For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിന്‍ ഐപിഎല്ലില്‍ കളി തുടര്‍ന്നേനെ!! 'വിരമിപ്പിച്ചത്' ആ നിയമം; സംഭവമറിയാം

ഐപിഎല്ലില്‍ ഇനിയും രണ്ടോ, മൂന്നോ സീസണുകള്‍ കൂടി ഉറപ്പായും കളിക്കാന്‍ ഴ കഴിയുമെന്നിരിക്കൊണ് വെറ്ററന്‍ സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ അടുത്തിടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടാനും അടുത്ത സീസണില്‍ മറ്റൊരു ടീമിനായി കളിക്കാനും ആഗ്രഹിക്കുന്നതായി അദ്ദേഹം ഫ്രാഞ്ചൈസിയെ അറിയിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പഴയ തട്ടകമായ രാജസ്ഥാന് റോയല്‍സിലേക്കു അശ്വിന്‍ തിരികെ പോയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ട്രേഡിങ് വിന്‍ഡോയിലോ, അടുത്ത ലേലത്തിലോ അദ്ദേഹം പുതിയൊരു ടീമിലേക്കു ചേക്കേറുമെന്നു ആരാധകര്‍ ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം വന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ഐപിഎല്ലും മതിയാക്കിയെങ്കിലും അശ്വിന്‍ പൂര്‍ണമായും കളി നിര്‍ത്തിയിട്ടില്ല. വിദേശത്തു നടക്കുന്ന ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ ഒരുകൈ നോക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. യഥാര്‍ഥത്തില്‍ ഐപിഎല്ലില്‍ നിന്നും വിരമിക്കാന്‍ അശ്വിന്‍ നിര്‍ബന്ധിതനായി മാറിയെന്നു പറയേണ്ടി വരും. ഇതിനു പിന്നിലെ കാരണത്തെ കുറിച്ചറിയാം.

ASHWIN

ആ നിയമം വില്ലനായി

ഐപിഎല്ലിനൊപ്പം വിദേശ ടി20 ഫ്രാഞ്ചൈസി ലീഗുകളിലും കളിച്ച് ക്രിക്കറ്റ് കരിയര്‍ മുന്നോട്ടു കൊണ്ടുപോവാനാണ് ആര്‍ അശ്വിന്‍ യഥാര്‍ഥത്തില്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോവുന്നതില്‍ നിന്നും ഒരു നിയമം അദ്ദേഹത്തിനു വില്ലനായി മാറി. ഇതോടെയാണ് വിദേശ ലീഗുകള്‍ക്കായി ഐപിഎല്ലിനോടു അശ്വിനു ഗുഡ്‌ബൈ പറയേണ്ടി വന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളില്‍ ഇനി കളിക്കണമെന്ന ആഗ്രഹമാണ് ഐപിഎല്‍ നിര്‍ത്താന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്നു അശ്വിന്‍ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ബിസിസിഐയുടെ വളരെ കര്‍ക്കശമായ നിയമമാണ് ഇതിനു പിന്നില്‍. ബിസിസിഐയുടെ നിയമപ്രകാരം ദേശീയ ടീമിനു വേണ്ടിയോ, ഐപിഎലില്ലോ, ആഭ്യന്തര ക്രിക്കറ്റിലോ കളിച്ചു കൊണ്ടിരിക്കുന്ന ഒരു താരത്തിനും വിദേശ ടി20 ലീഗുകൡല്‍ പങ്കെടുക്കാനുള്ള അനുമതിയില്ല.

ഇന്ത്യയില്‍ പൂര്‍ണമായി കളി നിര്‍ത്തിയവര്‍ക്കു മാത്രമേ വിദശ ലീഗുകളും ബിസിസിഐ അല്ലാതെ മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന ടി20 ഇവന്റുകളിലും കളിക്കാന്‍ കഴിയുകയുള്ളൂ. ഇതോടെയാണ് ഐപിഎല്ലില്‍ നിന്നു കൂടി അശ്വിന്‍ വിരമിക്കാനുള്ള കാരണം. ബിസിസിഐയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചതോടെ ഇനി ലോകത്തിന്റെ ഏതു ഭാഗത്തു നടക്കുന്ന ലീഗുകളിലും അദ്ദേഹത്തിനു ഇനി കളിക്കുകയും ചെയ്യാം.

ഐപിഎല്‍ മാതൃകയില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക തുടങ്ങി എല്ലാ പ്രധാനപ്പെട്ട ക്രിക്കറ്റ് ബോര്‍ഡുകളും ടി20 ലീഗുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവ കൂടാതെ വിരമിച്ച കളിക്കാര്‍ക്കു വേണ്ടി മാത്രമായി ഡബ്ല്യുസിഎല്ലുപ്പെടെ വേറേയും സ്വകാര്യ ടൂര്‍ണമെന്റുകള്‍ സജീവമാണ്. ഇവയില്‍ പലതിലും ഇനി വരും സീസണുകളില്‍ അശ്വിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നമുക്കു കാണാന്‍ കഴിഞ്ഞേക്കും.

ASHWIN

അത്യുജ്വല കരിയര്‍

2009ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപിഎല്‍ കരിയറാരംഭിച്ച ആര്‍ അശ്വിന്‍ അവര്‍ക്കൊപ്പം തന്നെയാണ് കളിയും നിര്‍ത്തിയത്. 221 മല്‍സരങ്ങളില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

7.2 എന്ന വളരെ മികച്ച ഇക്കോണമി റേറ്റില്‍ 187 വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു. 34 റണ്‍സിനു നാലു വിക്കറ്റുകളെടത്തതാണ് കരിയര്‍ ബെസ്റ്റ് പ്രകടനം. ബാറ്റിങിലേക്കു വന്നാല്‍ 833 റണ്‍സാണ് അശ്വിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിരുള്‍പ്പെടും, ഉയര്‍ന്ന സ്‌കോര്‍ 50 റണ്‍സുമാണ്.

Story first published: Friday, August 29, 2025, 11:16 [IST]
Other articles published on Aug 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+