Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിന്റെ ഭാഗമായി, പക്ഷെ ധോണി ഒരവസരം പോലും നല്‍കിയില്ല- താരങ്ങളെ അറിയാം

1

നിരവധി താരങ്ങള്‍ക്കു അവസരം നല്‍കുകയും പ്രതിഭയുള്ള കളിക്കാര്‍ക്കു പിന്തുണയും നല്‍കിയിട്ടുള്ള ക്യാപ്റ്റനെന്നാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ധോണി ടീമിലേക്കു കൊണ്ടുവന്ന മികച്ച ചില താരങ്ങളെ നമുക്ക് കാണാന്‍ കഴിയും.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോഴും ധോണി 'വളര്‍ത്തിയെടുത്ത' താരങ്ങളുണ്ട്. എന്നാല്‍ ടീമിന്റെ ഭാഗമായിരുന്നിട്ടും ധോണി ഒരു അവസരം പോലും നല്‍കാതെ മാറ്റി നിര്‍ത്തിയ ചില താരങ്ങളുമുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കൊന്നു നോക്കാം.

ഈശ്വര്‍ പാണ്ഡെ

ഈശ്വര്‍ പാണ്ഡെ

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് പേസര്‍ ഈശ്വര്‍ പാണ്ഡെ. രഞ്ജി ട്രോഫിയില്‍ 56 മല്‍സരങ്ങളില്‍ നിന്നും 26 ശരാശരിയില്‍ 202 വിക്കറ്റുകള്‍ പാണ്ഡെ നേടിയിട്ടുണ്ട്. സ്ഥിരതയാര്‍ന്ന ബൗളിങ് പ്രകടനത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് അദ്ദേഹം.
2014ല്‍ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് പാണ്ഡെ ആദ്യമായി ഇടം പിടിക്കുന്നത്. അന്നു ധോണിയായിരുന്നു ക്യാപ്റ്റന്‍. സന്നാഹ മല്‍സരങ്ങളില്‍ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇന്ത്യയുടെ പ്ലെയിങ് ഇലവിന്‍ ധോണി പാണ്ഡെയ്ക്കു അവസരം നല്‍കിയില്ല. 2014ല്‍ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ സിഎസ്‌കെയിലും പാണ്ഡെയ്ക്കു അവസരം നല്‍കാന്‍ ധോണി തയ്യാറായില്ല. ഒരു സീസണ്‍ മാത്രമേ പേസര്‍ സിഎസ്‌കെയോടൊപ്പമുണ്ടായുള്ളൂ.

കാണ്‍ ശര്‍മ

കാണ്‍ ശര്‍മ

2014ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതതോടെയാണ് ലെഗ് സ്പിന്നര്‍ കാണ്‍ ശര്‍മ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ താരത്തിനു അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.
എന്നാല്‍ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത കാണ്‍. പല സീനിയര്‍ താരങ്ങളെയും പിന്നിലാക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്.
2017ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20യിലൂടെ കാണ്‍ ഇന്ത്യക്കായി അരങ്ങേറുകയും ചെയ്തു. പിന്നാലെ ഏകദിന ടീമിലും താരത്തിനു ഇടം ലഭിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോലിക്കു കീഴില്‍ കാണിനു അവസരങ്ങള്‍ ലഭിച്ചെങ്കിലും ധോണി ഒരിക്കല്‍പ്പോലും സ്പിന്നര്‍ക്കു അവസരം നല്‍കിയില്ല. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കുമായിരുന്നു ധോണിയുടെ പ്രഥമ പരിഗണന.

എന്‍ ജഗദീശന്‍

എന്‍ ജഗദീശന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായതു കൊണ്ടു മാത്രം തന്റെ മികവ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലാതത് താരമാണ് വിക്കറ്റ് കീപ്പര്‍ എന്‍ ജഗദീശന്‍. ക്യാപ്റ്റന്‍ ധോണി ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായതിനാല്‍ തന്നെ ജഗദീശന് പുറത്തിരിക്കേണ്ടി വരികയും ചെയ്തു.
മറ്റൊരു ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നെങ്കില്‍ ഐപിഎല്ലില്‍ ഇതിനകം 50-60 മല്‍സരങ്ങൡല്‍ താരം കളിച്ചു കാണുമായിരുന്നു. തമിഴ്‌നാടിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയാണ് ജഗദീശന്‍.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ധോണി ഒരു അവസരം പോലും നല്‍കിയില്ലെന്നു പറയുമ്പോള്‍ പലര്‍ക്കും അദ്ഭുതം തോന്നുന്നുണ്ടാവും. എന്നാല്‍ അതാണ് യാഥാര്‍ഥ്യം. 2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്തതോടെയാണ് കുല്‍ദീപ് ശ്രദ്ധിക്കപ്പെടുന്നത്.
ഇതേ വര്‍ഷം ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കുല്‍ദീപിന് ഇടം ലഭിച്ചു. പക്ഷെ അന്നത്തെ നായകന്‍ ധോണി താരത്തിനു ഒരു അവസരം പോലും നല്‍കിയില്ല. തന്റെ സ്ഥിരം സ്പിന്നര്‍മാരില്‍ തന്നെ ധോണി വിശ്വാസമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ജൂനിയര്‍ ലോകകപ്പിലെ പ്രകടനം ഐപിഎല്ലില്‍ കുല്‍ദീപിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലേക്കു വഴി തുറന്നു. കെകെആറിനു വേണ്ടി മികച്ച പ്രകടനങ്ങളും കുല്‍ദീപ് കാഴ്ചവച്ചു.
2017ല്‍ അദ്ദേഹം വീണ്ടും ഇന്ത്യന്‍ ടീമിലെത്തി. അന്നു കോലിയായിരുന്നു നായകന്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലൂടെ കുല്‍ദീപ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുകയും ചെയ്തു. പിന്നീട് നിശ്ചിത ഓവര്‍ ടീമിലുമെത്തിയ കുല്‍ദീപ് കോലിയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായി മാറുകയും ചെയ്യുകയായിരുന്നു.

ബാബ അപരിജിത്

ബാബ അപരിജിത്

ജഗദീശനെപ്പോലെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മറ്റൊരു നിര്‍ഭാഗ്യവാനായ താരമാണ് ഓള്‍റൗണ്ടര്‍ ബാബ അപരിജിത്. ധോണി ഒരിക്കല്‍പ്പോലും താരത്തിന് അവസരം നല്‍കിയിട്ടില്ല. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ മുന്‍ താരം കൂടിയായ അദ്ദേഹം ഇപ്പോള്‍ സിഎസ്‌കെയിലെ സീനിയറായ കളിക്കാരിലൊരാള്‍ കൂടിയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടി ശ്രദ്ധേയമായ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടും സിഎസ്‌കെയില്‍ ധോണി ബാബയില്‍ വിശ്വാസം കാണിച്ചിട്ടില്ല. ഇതുവരെ ഒരു മല്‍സരത്തില്‍പ്പോലും 26കാരനു അദ്ദേഹം അവസരം നല്‍കിയില്ല.
2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ബാബ. 2017-18ലെ രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന്റെ ടോപ്‌സ്‌കോററായിരുന്നു താരം. നാലു മല്‍സരങ്ങളില്‍ നിന്നും 417 റണ്‍സാണ് ബാബ നേടിയത്.

Story first published: Monday, July 27, 2020, 18:02 [IST]
Other articles published on Jul 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+