For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: കോലി മുതല്‍ യുവരാജ് വരെ... പ്രതിഫലത്തില്‍ ധോണിയെ കടത്തി വെട്ടിയവര്‍, യുവി രണ്ടു വട്ടം!

കമ്മിന്‍സിനാണ് ഈ ലേലത്തില്‍ കൂടുതല്‍ വില ലഭിച്ചത്

മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ സ്ഥാനം. മൂന്നു കിരീടങ്ങള്‍ സിഎസ്‌കെയ്ക്കു സമ്മാനിച്ച അദ്ദേഹം ഇതുവരെയുള്ള എല്ലാ സീസണിലും സിഎസ്‌കെയെ പ്ലേഓഫിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. സിഎസ്‌കെയ്ക്കും ധോണിക്കും മാത്രം അവകാശപ്പെട്ട റെക്കോര്‍ഡാണിത്.

എന്നാല്‍ ഓരോ സീസണിലെയും പ്രതിഫലത്തിന്റെ കാര്യത്തിലേക്കു വന്നാല്‍ ധോണിയെ പലരും കടത്തിവെട്ടിയിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. വരാനിരിക്കുന്ന സീസണില്‍ തന്നെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനും താഴെയാണ് ധോണി. 15.5 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ കെകെആര്‍ വാങ്ങിയത്. എന്നാല്‍ 15 കോടി രൂപയ്ക്കാണ് ധോണിയെ സിഎസ്‌കെ ഇത്തവണ നിലനിര്‍ത്തിയത്. മുന്‍ സീസണുകളില്‍ ഇതുപോലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ധോണിയെ പിന്നിലാക്കിയ താരങ്ങള്‍ ആരാക്കെയെന്നു നോക്കാം.

വിരാട് കോലി (2018 മുതല്‍)

വിരാട് കോലി (2018 മുതല്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ഇന്ത്യന്‍ ടീമിന്റെയും നായകനായ വിരാട് കോലി 2018 മുതല്‍ പ്രതിഫലക്കണക്കില്‍ ധോണിക്കും മുകളിലാണ്. 2018ലെ ഐപിഎല്ലിന്‍ കോലിയെ നിലനിര്‍ത്താന്‍ ആര്‍സിബി ചെലവിട്ടത് 17 കോടിയായിരുന്നു. നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതുള്ള താരത്തിനു വേണ്ടി ഫ്രാഞ്ചൈസി ചെലവഴിക്കേണ്ടത് 15 കോടിയാണ്. എന്നാല്‍ രണ്ടു കോടി കൂടി കോലിക്ക് അധികം നല്‍കാന്‍ ആര്‍സിബി തീരുമാനിക്കുകയായിരുന്നു.

കെവിന്‍ പീറ്റേഴ്‌സന്‍, ആന്‍ഡ്രു ഫ്‌ളിന്റോഫ് (2009)

കെവിന്‍ പീറ്റേഴ്‌സന്‍, ആന്‍ഡ്രു ഫ്‌ളിന്റോഫ് (2009)

ഐപിഎല്ലിന്റെ രണ്ടാം സീസണ്‍ അരങ്ങേറിയ 2009ല്‍ ധോണിയേക്കാള്‍ മുന്നിലായിരുന്നു ഇംഗ്ലീഷ് താരങ്ങളായ കെവിന്‍ പീറ്റേഴ്‌സനും ആന്‍ഡ്രു ഫ്‌ളിന്റോഫും. 12 കോടിയോളം രൂപയാണ് ഇരുവര്‍ക്കും ലേലത്തില്‍ ലഭിച്ചത്. ഫ്‌ളിന്റോഫ് ധോണിയുടെ സിഎസ്‌കെ ടീമിനൊപ്പം ചേര്‍പ്പോള്‍ ആര്‍സിബിക്കൊപ്പമായിരുന്നു പീറ്റേഴ്‌സണ്‍. എന്നാല്‍ സീസണില്‍ ഇരുവര്‍ക്കും തങ്ങളുടെ മൂല്യത്തിനൊത്ത പ്രകടനം നടത്താനായില്ല.

ഗൗതം ഗംഭീര്‍ (2011)

ഗൗതം ഗംഭീര്‍ (2011)

2011ലെ ഐപിഎല്ലില്‍ ധോണിയെ പ്രതിഫലത്തിന്റെ കാര്യത്തില്‍ കടത്തിവെട്ടിയത് മുന്‍ ദേശീയ ടീമിലെ സഹതാരമായി ഗൗതം ഗംഭീറായിരുന്നു. സിഎസ്‌കെ ടീം നിലനിര്‍ത്തിയതിനാല്‍ തന്നെ 2011ലും ധോണി ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. അന്നു ലേലത്തില്‍ 11.04 കോടിക്കാണ് ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയത്. മൂന്നു വര്‍ഷം ഐപിഎല്ലില്‍ ഏറ്റവുമധികം പ്രതിഫലം പറ്റിയ താരവും ഗംഭീറായിരുന്നു.

രവീന്ദ്ര ജഡേജ (2012)

രവീന്ദ്ര ജഡേജ (2012)

2012ലെ ഐപിഎല്‍ ലേലത്തിലെ വിലപിടിപ്പുള്ള കളിക്കാരന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. ഡെക്കാന്‍ ചാര്‍ജേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് അന്നു ലേലത്തില്‍ ജഡേജയ്ക്കു വേണ്ടി പിടിവലി നടത്തിയത്. ഒടുവില്‍ 14 കോടി രൂപയ്ക്കു ജഡേജയെ സിഎസ്‌കെ കൈക്കലാക്കുകയായിരുന്നു. എന്നാല്‍ സിഎസ്‌കെ നിലനിര്‍ത്തിയ ധോണിയെ മൂല്യം 13 കോടി രൂപയായിരുന്നു.

യുവരാജ് സിങ് (2014, 15)

യുവരാജ് സിങ് (2014, 15)

2014, 15 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണ മുന്‍ ടീമംഗവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ് പ്രതിഫലത്തിന്റെ കണക്കില്‍ ധോണിയെ പിന്തള്ളി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര മികച്ച ഫോമില്‍ ആയിരുന്നില്ലെങ്കിലും ഐപിഎല്‍ ലേലത്തില്‍ യുവി തരംഗമായി മാറി. 14 കോടി രൂപയ്ക്കു യുവിയെ ഒടുവില്‍ ആര്‍സിബി വാങ്ങി. എന്നാല്‍ ലേലത്തിനു മുമ്പ് ധോണിയെ നിലനിര്‍ത്താന്‍ സിഎസ്‌കെ ചെലവിട്ടതാവട്ടെ 12.5 കോടിയായിരുന്നു.
2015ലും യുവിക്ക് പൊന്നും വില ലഭിച്ചു. 16 കോടി വാരിയെറിഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് താരത്തെ വാങ്ങിയത്.

ബെന്‍ സ്റ്റോക്‌സ് (2017)

ബെന്‍ സ്റ്റോക്‌സ് (2017)

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു 2017ലെ ഐപിഎല്ലിലെ ചര്‍ച്ചാ വിഷയം കന്നി ഐപിഎല്ലിനെത്തിയ സ്റ്റോക്‌സിന് 14.5 കോടി രൂപയാണ് ലേലത്തില്‍ കിട്ടിയത്. എന്നാല്‍ യുവരാജിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സ്റ്റോക്‌സിനായില്ല. റൈസിങ് പൂനെ ജയന്റ്‌സായിരുന്നു അന്നു സ്റ്റോക്‌സിനെ വാങ്ങിയത്. ധോണിയും ഇതേ ടീമിലെ താരമായിരുന്നു.

Story first published: Saturday, March 14, 2020, 16:50 [IST]
Other articles published on Mar 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+