For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിലുമില്ല, ലങ്കയിലുമില്ല- പക്ഷെ ഇവര്‍ ടി20 ലോകകപ്പില്‍ കളിച്ചേക്കും!

ഐപിഎല്ലിലെ പ്രകടനത്തിലാണ് ഇവരുടെ പ്രതീക്ഷകള്‍

ഒക്ടോബറില്‍ ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീം പരാമാവധി താരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് വിരാട് കോലി നയിക്കുന്ന പ്രധാന ടീം ഇംഗ്ലണ്ട് പര്യടനത്തിലായിട്ടും ഇതേ സമയത്തു തന്നെ ശ്രീലങ്കയില്‍ നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കായി മറ്റൊരു സംഘത്തെ ഇന്ത്യ അയച്ചത്. പുതുമുഖങ്ങളും നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളുമടക്കം 20 പേരുള്‍പ്പെടുന്ന സംഘമാണ് ലങ്കയിലുള്ളത്.

ഇംഗ്ലണ്ട്, ലങ്ക എന്നീവിടങ്ങളിലുള്ള രണ്ട് ഇന്ത്യന്‍ ടീമുകളുടെയും ഭാഗമാവാന്‍ കഴിയാതെ പോയ ചില താരങ്ങളുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ മൂന്നു പേര്‍ക്കു ഇനിയും ടി20 ലോകകപ്പ് സാധ്യതയുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 രാഹുല്‍ തെവാത്തിയ

രാഹുല്‍ തെവാത്തിയ

ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയാണ് ഇക്കൂട്ടത്തിലെ ആദ്യത്തെയാള്‍. ലങ്കന്‍ പര്യടനത്തിനുള്ള ടി20, ഏകദിന ടീമുകളില്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും തഴയപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരില്‍ തെവാത്തിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ അദ്ദേഹത്തിനു അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.
മികച്ച ലെഗ് സ്പിന്നറും വെടിക്കെട്ട് ഇന്നിങ്‌സുകളില്‍ കളിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാുമാണ് തെവാത്തിയ. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം ഇതു കാണിച്ചുതന്നതുമാണ്. വരാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ തെവാത്തിയയെ ടി20 ലോകകപ്പ് ടീമിലേക്കു പരിഗണിച്ചേക്കും.

 രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഏറെ പ്രതീക്ഷ നല്‍കുന്ന യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്ക്കും ലങ്കന്‍ പര്യടനത്തില്‍ ടീമില്‍ ഇടം പിടിക്കാനായില്ല. ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യഘട്ട മല്‍സരങ്ങളില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ബൗളിങിലും ഫീല്‍ഡിങിലും ബിഷ്‌നോയ് തിളങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ലങ്കയിലേക്കു തീര്‍ച്ചയായും താരം തിരഞ്ഞെടുക്കപ്പെയുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് റണ്ണറപ്പായ ടീമിലെ അംഗമായ ബിഷ്‌നോയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഭാവിയുള്ള താരമാണെന്നു പല മുന്‍ ഇതിഹാസങ്ങളും ഇതിനകം പുകഴ്ത്തിയിരുന്നു. യുസ്വേന്ദ്ര ചഹല്‍ മികച്ച ഫോമില്‍ അല്ലാത്തതിനാലും സ്പിന്നര്‍മാരുടെ അഭാവം വലയ്ക്കുന്നതിനാലും ടി20 ലോകകപ്പില്‍ ബിഷ്‌നോയ്ക്ക് അവസരം പ്രതീക്ഷിക്കാം.

 ശിവം ദുബെ

ശിവം ദുബെ

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം അരങ്ങേറിക്കഴിഞ്ഞ താരമാണ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. മീഡിയം പേസറും മധ്യനിര ബാറ്റ്‌സ്മാനുമായ ദുബെയ്ക്കും ലങ്കയിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം പിടിക്കാനായില്ല. ഇന്ത്യക്കായി ഇതിനകം 13 ടി20കളില്‍ കളിച്ച അദ്ദേഹം 105 റണ്‍സും അഞ്ചു വിക്കറ്റുകളുമെടുത്തിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യയെ ഇപ്പോള്‍ ബൗളിങില്‍ പഴയതുപോലെ ലഭിക്കാത്തിനാല്‍ പേസ് ബൗളിങ് ഓള്‍റൗണ്ടറെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു ആവശ്യമുണ്ട്. മികച്ച ഫോം കാത്തുസൂക്ഷിക്കാനായാല്‍ ദുബെയ്ക്കു തീര്‍ച്ചയായും ടീമില്‍ കയറിപ്പറ്റാന്‍ സാധിക്കും. നേരത്തേ ഹാര്‍ദിക് പരിക്കുകാരണം ടീമിനു പുറത്തായപ്പോഴായിരുന്നു ദുബെയുടെ അരങ്ങേറ്റം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയാണ് ടി20 ലോകകപ്പ് ടീമിലെത്താന്‍ ദുബെയ്ക്കു മുന്നിലുള്ള ഏക വഴി.

Story first published: Saturday, July 3, 2021, 14:36 [IST]
Other articles published on Jul 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+