For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരം, വധുവില്ലാതെ വിവാഹം നടത്തുന്നത് പോലെ- അക്തര്‍

ക്രിക്കറ്റ് മല്‍സരങ്ങള്‍ ഇനിയും പുനരാരംഭിച്ചിട്ടില്ല

കറാച്ചി: കൊറോണക്കാലം കഴിഞ്ഞ് ക്രിക്കറ്റിന്റെ മടങ്ങിവരവിനു വേണ്ടി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആസ്വാദകര്‍. മാര്‍ച്ചില്‍ ലോകത്തിന്റെ എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്ന ക്രിക്കറ്റ് മല്‍സരങ്ങള്‍ നിര്‍ത്തി വച്ചിരുന്നു. ക്രിക്കറ്റ് ഇനി വൈകാതെ പുനരാരംഭിച്ചാലും കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ ആയിരിക്കും മല്‍സരങ്ങളെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളി നടത്തുന്നതിനെക്കുറിച്ച് രസകരമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍.

akhtar

തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തില്‍ നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്. അതുകൊണ്ടു തന്നെ കാണികളില്ലാതെ മല്‍സരം നടത്തുന്നതിനോടു തനിക്കു വ്യക്തിപരമായി താല്‍പ്പര്യമില്ലെന്നു അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ ഈ പ്രതിസന്ധി ഘട്ടത്തില്‍ മറ്റു വഴികളില്ലെന്നത് ഖേദകരമാണെന്നു ഹെലോ ആപ്പില്‍ ലൈവില്‍ വന്നപ്പോള്‍ അക്തര്‍ വ്യക്തമാക്കി.

ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ ഇനി മല്‍സരം കളിക്കുകയെന്നതാണ് ക്രിക്കറ്റ് ബോര്‍ഡുകളെ സംബന്ധിച്ച് കൂടുതല്‍ പ്രാവര്‍ത്തികമായ കാര്യം. പക്ഷെ ഇതിനെ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുമെന്ന് തനിക്കു തോന്നുന്നില്ല. ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കുന്നത് വധുവില്ലാതെ വിവാഹം നടത്തുന്നതു പോലെയാണ്. മല്‍സരങ്ങളില്‍ കളിക്കാന്‍ നമുക്ക് കാണികള്‍ വേണം. ഒരു വര്‍ഷത്തിനുള്ളില്‍ ഇപ്പോഴത്തെ ഈ സാഹചര്യം മാറി പഴയ അവസ്ഥയിലേക്കു തിരിച്ചെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ക്രിക്കറ്റര്‍മാര്‍ പരിശീലനം പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ രാജ്യങ്ങള്‍ തന്നെയായിരിക്കും ആദ്യം ക്രിക്കറ്റിലേക്കു മടങ്ങിവരികയും ചെയ്യുകയെന്നാണ് വിവരം. വെസ്റ്റ് ഇന്‍ഡീസിനെതിരേ ജൂലൈയില്‍ ഇംഗ്ലണ്ട് പരമ്പര കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയിലാവട്ടെ ജൂണ്‍ ആദ്യവാരം ക്രിക്കറ്റ് പുനരാരംഭിക്കും. ഡാര്‍വിന്‍ ടി20 ക്രിക്കറ്റ് ലീഗോടെയായിരിക്കും ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് വീണ്ടും തുടങ്ങുന്നത്.

ക്രിക്കറ്റ് പുനരാരംഭിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരാനാണ് ഐസിസിയുടെ നീക്കം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പന്തിനു മിനുക്കം കിട്ടാന്‍ ബൗളര്‍മാര്‍ തുപ്പല്‍ ഉപയോഗിക്കുന്നത് വിലക്കുമെന്നതാണ്. കൊറോണവൈറസ് ബാധ പകരുന്നത് തടയുന്നതിനു വേണ്ടിയാണിത്. അനില്‍ കുംബ്ലെയുടെ കീഴിലുള്ള ക്രിക്കറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം ഇക്കാര്യം ഐസിസിയോടു ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഉമിനീരിനു പകരം വിയര്‍പ്പ് കൊണ്ട് പന്ത് മിനുക്കുന്നതില്‍ തെറ്റില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Wednesday, May 20, 2020, 17:53 [IST]
Other articles published on May 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+