For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അപ്പീല്‍ ചെയ്തത് ഇഷ്ടമായില്ല, നിന്നെ തല്ലുമെന്ന് അശ്വിന്‍; ഭീഷണിപ്പെടുത്തി! രൂക്ഷ വിമര്‍ശനം

ചെന്നെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരമാണ് അശ്വിന്‍. സ്പിന്‍ ഓള്‍റൗണ്ടറായ അദ്ദേഹം നിലവില്‍ ടടെസ്റ്റ് ടീമില്‍ മാത്രമാണ് സജീവമായുള്ളത്. ഗംഭീര റെക്കോഡുള്ള അശ്വിന്‍ നിലവിലെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ് അദ്ദേഹം. ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ പൊതുവേ ശാന്തനായ താരമാണ് അശ്വിനെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം അത്ര ശാന്തനല്ല.

ഇതിനോടകം പല തവണ മോശം പെരുമാറ്റത്തിന്റെ പേരില്‍ അശ്വിന്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ അംപയറോട് കയര്‍ത്ത് അശ്വിന്‍ വിവാദത്തില്‍ പെട്ട സംഭവങ്ങളുമുണ്ട്. ഇപ്പോഴിതാ അശ്വിനെ തേടി പുതിയ വിവാദം എത്തിയിരിക്കുകയാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ യുവതാരത്തെ തല്ലുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന അശ്വിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഡഗൗട്ടിലിരുന്ന് അശ്വിന്‍ ദേഷ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഡിണ്ടുഗല്‍ ഡ്രാഗണ്‍സും ചെപ്പോക്ക് സൂപ്പര്‍ ഗില്ലേഴ്‌സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിനിടെയാണ് സംഭവം. ചെപ്പോക്ക് ടീം ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 6 വിക്കറ്റിന് 158 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഡിണ്ടുഗല്‍ ടീം മികച്ച പോരാട്ടം പുറത്തെടുത്ത് വിജയിച്ചു. സുബോത്ത് ഭാട്ടിയും ദിനേഷ് രാജും ചേര്‍ന്നാണ് ഡിണ്ടുഗല്‍ ടീമിനെ ജയിപ്പിച്ചത്. ഡിണ്ടുഗല്‍ ബാറ്റിങ്ങിന്റെ 17ാം ഓവറിലാണ് വിവാദ സംഭവം ഉണ്ടാകുന്നത്. ചെപ്പോക്ക് താരം അവതാറിനെതിരേയാണ് ഡഗൗട്ടിലിരുന്ന അശ്വിന്‍ കയര്‍ത്തത്.

കൈകൊണ്ട് ഇടിക്കുമെന്നും കൊല്ലുമെന്നുമെല്ലാമാണ് അശ്വിന്‍ തമിഴില്‍ ആക്രോശിച്ചത്. ഡഗൗട്ടിലിരുന്ന് അശ്വിന്‍ യുവതാരത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെ സീനിയര്‍ താരത്തിനെതിരേ വിമര്‍ശനവും ശക്തമാവുന്നു. അശ്വിന്‍ സാമാന്യ ബോധത്തോടെയല്ല പെരുമാറിയതെന്നും ഇത്രയും അനുഭവസമ്പത്തുള്ള താരം യുവതാരത്തോട് ഇത്തരത്തില്‍ പെരുമാറിയത് മോശമായിപ്പോയെന്നുമാണ് ആരാധകര്‍ പറയുന്നത്.

r ashwin

അശ്വിനെ വലിയ ആരാധനയോടെ കാണുന്ന യുവതാരമായിരിക്കും അത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അശ്വിന്റെ പെരുമാറ്റം യുവതാരത്തെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാവാമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അശ്വിന്റെ പെരുമാറ്റം അതിരുകടന്നുവെന്നും സീനിയര്‍ താരമെന്ന നിലയില്‍ പക്വത കാട്ടേണ്ടിയിരുന്നുവെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അശ്വിനെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

അശ്വിന്റേത് വൈകാരിക സമയത്തെ സ്വാഭാവികമായ പ്രതികരണം മാത്രമാണ്. അത് മത്സരം അവസാനിക്കുന്നതൊടെ അവസാനിക്കും. അതുകൊണ്ടുതന്നെ മറ്റൊരു തലത്തിലേക്ക് അതിനെ കൊണ്ടുപോകേണ്ടെന്നാണ് ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും അശ്വിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള അശ്വിന് ഇന്ത്യന്‍ ടീമിനൊപ്പമുള്ള മത്സരം അടുത്ത മാസമാവും.

സെപ്തംബറില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ അശ്വിന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കുന്നത്. ടെസ്റ്റിലെ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് അശ്വിനെന്ന് പറയാം. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണെങ്കിലും ഐപിഎല്ലില്‍ അശ്വിന്‍ സജീവ താരമാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് അശ്വിനുള്ളത്. അടുത്ത സീസണില്‍ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിട്ടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അശ്വിന്‍ മടികാട്ടുന്നില്ല. ഇന്ത്യയുടെ പല യുവതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അശ്വിന്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. ഓള്‍റൗണ്ട് പ്രകടനത്തോടെ ആശ്വിന്‍ മാച്ച് വിന്നറാവുന്നുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവരെല്ലാം തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മികവ് കാട്ടി വളര്‍ന്ന താരങ്ങളാണ്.

Story first published: Friday, August 2, 2024, 12:13 [IST]
Other articles published on Aug 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+