Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയിലേക്ക് പ്രമുഖരില്ല... എങ്കിലും വിട്ടുകൊടുക്കില്ല, കോലിപ്പടയ്ക്കു റബാദയുടെ മുന്നറിയിപ്പ്

ജൊഹാനസ്‌ബെര്‍ഗ്: ലോകപ്പിലേറ്റ തിരിച്ചടിക്കു ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ലോകകപ്പിന്റെ സെമി ഫൈനല്‍ പോലും കാണാതെ ദക്ഷിണാഫ്രിക്ക പുറത്തായിരുന്നു. ഇനി ഇന്ത്യന്‍ പര്യടനത്തിന് എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഈ മാസം ഇന്ത്യയിലെത്തുന്ന ദക്ഷിണാഫ്രിക്ക ടി20 ടെസ്റ്റ് പരമ്പരകളില്‍ കളിക്കും.

ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഇന്ത്യക്കെതിരേയുള്ള പരമ്പര ദക്ഷിണാഫ്രിക്കയ്ക്കു അഗ്നിപരീക്ഷ തന്നെയാണെങ്കിലും പൊരുതാനുറച്ചു തന്നെയാണ് തങ്ങള്‍ വരുന്നതെന്നു പുതിയ പേസ് സെന്‍സേഷന്‍ കാഗിസോ റബാദ ഇന്ത്യയിലെത്തിയ ശേഷം ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

ആത്മവിശ്വാസമുണ്ട്

ആത്മവിശ്വാസമുണ്ട്

യുവ നിരയുമായാണ് ഇന്ത്യയിലെത്തിയതെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് തങ്ങളെന്നു റബാദ പറഞ്ഞു. ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ഡികോക്കും റബാദയുമാണ് ടീമിലെ ഏറ്റവും അനുഭവസമ്പന്നരായ കളിക്കാര്‍.
അടുത്ത കുറച്ചു വര്‍ഷങ്ങള്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. ഈ ഇന്ത്യന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും കഴിവും തങ്ങള്‍ക്കുണ്ടെന്നും റബാദ കൂട്ടിച്ചേര്‍ത്തു.

താരതമ്യം ചെയ്യാം

താരതമ്യം ചെയ്യാം

ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഇന്ത്യയുമായി തങ്ങളുടെ പ്രകടനം താരതമ്യം ചെയ്യാനുള്ള അവസരമാണ് ഈ പര്യടനമെന്നും റബാദ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. യുവത്വത്തിനു പ്രാധാന്യം നല്‍കിയുള്ള ടീമാണ് ഇപ്പോഴത്തേത്. ഇതിനു മുമ്പ് ഇന്ത്യയില്‍ കളിച്ചിച്ചില്ലാത്ത ടീമിലെ താരങ്ങള്‍ക്കു ഈ പര്യടനം ശരിക്കും വെല്ലുവിളി ആയിരിക്കുമെന്നും റബാദ ചൂണ്ടിക്കാട്ടി.

ശ്രദ്ധ പോസിറ്റീവുകളില്‍ മാത്രം

ശ്രദ്ധ പോസിറ്റീവുകളില്‍ മാത്രം

ഫഫ് ഡുപ്ലെസി, ഇമ്രാന്‍ താഹിര്‍, ഹാഷിം അംല, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ ഇല്ല. താഹിറും അംലയും വിരമിച്ചപ്പോള്‍ ഡുപ്ലെസിസ് പരിക്കു കാരണം വിട്ടുനില്‍ക്കുകയും സ്റ്റെയ്‌നിനെ ഒഴിവാക്കുകയുമായിരുന്നു.
ഇത്രയും താരങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവ് വശങ്ങളെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നു റബാദ വ്യക്കമാക്കി. തീര്‍ച്ചയായും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ മാറ്റത്തിന്റെ സമയമാണിത്. സ്‌കൂള്‍ തലത്തില്‍ ഒപ്പം കളിച്ചിരുന്ന ചിലര്‍ക്കൊപ്പം ഇപ്പോള്‍ ഇന്ത്യന്‍ പര്യടനത്തില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നും 24കാരനായ റബാദ വിശദമാക്കി.

ചില അരങ്ങേറ്റങ്ങള്‍

ചില അരങ്ങേറ്റങ്ങള്‍

ഇന്ത്യന്‍ പര്യടനം ചില ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു ദേശീയ ടീമിനൊപ്പമുള്ള അരങ്ങേറ്റം കൂടിയാണ്. ഇന്ത്യക്കെതിരേ ഇതുവരെ കളിച്ചിട്ടില്ലാത്ത ചിലര്‍ ഇത്തവണ സംഘത്തിലുണ്ട്. തങ്ങള്‍ എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള അവസരമാണിത്. ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. വളരെ ആവേശത്തോടെയാണ് പരമ്പരയെ കാത്തിരിക്കുന്നതെന്നും പേസര്‍ വിശദമാക്കി.

Story first published: Monday, September 9, 2019, 15:23 [IST]
Other articles published on Sep 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+