Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി 50 വിക്കറ്റ്, നേട്ടം മൂന്ന് പേര്‍ക്ക് മാത്രം, ഒരേ ഒരു സ്പിന്നര്‍

കൊളംബോ: മൂന്ന് ഫോര്‍മാറ്റിലും 50 വിക്കറ്റ് നേട്ടം കൈവരിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പൊതുവെ ബൗളര്‍മാര്‍ക്ക് മൂന്ന് ഫോര്‍മാറ്റിലും അവസരം ലഭിക്കുന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്. ടെസ്റ്റിലും ഏകദിനത്തിലും കളിക്കുന്ന പല താരങ്ങള്‍ക്കും ടി20യില്‍ അവസരം ലഭിക്കാറില്ല. കാരണം റണ്‍സ് നിരക്ക് പിടിച്ച് നിര്‍ത്തി പന്തെറിയുകയെന്നത് ബൗളര്‍മാരെ സംബന്ധിച്ച് എളുപ്പമല്ല. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും 50 വിക്കറ്റുകള്‍ വീഴ്ത്തിയ ചില താരങ്ങളുണ്ട്. ആ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് ഈ റെക്കോഡ് ബുക്കിലെ ഒരാള്‍. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം 50 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 79 ടെസ്റ്റില്‍ നിന്ന് 413 വിക്കറ്റും 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 52 വിക്കറ്റും 159 ഐപിഎല്ലില്‍ നിന്ന് 139 വിക്കറ്റും അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 30 അഞ്ച് വിക്കറ്റ് പ്രകടനവും ഏഴ് 10 വിക്കറ്റ് പ്രകടനവും അശ്വിന്റെ പേരിലുണ്ട്. 2017ന് ശേഷം ഒരു പരിമിത ഓവര്‍ മത്സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ അദ്ദേഹം സജീവമാണ്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ യുവ പേസറാണ് ജസ്പ്രീത് ബുംറ. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ വിക്കറ്റ് ബുംറയുടെ പേരിലുണ്ട്. 20 ടെസ്റ്റില്‍ നിന്ന് 83 വിക്കറ്റും 67 ഏകദിനത്തില്‍ നിന്ന് 108 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റുമാണ് ബുംറയുടെ പേരിലുള്ളത്. 99 ഐപിഎല്ലില്‍ നിന്നായി 115 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റിലും സജീവമായി കളിക്കുന്ന ബുംറ നിലവിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരിലൊരാളാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുകാട്ടുന്നതാണ് ബുംറയുടെ സവിശേഷത.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിലൂടെയാണ് ഭുവനേശ്വര്‍ കുമാര്‍ ഈ നേട്ടത്തിലേക്കെത്തിയത്. 21 ടെസ്റ്റില്‍ നിന്ന് 63 വിക്കറ്റും 119 ഏകദിനത്തില്‍ നിന്ന് 141 വിക്കറ്റും 50 ടി20യില്‍ നിന്ന് 50 വിക്കറ്റുമാണ് ബുംറയുടെ പേരിലുള്ളത്. 126 ഐപിഎല്ലില്‍ നിന്നായി 139 വിക്കറ്റും ഭുവിയുടെ പേരിലുണ്ട്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്നത് ഭുവനേശ്വറിന് തിരിച്ചടിയായി. നിലവില്‍ ടെസ്റ്റ് ടീമിന് പുറത്താണ് അദ്ദേഹം.

Story first published: Thursday, July 29, 2021, 15:03 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+