For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മങ്കാദിങ്; അശ്വിന് വീണ്ടും പരിഹാസം... കിടു മറുപടിയും, കാരണം കുമ്പളങ്ങി നൈറ്റ്‌സ്

ഐപിഎല്ലാണ് അശ്വിന്‍ മങ്കാദിങ് നടത്തിയത്

ashwin

മുംബൈ: മങ്കാദിങിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട താരമാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നറായ ആര്‍ അശ്വിന്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെ നടത്തിയ മങ്കാദിങ് റണ്ണൗട്ടിന്റെ പേരിലാണ് അശ്വിന്‍ പഴികേട്ടത്.

സമൂഹമാധ്യമങ്ങള്‍ വഴി വലിയ ആക്രമണമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കൂടിയായിരുന്ന അദ്ദേഹത്തിനു നേരിട്ടത്. ഇപ്പോള്‍ വീണ്ടും മങ്കാദിങിന്റെ പേരില്‍ പരിഹസിക്കപ്പെട്ടിരിക്കുകയാണ് അശ്വിന്‍. എന്നാല്‍ തന്നെ കളിയാക്കിയ ആള്‍ക്ക് കിടിലന്‍ മറുപടി നല്‍കാന്‍ താരം മറന്നില്ല.

വഴിയൊരുക്കിയത് കുമ്പളങ്ങി നൈറ്റ്‌സ്

ഏറെ നിരൂപക പ്രശംസ നേടുകയും സിനിമാ പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്ത മലയാള ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിനെ പുകഴ്ത്തിക്കൊണ്ടുള്ള അശ്വിന്റെ ട്വീറ്റോടെയാണ് സംഭവത്തിന്റെ തുടക്കം. എത്ര മനോഹരമായി തയ്യാറാക്കിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചെറിയ കഥാതന്തു മാത്രമേയുള്ളൂവെങ്കിലും എന്തൊരു സൗന്ദര്യമെന്നായിരുന്നു അശ്വിന്റെ ട്വീറ്റ്.

പരിഹാസം ഇങ്ങനെ

കിരണ്‍ ഷായെന്ന വ്യക്തിയാണ് അശ്വിന്റെ ട്വീറ്റിനെ മങ്കാദിങുമായി ഉപമിച്ച് കളിയാക്കിയത്. അതെ, ജോസ് ബട്‌ലറെ നിങ്ങള്‍ പുറത്താക്കിയ അതേ സൗന്ദര്യം തന്നെയെന്നായിരുന്നു ഷായുടെ ട്വീറ്റ്.
ഇതിനു അതേ നാണയത്തില്‍ തന്നെ അശ്വിനും മറുപടി നല്‍കുകയായിരുന്നു. തീര്‍ച്ചയായും യാഥാര്‍ഥ്യമെന്ന് പറഞ്ഞു കൊണ്ട് തന്നെ പരിഹസിച്ചയാളുടെ വായടപ്പിക്കുകയായിരുന്നു അശ്വിന്‍.

ഞെട്ടിച്ച മങ്കാദിങ്

ഞെട്ടിച്ച മങ്കാദിങ്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്ത സംഭവമായിരുന്നു കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അശ്വിന്‍ നടത്തിയ മങ്കാദിങ് റണ്ണൗട്ട്. രാജസ്ഥാന്‍ റോയല്‍സും പഞ്ചാബും തമ്മിലുള്ള കളിക്കിടെയായിരുന്നു സംഭവം. ബൗളിങിനിടെ റോയല്‍സിന്റെ നോണ്‍ സ്‌ട്രൈക്കറായ ജോസ് ബട്‌ലറിനെയാണ് അശ്വിന്‍ മങ്കാദിങ് ചെയ്തത്. ക്രീസിന് പുറത്തേക്ക് ഇറങ്ങി വിന്ന ബട്‌ലറിനെ അശ്വിന്‍ ബൗള്‍ ചെയ്യും മുമ്പ് സ്റ്റംപ് ചെയ്ത് ഔട്ടാക്കുകയായിരുന്നു. 43 പന്തില്‍ നിന്നും 69 റണ്‍സോടെ ബട്‌ലര്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയായിരുന്നു ഇത്. ബട്‌ലറുടെ പുറത്താവല്‍ കളിയില്‍ വഴിത്തിരിവാകുകയും പഞ്ചാബ് ജയിക്കുകയും ചെയ്തിരുന്നു. എങ്കിലും ക്രിക്കറ്റ് പ്രേമികളില്‍ നിന്നും താരങ്ങളില്‍ നിന്നുമെല്ലാം വലിയ വിമര്‍ശനാണ് അശ്വിനു നേരിടേണ്ടിവന്നത്.

Story first published: Monday, August 12, 2019, 12:15 [IST]
Other articles published on Aug 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+