Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സിഎസ്‌കെയിലെത്തിയാല്‍ താരത്തിന് പുനര്‍ജന്‍മം, ഉദാഹരണം നിരവധി- ബ്രാവോ

ചെന്നൈ: ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ക്യാപ്റ്റന്‍ എംഎസ് ധോണിയെയും പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ. സിഎസ്‌കെയിലെത്തുന്നതോടെ ഒരു താരത്തിന്റെ പുനര്‍ജന്‍മമാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്നു ബ്രാവോ പറയുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഷെയ്ന്‍ വാട്‌സനെ നോക്കൂ. മുംബൈ ഇന്ത്യന്‍സ് വിട്ട ശേഷം അമ്പാട്ടി റായുഡുവിനെ നോക്കൂ. സിഎസ്‌കെയിലേക്കു വന്ന ശേഷം എല്ലാ താരത്തിന്റെയും കരിയര്‍ ഗ്രാഫ് മുകളിലേക്കാണെന്നു പരിശോധിച്ചാല്‍ വ്യക്തമാവുമെന്ന് ബ്രാവോ വിശദമാക്കി.

1

വര്‍ഷങ്ങളായി സിഎസ്‌കെയുടെ ഡ്രസിങ് റൂമില്‍ നിരവധി മികച്ച ക്യാപ്റ്റന്മാരുണ്ടായിട്ടുണ്ട്. ഫാഫ് ഡുപ്ലെസി, ബ്രെന്‍ഡന്‍ മക്കുല്ലം, താന്‍, മൈക്കല്‍ ഹസ്സി എന്നിങ്ങനെ നീളുന്നു നിര. വിവിധ രാജ്യങ്ങളുടെ ക്യാപ്റ്റന്‍മാരായിരുന്നു ഇവരെല്ലാം. നിങ്ങള്‍ കേമന്‍മാരായതു കൊണ്ടാണ് സിഎസ്‌കെയിലെത്തിയതെന്നു ധോണി പറയാറുണ്ട്. അതുകൊണ്ടു തന്നെ സിഎസ്‌കെയിലെത്തിയാല്‍ ഒരു താരത്തിനു പ്രത്യേകിച്ചൊന്നും തെളിയിക്കേണ്ടതില്ല. നിങ്ങളെക്കൊണ്ട് എന്തു സാധിക്കുമെന്ന് ഫ്രാഞ്ചൈസിക്കു നന്നായറിയാം. അതുകൊണ്ടു സ്വയം താനായിത്തന്നെ ആ താരം തുടര്‍ന്നാല്‍ മതിയെന്നും ബ്രാവോ പറഞ്ഞു.

എംഎസ് ധോണി താന്‍ ഏറ്റവുമധികം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ക്യാപ്റ്റനാണെന്നു ബ്രാവോ വ്യക്തമാക്കി. എംഎസ് ടീമിലെ ഒരാളെയും സമ്മര്‍ദ്ദത്തിലാക്കില്ല. ക്രിക്കറ്റിന് പുറത്ത് അദ്ദേഹത്തെ അപൂര്‍വ്വമായി മാത്രമേ നിങ്ങള്‍ക്കു കാണാന്‍ സാധിക്കൂ. എന്നാല്‍ ധോണിയുടെ മുറി എല്ലായ്‌പ്പോഴും തുറന്നു തന്നെയിരിക്കും.

ഏതു സമയത്തും നമുക്ക് അവിടേക്കു കയറിച്ചെല്ലാം. ഏറെ നേരം സംസാരിച്ച് ഇരിക്കാന്‍ ധോണിക്കു മടിയൊന്നുമില്ല. ഒരു പാട് മല്‍സരങ്ങളില്‍ കളിച്ചാല്‍ തന്നെ അദ്ദേഹത്തില്‍ നിന്നും പലതും പഠിക്കാന്‍ സാധിക്കും. എല്ലാവരെയും ഒരുപോലെ സുഖകരമായ അന്തരീഷം സൃഷ്ടിച്ചെടുക്കാന്‍ ധോണിക്കറിയാം. അതുകൊണ്ടു തന്നെ ആര്‍ക്കും ടെന്‍ഷനുണ്ടാവില്ല. ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിരും ധോണി ഒരിക്കലും ഒരു സൂപ്പര്‍ സ്റ്റാറിനെപ്പോലെ പെരുമാറില്ലെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു. 2011 മുതല്‍ സിഎസ്‌കെയ്‌ക്കൊപ്പം ബ്രാവോയുണ്ട്. രണ്ടു സീസണില്‍ സിഎസ്‌കെ വിലക്കു കാരണം ഐപിഎല്ലില്‍ നിന്നു പുറത്തായപ്പോള്‍ അദ്ദേഹത്തിന് ടീം വിടേണ്ടി വന്നിരുന്നു. എന്നാല്‍ 2018ല്‍ ഐപിഎല്ലിലേക്കു മടങ്ങിവന്നപ്പോള്‍ ബ്രാവോയെ സിഎസ്‌കെ തങ്ങളുടെ തട്ടകത്തിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.

Story first published: Thursday, May 21, 2020, 18:34 [IST]
Other articles published on May 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+