For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് സഞ്ജുവിന് മതിയായ പിന്തുണയില്ല? ലോകകപ്പ് കളിക്കുമോ? അശ്വിന്‍ പറയുന്നു

ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്നതിനാല്‍ ഐപിഎല്ലിന്റെ 16ാം സീസണ്‍ പല താരങ്ങളെയും സംബന്ധിച്ച് നിര്‍ണായകമാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് പോലെയായിരിക്കും ചില ടൂര്‍ണമെന്റ്. ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ ടീം സെലക്ഷനില്‍ നിര്‍ണായകമായി മാറും. ടൂര്‍ണമെന്റിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും വരാനിരിക്കുന്ന പരമ്പരകളിലേക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുക. ഐപിഎല്‍ വളരെ നിര്‍ണായകമായി മാറിയ താരങ്ങളുടെ കൂട്ടത്തില്‍ മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണുമുണ്ട്.

R ASHWIN ABOUT SANJU

രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയായ സഞ്ജുവിന് ലോകകപ്പ് ടീമില്‍ കയറിപ്പറ്റാനുള്ള അവസാനത്തെ പിടിവള്ളി കൂടിയായിരിക്കും ഐപിഎല്‍. റോയല്‍സിനുവേണ്ടി ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും തിളങ്ങിയാല്‍ അദ്ദേഹത്തെ തഴയാന്‍ സെലക്ഷന്‍ കമ്മിറ്റിക്കു സാധിക്കില്ല. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നട്ത്തിയാല്‍ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ ഇന്ത്യന്‍ ടീമിലേക്കു സഞ്ജു പരിഗണിക്കപ്പെട്ടേക്കും.

സഞ്ജുവിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും നല്ല വര്‍ഷമായിരുന്നു 2022. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇവയെല്ലാം നന്നായി പ്രയോജനപ്പെടുത്താനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ഏകദിനത്തില്‍ 11 മല്‍സങ്ങളില്‍ നിന്നും 66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 330 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. ഫിനിഷറുടെ റോള്‍ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതരികയും ചെയ്തു.

പക്ഷെ എന്നിട്ടും ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരു ഏകദിന മല്‍സരം പോലും ഇനിയും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിട്ടില്ല. പരിക്കേറ്റ് റിഷഭ് പന്ത് പുറത്തായിട്ടും ഇത് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ അദ്ദേഹത്തെ സഹായിച്ചില്ല. ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവരെയാണ് വിക്കറ്റ് കീപ്പിങ് റോളില്‍ ഇന്ത്യ പരീക്ഷിച്ചത്. ഓസ്‌ട്രേലിയക്കെതിരേ അവസാനം കളിച്ച ഏകദിന പരമ്പരയില്‍ നിന്നും പരിക്കു കാരണം ശ്രേയസ് അയ്യര്‍ പിന്മാറിയപ്പോള്‍ പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. പക്ഷെ തല്‍ക്കാലത്തേക്കു പകരക്കാരനായി ആരും വേണ്ടെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

SANJU SAMSON INDIA

ശ്രേയസിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ റോളില്‍ സൂര്യകുമാര്‍ യാദവിനെയായിരുന്നു ഏകദിന പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ഈ നീക്കം വലിയ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായിട്ടാണ് സൂര്യ ക്രീസ് വിട്ടത്. ഇതിനു പിന്നാലെ സഞ്ജുവിനെ പരമ്പരയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ച് വലിയ വിമര്‍ശനങ്ങളുയരുകയും ചെയ്തു.

വരാനിരിക്കുന്ന ലോകകപ്പ് ടീമില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണമോയെന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റ് മതിയായ പിന്തുണ നല്‍കുന്നില്ലേയെന്നതിനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. സ്വന്തം യൂട്യൂബ് ചാനലില്‍ സൗത്താഫ്രിക്കന്‍ ടീമിന്റ മുന്‍ അനാലിസ്റ്റ് കൂടിയായ പ്രസന്ന അഗോരവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന റോയല്‍സിനു വേണ്ടിയാണ് അശ്വിന്‍ കളിക്കുന്നത്.

സഞ്ജുവുമായി ബന്ധപ്പെട്ട് നമുക്ക് ഒരുപാട് കമന്റുകള്‍ ലഭിച്ചിരുന്നു. നമ്മള്‍ ഒരുപാട് താരങ്ങള്‍ക്കു പിന്തുണ നല്‍കുന്നതായും അതേ രീതിയില്‍ സഞ്ജുവിനെയും പിന്തുണയ്ക്കണമെന്നുമായിരുന്നു വസീം ജാഫര്‍ പറഞ്ഞത്. കൂടാതെ ആരാധകരും സഞ്ജുവിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിനു മതിയായ പിന്തുണ നല്‍കുന്നില്ലെന്നും ചോദിക്കുന്നതായി ആര്‍ അശിന്‍ വ്യക്തമാക്കി.

ഇന്ത്യ ആരെ പിന്തുണയ്ക്കണം, ആരെ പിന്തുണയ്ക്കരുത് എന്നതിനെക്കുറിച്ച് പറയേണ്ടത് ഞാനല്ല. ഇന്ത്യ ലോകകപ്പ് ജയിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതു സംഭവിക്കുന്നതിനായി എല്ലാ പോസിറ്റീവ് വൈബുകളും നമ്മള്‍ നല്‍കണം. എന്റെ ചിന്താ പ്രക്രിയ ആ തരത്തിലാണെന്നും അശ്വിന്‍ പറഞ്ഞു.

Story first published: Wednesday, March 29, 2023, 6:41 [IST]
Other articles published on Mar 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+