വരുന്നത് മറ്റൊരു ലോകകപ്പ്... തയ്യാറെടുക്കാന്‍ ടീം ഇന്ത്യ, ഇവര്‍ക്കു നല്‍കണം അവസരം
മുംബൈ: ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഫൈനല്‍ പോലും കാണാതെയാണ് കിരീട ഫേവറിറ്റുകളായിരുന്ന ടീം ഇന്ത്യ പുറത്തായത്. പ്രാഥമിക റൗണ്ടില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായി സെമിയിലേക്കു മുന്നേറിയ വിരാട് കോലിയും സംഘവും അപ്രതീക്ഷിത തോല്‍വിയോടെ പുറത്താവുകയായിരുന്നു.
അടുത്ത വര്‍ഷം വീണ്ടുമൊരു ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഐസിസിയുടെ ടി20 ലോകകപ്പിന് 2020ല്‍ ഓസ്‌ട്രേലിയയാണ് ആതിഥേയത്വം വഹിക്കുന്നത്. ടീം ഇന്ത്യക്കു ഇനിയുള്ള മാസങ്ങള്‍ തയ്യാറെടുപ്പിന്റേതാണ്. ലോകകപ്പിനുള്ള ഏറ്റവും മികച്ച സംഘത്തെ കണ്ടെത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളി. ലോകകപ്പിനു മുമ്പ് ചില യുവതാരങ്ങള്‍ക്കു ഇന്ത്യ അവസരം നല്‍കേണ്ടതുണ്ട്. ഇവര്‍ ആരൊക്കെയാണന്നു നോക്കാം.

സൂര്യകുമാര്‍ യാദവ്
ഐപിഎല്ലിലൂടെ ശ്രദ്ധേയനായ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കു വേണ്ടിയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും മികച്ച ഇന്നിങ്‌സുകള്‍ താരം കളിച്ചിട്ടുണ്ട്. 2011ല്‍ മുംബൈയിലൂടെയാണ് യാദവിന്റെ ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. 2014ല്‍ താരം കെകെആറിലെത്തി.
കെകെആറിനു വേണ്ടി നാലാം നമ്പറില്‍ ശ്രദ്ധേയമായ പ്രകടനമാണ് യാദവ് കാഴ്ചവച്ചത്. 2018ലെ ലേലത്തില്‍ മുംബൈ താരത്തെ ടീമിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. ഈ സീസണില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും 512 റണ്‍സുമായി യാദവ് കസറി. കഴിഞ്ഞ സീസണിലും താരം മികച്ച പ്രകടനമാണ് നടത്തിയത്. 14 ഇന്നിങ്‌സുകളില്‍ നിന്നും 424 റണ്‍സാണ് യാദവ് നേടിയത്.

നിതീഷ് റാണ
ഇടംകൈയന്‍ അറ്റാക്കിങ് ബാറ്റ്‌സ്മാനും പാര്‍ട്ട് ടൈം സ്പിന്നറുമായ നിതീഷ് റാണയും ഐപിഎല്ലിന്റെ കണ്ടെത്തലാണ്. രഞ്ജി ട്രോഫിയില്‍ കന്നി സീസണില്‍ തന്നെ ഡല്‍ഹിയുടെ ടോപ്‌സ്‌കോററായിരുന്നു റാണ. ഡല്‍ഹിക്കു വേണ്ടിയുള്ള പ്രകടനം താരത്തിന് ഐപിഎല്ലിലേക്കും വഴി തുറന്നു. 2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ തുടങ്ങിയ റാണ 2017ല്‍ കെകെആറിലെത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
ബാറ്റിങ് മികവ് കൊണ്ട് മല്‍സരം മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമായി റാണ പിന്നീട് മാറുന്നതാണ് കണ്ടത്. കെകെആറിനു വേണ്ടി വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹത്തെ ടി20യില്‍ നാലാം നമ്പറില്‍ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്.

ശിവം ദുബെ
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ ഓള്‍റൗണ്ടറാണ് ശിവം ദുബെ. ഇടംകൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ മീഡിയം പേസറുമായ ദുബെ രഞ്ജി ട്രോഫിയില്‍ തന്റെ കന്നി മല്‍സരത്തില്‍ തന്നെ അഞ്ചു വിക്കറ്റ് കൊയ്തിരുന്നു. ആ സീസണില്‍ 23 വിക്കറ്റുകളുമായി മുംബൈയുടെ വിക്കറ്റ് വേട്ടക്കാരനായും താരം മാറിയിരുന്നു. വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളര്‍ മാത്രമല്ല വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് ദുബെ. മുംബൈ ടി20 ലീഗില്‍ ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ പറത്തിയാണ് ബാറ്റിങിലും താരം കരുത്തറിയിച്ചത്. പിന്നീട് രഞ്ജി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരേയും ഇതേ പ്രകടനം ദുബെ ആവത്തിച്ചു.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബിയില്‍ താരത്തിന് ഇടം ലഭിച്ചെങ്കിലും പ്രതീക്ഷിച്ചതു പോലു തിളങ്ങാനായില്ല. ഹര്‍ദിക് പാണ്ഡ്യയെപ്പോലെ ഇന്ത്യക്കു ഉപയോഗിക്കാവുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് ദുബെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications