For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിന്റെ നഷ്ടങ്ങള്‍... ഇനി കാണില്ല ദേശീയ ടീമിനൊപ്പം, കളി നിര്‍ത്തിയ മിന്നും താരങ്ങള്‍

ചില കളിക്കാരുടെ അവസാന ലോകകപ്പായിരുന്നു ഇത്

ലോകകപ്പിനു ശേഷം കളി നിര്‍ത്തിയ മിന്നും താരങ്ങള്‍ ആരൊക്കെ?

ലണ്ടന്‍: ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഐസസിയുടെ ഏകദിന ലോകകപ്പ് അവസാനിച്ചത്. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ക്ലാസിക് ഫൈനലായിരുന്നു ഇത്. നിശ്ചിത ഓവറും സൂപ്പര്‍ ഓവറും ടൈ ആയ ത്രില്ലറില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിയമത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ചില മിന്നും താരങ്ങളുടെ കരിയറിലെ അവസാന ടൂര്‍ണമെന്റ് കൂടിയിരുന്നു ഇത്. ലോകകപ്പോടെ ഇവര്‍ ദേശീയ ടീമിനോടു ഗുഡ്‌ബൈ പറയുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇവരില്‍ ആര്‍ക്കും ലോകകിരീടുമായി പടിയിറങ്ങാന്‍ ഭാഗ്യമുണ്ടായില്ല. ലോകകപ്പിനു ശേഷം കളി നിര്‍ത്തിയ ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ജെപി ഡുമിനി (ദക്ഷിണാഫ്രിക്ക)

ജെപി ഡുമിനി (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായിരുന്ന ജെപി ഡുമിനി ഈ ലോകകപ്പോടെ ക്രിക്കറ്റിനോട് വിട പറഞ്ഞിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നേരത്തേ ടീമിനായി അവിസ്മരണീയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഡുമിനിക്ക് പക്ഷെ ലോകകപ്പില്‍ തിളങ്ങാനായില്ല.
15 വര്‍ഷം നീണ്ട കരിയറില്‍ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നുമായി ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 8000ത്തില്‍ കൂടുതല്‍ റണ്‍സും 132 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2004ല്‍ അരങ്ങേറിയ ഡുമിനി ജൂലൈ ആറിനാണ് അവസാന മല്‍സരം കളിച്ചത്.

ഷുഐബ് മാലിക്ക് (പാകിസ്താന്‍)

ഷുഐബ് മാലിക്ക് (പാകിസ്താന്‍)

പാകിസ്താന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും മുന്‍ നായകനുമായ ഷുഐബ് മാലിക്ക് ഈ ലോകകപ്പോടെ വിരമിച്ചിരുന്നു. ഏകദിനത്തില്‍ ഇനി കാണില്ലെങ്കിലും ടി20യില്‍ തുടര്‍ന്നും കളിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
1999ല്‍ അരങ്ങേറിയ മാലിക്ക് സ്പിന്നറായാണ് തുടങ്ങിയതെങ്കിലും പിന്നീട് ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് ഉയരുകയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ നിരവധി തവണ അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യക്കെതിരേ നടന്ന മല്‍സരമായിരുന്നു മാലിക്കിന്റെ കരിയറിലെ അവസാനത്തേത്. ഏകദിനത്തില്‍ 7534 റണ്‍സും 158 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2015ല്‍ മാലിക്ക് ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു.

ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക)

ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക)

ഡുമിനി മാത്രമല്ല ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ സ്പിന്നറായിരുന്ന ഇമ്രാന്‍ താഹിറും ഈ ലോകകപ്പോടെ വിരമിച്ചിരുന്നു. 40ാം വയസ്സിലാണ് കളി നിര്‍ത്തിയതെങ്കിലും ബൗളിങിലെ സ്ഥിരതയും കണിശതയുമൊന്നും വില കുറച്ച് കാണാനാവില്ല. 2011ല്‍ കരിയര്‍ തുടങങിയ ശേഷം എട്ടു വര്‍ഷം ടീമിലെ അവിഭാജ്യ ഘടകമായിരുന്നു മാലിക്ക്.
മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നുമായി 293 വിക്കറ്റുകള്‍ താഹിര്‍ പോക്കറ്റിലാക്കിയിട്ടുണ്ട്. ഈ ലോകകപ്പിലും അദ്ദേഹം നിരാശപ്പെടുത്തിയില്ല.

Story first published: Tuesday, July 16, 2019, 13:41 [IST]
Other articles published on Jul 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+