി മാറിയ പുജാര മറ്റ് താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ആഡംഭര ജീവിതത്തോട് വലിയ താല്‍പര്യം കാട്ടാത്ത പുജാര സാമൂഹ്യ മാധ്യമങ്ങളില്‍ പോലും സജീവമല്ല. മറ്റ് താരങ്ങളെപ്പോലെ വലിയ സ്റ്റൈലിഷ് ജീവിതം നയിക്കാതെ ലളിതമായ ജീവിതം നയിക്കുന്ന താരമാണ് പുജാര.

മുത്തയ്യ മുരളീധരന്‍
ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ പേരിലാണ്. ടെസ്റ്റില്‍ 800 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക താരമാണ് മുരളീധരന്‍. 1347 വിക്കറ്റ് അദ്ദേഹം ശ്രീലങ്കയ്ക്കായി നേടിയിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കാരനെന്ന നിലയിലും ഇപ്പോള്‍ പരിശീലകനെന്ന നിലയിലും സജീവമായിട്ടുള്ള മുത്തയ്യ മുരളീധരന് കോടികളുടെ ആസ്തിയുമുണ്ട്. എന്നാല്‍ ആഡംഭര ജീവിതത്തിന് പിന്നാലെ അദ്ദേഹം പോയിട്ടില്ല. ലളിതമായ ജീവിതമാണ് അദ്ദേഹം പിന്തുടര്‍ന്നത്. വസ്ത്രധാരണത്തിലുള്‍പ്പെടെ താനൊരു സൂപ്പര്‍ താരമാണെന്ന യാതൊരു സൂചനയും നല്‍കാതെയുള്ള രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.
'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

രാഹുല്‍ ദ്രാവിഡ്
ഇന്ത്യയുടെ മുന്‍ നായകനും നിലവിലെ പരിശീലകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് രാഹുല്‍ ദ്രാവിഡ്. ക്ലാസിക് ബാറ്റിങ്ങിന്റെ ഏറ്റവും മനോഹര രൂപമെന്ന് ദ്രാവിഡിന്റെ ബാറ്റിങ്ങിനെ വിശേഷിപ്പിക്കാം. വലിയ ആരാധക പിന്തുണയും ആസ്തിയും ദ്രാവിഡിനുണ്ടെങ്കിലും ലളിതമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. മക്കളോടൊപ്പം ഷോപ്പിങ് മാളിലൊക്കെ സാധാരണക്കാരനെപ്പോലെ പോകുന്ന ദ്രാവിഡിനെ പലപ്പോഴും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരമെന്ന തലക്കനമില്ലാതെ ലളിതമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് ദ്രാവിഡെന്ന് പറയാം.


Click it and Unblock the Notifications
