Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അശ്വിന്‍ തന്നെ വേണം, ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റ്! ഇഷാന്ത് ഏറെ പിന്നില്‍

ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റ് മാറിയിരിക്കുകയാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. പേസര്‍മാരെ നിഷ്പ്രഭരാക്കിയാണ് അശ്വിന്റെ കുതിപ്പ്. ടെസ്റ്റില്‍ 2002 ജനുവരിക്കു ശേഷമുള്ള ആദ്യ 20 ഓവറിലെ കണക്കുകള്‍ നോക്കിയാല്‍ അശ്വിന് അടുത്തു പോലും ആരുമില്ലെന്നതാണ് കൗതുകരം. ന്യൂബോള്‍ കൊണ്ട് വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിനുള്ള മിടുക്ക് തന്നെയാണ് ഈ കണക്കുകള്‍ അടിവരയിടുന്നത്.

1

42 ടെസ്റ്റുകളിലായി 75 ഇന്നിങ്‌സുകളില്‍ നിന്നും ആദ്യ 20 ഓവറിനുള്ളില്‍ അശ്വിന്‍ പിഴുതത് 50 വിക്കറ്റുകളാണ്. മറ്റൊരു പേസര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ദീര്‍ഘകാലമായി ടെസ്റ്റില്‍ ഇന്ത്യയുടെ ന്യൂബോള്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മ പോലും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നു കാണാം. 38 ടെസ്റ്റുകളിലായി 65 ഇന്നിങ്‌സുകളില്‍ നിന്നും 33 വിക്കറ്റുകള്‍ മാത്രമേ ഇഷാന്ത് വീഴ്ത്തിയിട്ടുള്ളൂ.

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ പരിക്കിനെ തുടര്‍ന്നു നഷ്ടമായ പേസര്‍ ഉമേഷ് യാദവാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്. 27 ടെസ്റ്റുകളില്‍, 50 ഇന്നിങ്‌സുകളിലായി ഉമേഷിനു വീഴ്ത്താനായത് 32 വിക്കറ്റുകളാണ്. വിരമിച്ച മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നു. 35 ടെസ്റ്റില്‍, 63 ഇന്നിങ്‌സുകളിലായി സഹീര്‍ 28 വിക്കറ്റുകളെടുത്തിട്ടുണ്ട്.

ചെന്നൈ ടെസ്റ്റില്‍ മികച്ച സ്‌കോറിലേക്കു കുതിച്ച ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റെടുത്ത് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത് അശ്വിനായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ റോറി ബേണ്‍സ്- ഡൊമിനിക്ക് സിബ്ലി ജോടി 63 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോഴായിരുന്നു അശ്വിന്‍ രക്ഷയ്‌ക്കെത്തിയത്. ലഞ്ച് ബ്രേക്കിനു മുമ്പ് ബേണ്‍സിനെ അദ്ദേഹം വീഴ്ത്തി. റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച ബേണ്‍സിന്റെ ഗ്ലൗവില്‍ തട്ടിത്തെറിച്ച ബോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അനായാസം പിടിയിലൊതുക്കി. 60 ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 33 റണ്‍സാണ് താരം നേടിയത്.

അതേസമയം, ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ രണ്ടു വിക്കറ്റിന് 67 റണ്‍സാണ് നേടിയത്. ആദ്യ വിക്കറ്റ് അശ്വിനു ലഭിച്ചപ്പോള്‍ രണ്ടാമത്തെ വിക്കറ്റ് പേസര്‍ ജസ്പ്രീത് ബുംറയ്ക്കായിരുന്നു. ഡാനിയേല്‍ ലോറന്‍സിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കി. സ്വന്തം നാട്ടില്‍ അശ്വിന്റെ കന്നി ടെസ്റ്റ് കൂടിയായിരുന്നു ഇത്.

Story first published: Friday, February 5, 2021, 13:04 [IST]
Other articles published on Feb 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+