Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റൂട്ടിന് വരെ അഞ്ച് വിക്കറ്റ്, പിന്നെ അക്ഷറിനെ എന്തിന് പുകഴ്ത്തണം? പിച്ചിനെതിരേ ഇന്‍സിയും

അഹമ്മദാബാദില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിനു വേദിയായ പിച്ചിനെതിരേ ആഞ്ഞടിച്ച് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ ഇന്‍സമാമുള്‍ ഹഖും. ഇത്തരം പിച്ചുകള്‍ക്കെതിരേ ഐസിസി നടപടിയെടുക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. ഇന്ത്യ 10 വിക്കറ്റിനു ജയിച്ച പിങ്ക് ബോള്‍ ടെസ്റ്റ് രണ്ടു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. നേരത്തേ ഇംഗ്ലണ്ടിന്റെ ചില മുന്‍ താരങ്ങളും പിച്ചിനെതിരേ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനത്തിന് പിച്ചിനെ പഴിക്കരുതെന്ന അഭിപ്രായവുമായി മറ്റു ചിലരും രംഗത്തുവന്നിരുന്നു.

1

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇന്‍സി അഹമ്മദാബാദ് പിച്ചിനെതിരേയും ഇന്ത്യക്കെതിരേയും ആഞ്ഞടിച്ചത്. ഇന്ത്യയുടെ മികച്ച പ്രകടനമാണോ അതോ പിച്ചിന്റെ സഹായം ലഭിച്ചതുകൊണ്ടാണോ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതെന്നു ഇന്‍സി ചോദിക്കുന്നു. ഇത്ര വേഗം ടെസ്റ്റ് അവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇതിനുമുമ്പ് വെറും രണ്ടുദിവസം കൊണ്ട് നേരത്തേ ഒരു ടെസറ്റ് അവസാനിച്ചത് എനിക്കു ഓര്‍മയില്ല. ഇന്ത്യ അത്ര മികച്ച പ്രകടനമാണോ കാഴ്ചവച്ചതെന്നും ഇന്‍സി ചോദിക്കുന്നു.

ഇന്ത്യ ഇപ്പോള്‍ ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തേ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ഇന്ത്യ തോല്‍പ്പിച്ചു. ഇംഗ്ലണ്ടിനെതിരേ ആദ്യ ടെസ്റ്റില്‍ തോറ്റ ശേഷം അവര്‍ ശക്തമായി തിരിച്ചുവന്നു. പക്ഷെ അഹമ്മദാബാദിലേതു പോലുള്ള പിച്ച് തയ്യാറാക്കുന്നത് ക്രിക്കറ്റിനു നല്ലതാണെന്നു തനിക്കു തോന്നുന്നില്ലെന്നു ഇന്‍സി വ്യക്തമാക്കി.

2

അഹമ്മദാബാദ് ടെസ്റ്റില്‍ കണ്ട സ്‌കോര്‍ ബോര്‍ഡിനേക്കാള്‍ മികച്ചതാണ് ഇപ്പോള്‍ നടക്കുന്ന ടി20കളിലെ സ്‌കോര്‍ബോര്‍ഡുകള്‍. ഐസിസി ഇക്കാര്യത്തില്‍ നടപടി സ്വീരിക്കേണ്ടതുണ്ട്. രണ്ടു ദിവസം പോലും ടെസ്റ്റ് കളിക്കാന്‍ കഴിയാതെ മല്‍സരം അവസാനിക്കുന്ന ഇത് ഏതു തരത്തിലുള്ള വിക്കറ്റാണ്? ഒരു ദിവസത്തിനുള്ളില്‍ 17 വിക്കറ്റുകളാണ് വീണത്. ഹോം ടീമെന്ന മുന്‍തൂക്കം നിങ്ങള്‍ മുതലെടുക്കും. ഇതിനായി സ്പിന്നിങ് ട്രാക്കുകളും തയ്യാറാക്കും. പക്ഷെ ഇതുപോലെയുള്ള പിച്ച് ഒരിക്കലും പാടില്ലെന്നും ഇന്‍സി തുറന്നടിച്ചു.

പാര്‍ട്ട്‌ടൈംബൗളറും ഇംഗ്ലണ്ട് നായകനുമായ ജോ റൂട്ട് പോലും അഞ്ചു വിക്കറ്റുകളെടുത്ത പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ എന്തിന് പുകഴ്ത്തണമെന്നും ഇന്‍സി ചോദിക്കുന്നു. ഇന്ത്യക്കെതിരേ ഒന്നാമിന്നിങ്‌സില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങി റൂട്ട് അഞ്ചു പേരെ പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയായിരുന്നു ഇത്. റൂട്ട് വരെ അഞ്ചു വിക്കറ്റ് വീഴ്ത്തി പിച്ചില്‍ രണ്ടിന്നിങ്‌സുകളിലായി 18 വിക്കറ്റുകളെടുത്ത ഇന്ത്യയുടെ സ്പിന്‍ ജോടികളായ അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരെ തനിക്കു പുകഴ്ത്താനാവില്ലെന്നും ഇന്‍സി വ്യക്തമാക്കി.

Story first published: Wednesday, March 3, 2021, 17:36 [IST]
Other articles published on Mar 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+