Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പഞ്ചാബിന് അശ്വിനെ മടുത്തു? അടുത്ത സീസണില്‍ കാണില്ല... പുതിയ തട്ടകം അതു തന്നെ

ദില്ലി: ഐപിഎല്ലിന്റെ കഴിഞ്ഞ രണ്ടു സീസണുകളിലും കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിച്ച ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ അടുത്ത സീസണില്‍ ടീമിനൊപ്പം കാണില്ല. പുതിയ സീസണില്‍ പുതിയ തട്ടകത്തിലായിരിക്കും താരം കളിക്കുകയെന്ന സൂചനകളാണ് വരുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കാണ് അശ്വിന്‍ ചേക്കേറാന്‍ തയ്യാറെടുക്കുന്നത്. കൂടുമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നു ഡല്‍ഹി ഫ്രാഞ്ചൈസി അറിയിച്ചു.

ashwin

2018ലെ ഐപിഎല്‍ ലേലത്തിലാണ് 7.6 കോടി രൂപയ്ക്കു അശ്വിനെ പഞ്ചാബ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സ്പിന്നര്‍ക്കു പഞ്ചാബ് നല്‍കി. പക്ഷെ പ്രതീക്ഷിച്ചതു പോലൊരു പ്രകടനം സ്പിന്നറെന്ന രീതിയിലും ക്യാപ്റ്റനെന്ന രീതിയിലും പുറത്തെടുക്കാന്‍ അശ്വിന് കഴിഞ്ഞില്ല. കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ മങ്കാദിങ് റണ്ണൗട്ടിലൂടെ പുറത്താക്കിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും താരത്തിനു നേരിടേണ്ടി വന്നിരുന്നു.

അശ്വിനെ ടീമിലേക്കു കൊണ്ടു വരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പഞ്ചാബിന്റെ ഡയറക്ടമാരില്‍ ഒരാളുടെ കൂടി അനുമതി ലഭിച്ചാല്‍ കരാറുമായി മുന്നോട്ട് പോവാന് കഴിയും. കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിക്കുമ്പോള്‍ തങ്ങളുടെ ഹോംഗ്രൗണ്ടിലെതു പോലെയുള്ള പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ അശ്വിനു കഴിയുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്നു ഡല്‍ഹി ടീം ഒഫീഷ്യല്‍ വ്യക്തമാക്കി. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബിനു വേണ്ടി 14 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ സ്പിന്നര്‍ക്കു 15 വിക്കറ്റുകളാണ് ലഭിച്ചത്.

Story first published: Wednesday, September 4, 2019, 16:34 [IST]
Other articles published on Sep 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+