Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റസ്സല്‍, പൊള്ളാര്‍ഡ്, നരെയ്ന്‍... ടി20യില്‍ ഇന്ത്യ വിയര്‍ക്കും, സൂപ്പര്‍ ടീമുമായി വിന്‍ഡീസ്

സൂപ്പര്‍ ടീമുമായി വിന്‍ഡീസ് ടി20യില്‍ ഇന്ത്യ വിയര്‍ക്കും | Oneindia Malayalam

കിങ്സ്റ്റണ്‍: ഐസിസിയുടെ ഏകദിന ലോകകപ്പിലേറ്റ മുറിവുണക്കാന്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ആഗസ്റ്റില്‍ ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്നു വീതം ടി20കളും ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് കരീബിയന്‍ മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനു തുടക്കമാവുന്നത്.

പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ക്കുള്ള വിന്‍ഡീസിന്റെ 14 അംഗ സംഘത്തെ പ്രഖ്യാപിച്ചു. ശക്തമായ ടീമിനെയാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇന്ത്യക്കെതിരേ വിന്‍ഡീസ് അണിനിരത്തുന്നത്. അതുകൊണ്ടു തന്നെ വിരാട് കോലിക്കും സംഘത്തിനും വിജയം കൂടുതല്‍ ദുഷ്‌കരമാവുമെന്ന് ഉറപ്പാവുകയും ചെയ്തു കഴിഞ്ഞു.

പൊള്ളാര്‍ഡും നരെയ്‌നും തിരിച്ചെത്തി

പൊള്ളാര്‍ഡും നരെയ്‌നും തിരിച്ചെത്തി

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരും ഓള്‍റൗണ്ടര്‍മാരുമായ കിരോണ്‍ പൊള്ളാര്‍ഡിനെയും സുനില്‍ നരെയ്‌നെയും ടി20 ടീമിലേക്കു തിരിച്ചു വിളിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റൊരു വെടിക്കെട്ട് താരം ആന്ദ്രെ റസ്സലും ടീമിലിടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പിനിടെ പരിക്കേറ്റ റസ്സല്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു പരമ്പരയില്‍ കളിക്കാന്‍ കഴിയുകയുള്ളൂ. കാര്‍ലോസ് ബ്രാത്വെയ്റ്റാണ് ടി20യില്‍ വിന്‍ഡീസ് ടീമിനെ നയിക്കുന്നത്.

ടി20 ലോകകപ്പ്

ടി20 ലോകകപ്പ്

ഇന്ത്യക്കെതിരായ പരമ്പര മാത്രം മുന്നില്‍ കണ്ടല്ല, മറിച്ച് ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്‍നിര്‍ത്തിയുള്ള ടീമിനെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് താല്‍ക്കാലിക ചെയര്‍മന്‍ റോബര്‍ട്ട് ഹെയ്ന്‍സ് വ്യക്തമാക്കി.
ലോകകപ്പിനു മുമ്പ് മികച്ചൊരു കോമ്പിനേഷനെ കണ്ടെത്തേണ്ടതുണ്ട്. ഇനിയുള്ള പരമ്പരകളില്‍ അതിനാണ് മുന്‍തൂക്കം നല്‍കുന്നത്. അടുത്ത ലോകകപ്പില്‍ കിരീടം നിലനിര്‍ത്തണമെങ്കില്‍ ടീം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിന്‍ഡീസ് ടി 20 ടീം

വിന്‍ഡീസ് ടി 20 ടീം

ജോണ്‍ കാംപെല്‍, എവിന്‍ ലൂയിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പുരാന്‍, കിരോണ്‍ പൊള്ളാര്‍ഡ്, റോമന്‍ പവെല്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ് (ക്യാപ്റ്റന്‍), കീമോ പോള്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡോണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്, ആന്റണി ബ്രാംബ്ള്‍, ആന്ദ്രെ റസ്സല്‍, ഖാരി പിയറെ.

Story first published: Tuesday, July 23, 2019, 9:48 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+