Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: പര്യടനം കഴിയുന്നതോടെ ഇവര്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളാവും! ആരൊക്കെയെന്നറിയാം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നിശ്ചിത ഓവര്‍ പരമ്പരകള്‍ ഈ മാസം ആരംഭിക്കാനിരിക്കുകയാണ്. ടി20, ഏകദിന പരമ്പരകളാണ്. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ലങ്കാദഹനത്തിന് ഇറങ്ങുന്നത്. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി മികച്ച കളിക്കാര്‍ക്കൊപ്പം പുതുമുഖങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ട്.

പ്രധാനപ്പെട്ട താരങ്ങളുടെ അഭാവത്തില്‍ തങ്ങളുടെ കഴിവ് തെളിയിക്കാന്‍ യുവതാരങ്ങള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണിത്. മികച്ച പ്രകടനത്തിലൂടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിക്കാനും ചില താരങ്ങള്‍ക്കാവും. ലങ്കന്‍ പര്യടനം കഴിയുന്നതോടെ സൂപ്പര്‍താര പദവിയിലേക്കുയരാന്‍ സാധ്യതയുള്ള ചില ഇന്ത്യന്‍ കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 പൃഥ്വി ഷാ

പൃഥ്വി ഷാ

ആദ്യമായി സൂപ്പര്‍ താര പദവിക്ക് അവകാശിയാവാന്‍ സാധ്യതയുള്ളത് യുവ ഓപ്പണര്‍ പൃഥ്വി ഷായാണ്. ടി20യില്‍ ഇന്ത്യക്കായി അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഈ പരമ്പര. കഴിഞ്ഞ വര്‍ഷം മോശം ഫോം കാരണം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പൃഥ്വി ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം താരം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ എട്ടു കളിയില്‍ നാലു സെഞ്ച്വറികളടക്കം മുംബൈയ്ക്കായി പൃഥ്വി വാരിക്കൂട്ടിയത് 827 റണ്‍സായിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും താരം ഫോം ആവര്‍ത്തിച്ചു. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 308 റണ്‍സ് പൃഥ്വി അടിച്ചെടുത്തു.
ലങ്കയ്‌ക്കെതിരായ പരമ്പരകളില്‍ നായകന്‍ ധവാനോടൊപ്പം പൃഥ്വി ഓപ്പണറായി ഇറങ്ങുമെന്നാണ് വിവരം. ഐപിഎല്ലില്‍ ഡിസിയുടെ ഓപ്പണിങ് ജോടികള്‍ കൂടിയാണ് ഇരുവരും.

 സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവാണ് ലങ്കന്‍ പര്യടനത്തോടെ തലവര മാറാന്‍ പോവുന്ന മറ്റൊരു താരം. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയാണ് സൂര്യ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ 57 റണ്‍സുമായി അദ്ദേഹം വരവറിയിച്ചിരുന്നു. തൊട്ടടുത്ത കളിയില്‍ അതിവേഗം 32 റണ്‍സും സൂര്യ സ്‌കോര്‍ ചെയ്തു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി സൂര്യ ഏഴു മല്‍സരങ്ങളില്‍ നിന്നും 173 റണ്‍സെടുത്തിരുന്നു. സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം അദ്ദേഹമായിരുന്നു. 144 പ്ലസ് സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യ ഇത്രയും റണ്‍സെടുത്തത്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

അരങ്ങേറ്റക്കാരനായ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തേയാള്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ലെഗ് സ്പിന്നര്‍ക്കായിരുന്നു. 2020ലെ ഐപിഎല്ലില്‍ നിന്നും 13 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ വരുണ്‍ വീഴ്ത്തിയിരുന്നു. 6.84 ഇക്കോണമി റേറ്റില്‍ ഒരു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെയായിരുന്നു ഇത്.
നിര്‍ത്തിവച്ചിരിക്കുന്ന ഈ സീസണിലെ ഐപിഎല്ലില്‍ ഏഴു കളികളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ താരം നേടിയിരുന്നു. 7.82 ആയിരുന്നു ഇക്കോണമി റേറ്റ്. മികച്ച സ്പിന്നര്‍മാരുടെ അഭാവം അലട്ടുന്ന ഇന്ത്യയുടെ അടുത്ത സ്പിന്‍ സെന്‍സേഷനായി ലങ്കയ്‌ക്കെതിരായ പരമ്പരയോടെ വരുണ്‍ മാറിയേക്കും. ലങ്കന്‍ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണെന്നതു അദ്ദേഹത്തിനു പ്ലസ് പോയിന്റുമാണ്.

Story first published: Sunday, July 4, 2021, 14:05 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+