Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇടംകൈയന്‍മാരുടെ 'അന്തകനായി' അശ്വിന്‍! ലോക റെക്കോര്‍ഡ്, മുരളിയെ മറികടന്നു

1

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ മിന്നുന്ന വിജയം കൊയ്ത മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിന് അഭിമാനിക്കാന്‍ മറ്റൊരു നേട്ടം കൂടി. രണ്ടിന്നിങ്‌സിലും ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ പുതിയ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ബൗളറെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്.

ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിനെ ക്ലീന്‍ബൗള്‍ഡാക്കിയാണ് അശ്വിന്‍ ചരിത്രത്തിന്റെ ഭാഗമായത്. രണ്ടാമിന്നിങ്‌സില്‍ ഓസീസ് നിരയില്‍ അവസാനമായി പുറത്തായതും ഹേസല്‍വുഡായിരുന്നു. ബോള്‍ സ്പിന്‍ ചെയ്തു പുറത്തേക്കു പോവുമെന്ന കണക്കുകൂട്ടലില്‍ ഹേസല്‍വുഡ് ഇത് ഷോട്ട് കളിക്കാന്‍ ശ്രമിക്കാതെ ഒഴിവാക്കി. പക്ഷെ വിക്കറ്റ് ലക്ഷ്യമിട്ടുള്ള അശ്വിന്റെ അളന്നുമുറിച്ച ബോള്‍ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റും നേടി.

ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡാണ് അശ്വിനു മുന്നില്‍ വഴിമാറിയത്. അദ്ദേഹം ആകെ നേടിയ 800 വിക്കറ്റുകളില്‍ 191 എണ്ണമായിരുന്നു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരുടേത്. ഇതാണ് അശ്വിന്‍ 192 ആക്കി തിരുത്തിയിരിക്കുന്നത്. 375 വിക്കറ്റുകളാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം.

2

ഈ ലിസ്റ്റിലെ ടോപ്പ് ഫൈവില്‍ അശ്വിനെക്കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോഴും കളിക്കുന്ന മറ്റൊരു ബൗളര്‍ കൂടിയുണ്ട്. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണിത്. 600 വിക്കറ്റുകള്‍ കൊയ്ത ജിമ്മിയുടെ ഇരകളില്‍ 186 പേരാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഓസ്‌ട്രേലിയയുടെ മുന്‍ പേസ് വിസ്മയം ഗ്ലെന്‍ മഗ്രാത്ത് (172), ഓസീസിന്റെ തന്നെ മുന്‍ സ്പിന്‍ രാജാവ് ഷെയ്ന്‍ വോണ്‍ (172), ഉഇന്ത്യയുടെ മുന്‍ സ്പിന്‍ മാസ്റ്റര്‍ അനില്‍ കുംബ്ലെ (167) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

അതേസമയം, മെല്‍ബണ്‍ ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യ സ്വന്തമാക്കയിയത്. ബൗളിങ് മികവിലാണ് ഓസീസിനോടു ഇന്ത്യ പകരംവീട്ടിയത്. 70 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കകുയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 112 റണ്‍സുമായി ഇന്ത്യക്കു ലീഡ് സമ്മാനിച്ച രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Tuesday, December 29, 2020, 10:39 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+