Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതെന്ത് വിരമിക്കല്‍? അശ്വിന്‍ ചെയ്തത് ശരിയായില്ല!! തുറന്നടിച്ച് മുന്‍ പാക് താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ ദിവസം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നറും ഔള്‍റൗണ്ടറുമായ ആര്‍ അശ്വിനെക്കുറിച്ച് സര്‍പ്രൈസ് പരാമര്‍ശം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. അശ്വിന്‍ ഒരു മാച്ച് വിന്നറായിരുന്നില്ലെന്നും വിരമിക്കാന്‍ തിരഞ്ഞെടുത്ത സമയം ഒട്ടും ശരിയായില്ലെന്നും അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലില്‍ തുറന്നടിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയുമായി സമനിലയില്‍ പിരിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനു ശേഷമായിരുന്നു 38 കാരനായ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെ പരമ്പരയിലെ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ക്കായി ടീമിനൊപ്പം തുടരാതെ അദ്ദേഹം നാട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. പരമ്പരയിലെ മൂന്നു ടെസ്റ്റുകളില്‍ രണ്ടാമത്തേതില്‍ മാത്രമേ അശ്വിനെ ഇന്ത്യ കളിപ്പിച്ചിരുന്നുള്ളൂ.

R ASHWIN

അശ്വിന്റെ വിരമിക്കല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ആര്‍ അശ്വിന്‍ തിരഞ്ഞടുത്ത സമയം ഉചിതമായില്ലെന്നാണ് ബാസിത് അലിയുടെ അഭിപ്രായം. ഇതിനുള്ള കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ആര്‍ അശ്വിന്‍ എപ്പോഴായിരുന്നു വിരമിക്കല്‍ തീരുമാനം എടുക്കേണ്ടിയിരുന്നതെന്നു നിങ്ങള്‍ക്കു അറിയുമോ? ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചപ്പോഴായിരുന്നു ഇതു ചെയ്യേണ്ടിയിരുന്നത്.

അല്ലെങ്കില്‍ ഓസ്‌ട്രേലിയയുമായി ഇപ്പോള്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം അശ്വിനു വിരമിക്കാമായിരുന്നു. എന്നാല്‍ പരമ്പര തീരുന്നതിനു മുമ്പ്, ആദ്യത്തെ മൂന്നു ടെസ്റ്റുകള്‍ക്കു ശേഷം അദ്ദേഹം വിരമിച്ചത് തീര്‍ച്ചയായും മോശം തീരുമാനം തന്നെയാണ്.

അഞ്ചാം ടെസ്റ്റ് വരെ കാത്തുനില്‍ക്കണമെന്നു അശ്വിനെ രോഹിത് ശര്‍മയ്ക്കും ഗൗതം ഗംഭീറിനും ബോധ്യപ്പെടുത്താമായിരുന്നു. അടുത്ത രണ്ടു ടെസ്റ്റുകള്‍ക്കും ടീമിനു നിങ്ങളെ ആവശ്യമുണ്ടെന്നും സിഡ്‌നിയിലെ അവസാന കളിയില്‍ ഉറപ്പായും വേണമെന്നും അശ്വിനോടു പറയാമായിരുന്നുവെന്നും ബാസിത് അലി വ്യക്തമാക്കി.

മാച്ച് വിന്നറല്ല

ആര്‍ അശ്വിന്‍ യഥാര്‍ഥത്തില്‍ ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നില്ലെന്ന ബാസിത് അലിയുടെ അഭിപ്രായം ഇന്ത്യന്‍ ആരാധകരെ ആദ്യമൊന്നു ഞെട്ടിക്കുക തന്നെ ചെയ്തു. അതിനു ശേഷമാണ് അദ്ദേഹം ഇന്ത്യയുടെ ഇതിഹാസ താരത്തെ വാനോളം പ്രശംസിച്ചത്. ആര്‍ അശ്വിന്‍ ഒരു മാച്ച് വിന്നറാണോ? അശ്വന്‍ ഒരു മാച്ച് വിന്നറായിരുന്നില്ല എന്നതാണ് ശരി. മറിച്ച് അദ്ദേഹം സീരീസ് വിന്നറായിരുന്നുവെന്നതാണ് സത്യം. അശ്വിന്‍ പരമ്പരയാണ് ജയിപ്പിച്ചിട്ടുള്ളത്.

ടി20യില്‍ ഏതെങ്കിലുമൊരു താരം മികച്ച ഇന്നിങ്‌സ് കളിക്കുകയാണെങ്കില്‍ ഇതാ മാച്ച് വിന്നറെത്തിയെന്നു നമുക്കു പറയാം. എന്നാല്‍ ഒരു ടൂര്‍ണമെന്റ് ജയിപ്പിക്കാന്‍ കഴിവുള്ള താരവും, ഒരു പരമ്പര ജയിപ്പിക്കാന്‍ കഴിയുന്ന താരവും വ്യത്യസ്തമാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ ഒരു ജയിച്ച മല്‍സരത്തില്‍ ഒരു താരം15 ബോളില്‍ 35 റണ്‍സെടുത്താല്‍ അതു വ്യത്യസ്ത കാര്യമാണ്.

ഏറ്റവും മികച്ച ക്രിക്കറ്റെന്നത് റെഡ് ബോള്‍ ക്രിക്കറ്റാണ്. അവിടെ ഹര്‍ഭജന്‍ സിങുണ്ട്, അവിടെ അനില്‍ കുംബ്ലെയുണ്ട്. കൂടാതെ അവിടെ ആര്‍ അശ്വിനുമുണ്ട്. ഇവരെല്ലാം മാച്ച് വിന്നര്‍മാരല്ല, സീരീസ് വിന്നര്‍മാരാണെന്നും ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 19, 2024, 13:50 [IST]
Other articles published on Dec 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+