Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇത്തവണ ആരുടെ ഊഴം? കോലിക്കു കീഴില്‍ കൂടുതല്‍ തവണ പരമ്പരയുടെ താരമായവരെ അറിയാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇനിയൊരു മല്‍സരമാണ് പരമ്പരയില്‍ ബാക്കിയുള്ളളത്. ഇന്ത്യ 2-1നു മുന്നിട്ടുനില്‍ക്കവെ വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് അവസാന ടെസ്റ്റിനു തുടക്കമാവുന്നത്. കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റ് നടന്നതും ഇതേ വേദിയില്‍ തന്നെയായിരുന്നു.

1

കോലിക്കു കീഴില്‍ ഇന്ത്യ നാട്ടില്‍ മറ്റൊരു പരമ്പര വിജയത്തിന് കൈയെത്തുംദൂരത്തു നില്‍ക്കവെ ആരാവും മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചില താരങ്ങള്‍ ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. അക്കൂട്ടത്തില്‍ മുന്നില്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ്. അശ്വിന്‍ ഒരു സെഞ്ച്വറിയും 24 വിക്കറ്റുകളും മൂന്നു ടെസ്റ്റുകളില്‍ നിന്ന് നേടിയപ്പോള്‍ അക്ഷര്‍ രണ്ടു ടെസ്റ്റുകളില്‍ നിന്നായി 18 വിക്കറ്റുകള്‍ കൊയ്തിരുന്നു.

2015ല്‍ കോലി ക്യാപ്റ്റനായ ശേഷം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരകളുടെ കണക്കെടുത്താല്‍ കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് സീരീസ് നേടിയവരുടെ ലിസ്റ്റില്‍ അശ്വിന്‍ രണ്ടാംസ്ഥാനത്തുണ്ട്. തവണയാണ് അദ്ദേഹം പരമ്പരയുടെ താരമായത്. മൂന്നു തവണ പ്ലെയര്‍ ഓഫ് ദി സീരീസായിട്ടുള്ള കോലി തന്നെയാണ് തലപ്പത്ത്. ഇത്തവണ അശ്വിന്‍ അവാര്‍ഡ് നേടിയാല്‍ കോലിക്കൊപ്പമെത്താന്‍ കഴിയും.

2

2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് കോലി ആദ്യമായി ഇന്ത്യയെ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ നയിച്ചത്. അശ്വിനായിരുന്നു അന്നു പ്ലെയര്‍ ഓഫ് ദി സീരീസ്. തൊട്ടടുത്ത വര്‍ഷം ന്യൂസിലാന്‍ഡിനെതിരേയും അദ്ദേഹം നേട്ടമാവര്‍ത്തിച്ചു. 2016, 17 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ കോലിക്കായിരുന്നു പുരസ്‌കാരം. 2017ല്‍ ഓസ്‌ട്രേലിയക്കെതിരേ രവീന്ദ്ര ജഡേജ നേട്ടത്തിന് അവകാശികളായപ്പോള്‍ ഇതേ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ കോലി വീണ്ടും പുരസ്‌കാരം കൈക്കലാക്കി. അതിനു ശേഷം വ്യത്യസ്ത താരങ്ങളാണ് പ്ലെയര്‍ ഓഫ് ദി സീരീസായിട്ടുള്ളതെന്നു കാണാം.

2108ല്‍ അഫ്ഗാനിസ്താനെതിരേ ശിഖര്‍ ധവാന്‍, ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ പൃഥ്വി ഷാ, 2019ല്‍ ദക്ഷിണാഫ്രകിക്കയ്‌ക്കെതിരേ രോഹിത് ശര്‍മ, ഇതേ വര്‍ഷം ബംഗ്ലാദേശിനെതിരേ ഇഷാന്ത് ശര്‍മ എന്നിവരും പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അശ്വിന്‍, അക്ഷര്‍ ഇവരിലൊരാള്‍ പ്ലെയര്‍ ഓഫ് ദി സീരീസാവാനാണ് കൂടുതല്‍ സാധ്യത.

Story first published: Monday, March 1, 2021, 14:32 [IST]
Other articles published on Mar 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+