Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അശ്വിനെന്ന് കേട്ടാന്‍ സ്‌റ്റോക്‌സ് വിറയ്ക്കും! ഇത്രയും തവണ പുറത്താക്കിയ മറ്റാരുമില്ല

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പേടിസ്വപ്‌നമായി തീര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇപ്പോള്‍ ചെന്നൈയില്‍ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഇത് ഒരിക്കല്‍ക്കൂടി അടിവരയിടുകയും ചെയ്തിരിക്കുകയാണ്. രണ്ടിന്നിങ്‌സുകളിലും സ്‌റ്റോക്‌സിന്റെ വിക്കറ്റ് അശ്വിനായിരുന്നു.

1

ആദ്യ ഇന്നിങ്‌സില്‍ 18 റണ്‍സ് മാത്രമെടുത്ത സ്റ്റോക്‌സിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. രണ്ടാമിന്നിങ്‌സിലാവട്ടെ എട്ടു റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. ഇത്തവണയും സ്റ്റോക്‌സ് അശ്വിന്റെ ഇരയാവുകയായിരുന്നു. ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനായിരുന്നു സ്‌റ്റോക്‌സിന്റെ ശ്രമം. എന്നാല്‍ ബാറ്റിന് അരികിലും തുടര്‍ന്നു പാഡിലും ഉരസിയ ബോള്‍ സ്ലിപ്പില്‍ നായകന്‍ വിരാട് കോലി ക്യാച്ച് ചെയ്യുകയായിരുന്നു. ഈ പരമ്പരയിലെ കഴിഞ്ഞ മൂന്നു ഇന്നിങ്‌സുകളിലും സ്റ്റോക്‌സിനെ പുറത്താക്കിയത് അശ്വിനാണെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. നേരത്തേ ഒന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും സ്റ്റോക്‌സിന്റെ വിക്കറ്റ് ഓഫ് സ്പിന്നര്‍ക്കായിരുന്നു. 12 ബോളില്‍ ഏഴു റണ്‍സെടുത്ത സ്‌റ്റോക്‌സിനെ അശ്വിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്യാച്ച് ചെയ്യുകയായിരുന്നു.

ടെസ്റ്റില്‍ ഇതു 14ാം തവണയാണ് സ്‌റ്റോക്‌സിനെ അശ്വിന്‍ പുറത്താക്കിയത്. ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരു ബൗളറും ഇത്രയും തവണ അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പേസറാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. എന്നാല്‍ അശ്വിന്റെ പകുതി തവണ മാത്രമേ സ്റ്റോക്‌സിനെ റബാദ പുറത്താക്കിയിട്ടുള്ളൂ. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണാണ് (ആറു തവണ) ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്.

2

അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ വിജത്തിലേക്കു നീങ്ങുകയാണ് ഇന്ത്യ. ഇന്ത്യ നല്‍കിയ 482 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനം ആദ്യ സെഷനില്‍ 44 ഓവര്‍ കഴിയുമ്പോള്‍ ആറു വിക്കറ്റിന് 111 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്. ജയിക്കാന്‍ അവര്‍ക്ക് ഇനിയും 371 റണ്‍സ് കൂടി വേണം.

നേരത്തേ 195 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 286 റണ്‍സിന് പുറത്താവുകയായിരുന്നു. ആര്‍ അശ്വിന്റെ (106) സെഞ്ച്വറിയും നായകന്‍ വിരാട് കോലിയുടെ (62) ഫിഫ്റ്റിയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇതോടെയാണ് ഇന്ത്യ 482 റണ്‍സിന്റെ മികച്ച വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വച്ചത്.

Story first published: Tuesday, February 16, 2021, 11:24 [IST]
Other articles published on Feb 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+