For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്- ധവാന്‍ തന്നെയോ ബെസ്റ്റ്? അവസരം കൊടുത്താല്‍ ഇവരും കസറും!! കൂട്ടത്തില്‍ സഞ്ജുവും...

രോഹിത്- ധവാന്‍ ജോടി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്

രോഹിത്- ധവാന്‍ തന്നെയോ ബെസ്റ്റ് | Oneindia Malayalam

ദില്ലി: ഏറെക്കാലത്തിനു ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു ലഭിച്ച മികച്ച ഓപ്പണിങ് ജോടികളാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും. അതിവേഗത്തില്‍ ഇന്നിങ്‌സുകള്‍ കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള ഇരുവരും ഒരുപോലെ അപകടകാരികളാണ്. രോഹിത് ഫ്‌ളോപ്പായാല്‍ ധവാനും ധവാന്‍ ഫ്‌ളോപ്പായാല്‍ രോഗിത്തും മികച്ച ഇന്നിങ്‌സ് കളിച്ച് ടീമിനെ കരകയറ്റാറുണ്ട്. ഇരുവരും ഒരുമിച്ച് പരാജയപ്പെടുന്നത് വളരെ അപൂര്‍വ്വമായി മാത്രമേയുള്ളൂ.

എന്നാല്‍ ട്വന്റി20യില്‍ രോഹിത്- ധവാനൊപ്പമോ ഒരു പക്ഷെ അതിനു മുകളിലോ നില്‍ക്കാവുന്ന ചില ഓപ്പണര്‍മാരായെത്തി കസറാന്‍ ശേഷിയുള്ള ചില മികച്ച താരങ്ങള്‍ ഇന്ത്യക്കുണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

കഴിഞ്ഞ ഐപിഎല്ലിലെ മിന്നും താരമായ ചെന്നൈ സൂപ്പര്‍കിങ്‌സ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിനെ ഇന്ത്യക്ക് ട്വന്റി20യില്‍ ഓപ്പണറായി പരീക്ഷിക്കാവുന്നതാണ്. സിഎസ്‌കെയ്‌ക്കൊപ്പം കഴിഞ്ഞ സീസണില്‍ ചേര്‍ന്ന റായുഡു ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണിങിലും മധ്യനിരയിലുമെല്ലാം താരം തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. ടീം നിര്‍ദേശിച്ച ഏതു റോളിലും തിളങ്ങാനാവുമെന്ന് റായുഡു കാണിച്ചു തരികയും ചെയ്തു.
ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമില്‍ റായുഡു ഇടം നേടിയിരുന്നെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പുറത്താവുകയായിരുന്നു.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി താരം സഞ്ജു സാംസണാണ് ട്വന്റി20യില്‍ ഇന്ത്യക്കു ഓപ്പണറായി ഇറക്കാവുന്ന മറ്റൊരു ബാറ്റ്സ്മാന്‍. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ദേശീയ ടീമില്‍ ആദ്യമായെത്തിയ സഞ്ജുവിന് ഒരു മല്‍സരത്തില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. എംഎസ് ധോണിയുടെ പകരക്കാരിലൊരാളായി മാറാന്‍ ശേഷിയുള്ള താരം കൂടിയാണ് സഞ്ജു.
ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയതിന്റെ അനുഭവസമ്പത്തും താരത്തിനുണ്ട്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി 2017ലെ സീസണില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകരക്കാരനാവാന്‍ ഏറ്റവും യോഗ്യനായ താരമെന്നാണ് റിഷഭ് പന്ത് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി റണ്‍മഴ തന്നെ താരം പെയ്യിച്ചിരുന്നു. ടി20യില്‍ ഓപ്പണറായി ഇറക്കിയാല്‍ ടീം ഇന്ത്യക്കു സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ പന്തിനാവും.
ഇതിനകം തന്നെ രാജ്യത്തെ ഏറ്റവും മികച്ച യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞ പന്തിന് 20 വയസ്സ് മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ മികച്ചൊരു കരിയറാണ് താരത്തിനു മുന്നിലുള്ളത്.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

ഇംഗ്ലണ്ടിനെതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ മൂന്നാമനായി ഇറങ്ങിയ ലോകേഷ് രാഹുലും ഓപ്പണിങ് പൊസിഷനില്‍ തീപ്പൊരി പാറിക്കാന്‍ ശേഷിയുള്ള താരമാണ്. ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ടി20യില്‍ രാഹുല്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായിരുന്ന അദ്ദേഹം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി തന്റെ പേരില്‍ കുറിക്കാനും രാഹുലിനായിരുന്നു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Monday, July 9, 2018, 12:29 [IST]
Other articles published on Jul 9, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+