For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആകെ 20 ഓവര്‍, അടിച്ചുതകര്‍ക്കൂ! ഇന്ത്യക്കു വഴി കാണിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍

നാസര്‍ ഹുസൈനാണ് ടീമിനു ഉപദേശം നല്‍കിയത്

india

ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ ദുരന്തത്തിന്റെ ക്ഷീണത്തില്‍ നില്‍ക്കുന്ന ടീം ഇന്ത്യക്കു ഉപദേശവുമായി ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട പരാജയമായിരുന്നു സെമിയില്‍ ഇന്ത്യക്കു നേരിട്ടത്. ഇതോടെ ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും നീളുകയും ചെയ്തു.

ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയം കൈവരിക്കണമെങ്കില്‍ ഫിയര്‍ലെസ് ക്രിക്കറ്റായിരിക്കണം ഇന്ത്യ കളിക്കേണ്ടതെന്നു ഹുസൈന്‍ ഉപദേശിച്ചു. ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ വളരെ ഡിഫന്‍സീവ് ശൈലിയാണ് ഇന്ത്യ സ്വീകരിച്ചതെന്നും ഇതു മാറിയെങ്കില്‍ മാത്രമേ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കളിക്കരല്ല മാറേണ്ടത്

കളിക്കരല്ല മാറേണ്ടത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു യുവതാരങ്ങള്‍ ട കടന്നു വരേണ്ട സമയമായിരിക്കുന്നുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കണ്ടു. പക്ഷെ പ്രശ്‌നം കളിക്കാരുടേതല്ല. ചിന്താഗതിയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന വീക്ക്‌നെസ്. അതു മാറ്റിയെടുത്തെങ്കില്‍ മാത്രമേ കാര്യമുള്ളൂ. ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാനായിരിക്കണം ഇന്ത്യ എല്ലായ്‌പ്പോഴും ശ്രമിക്കേണ്ടതെന്നും നാസര്‍ ഹുസൈന്‍ ഉപദേശിക്കുന്നു.

ഐപിഎല്ലിലേതു പോലെ കളിക്കൂ

ഐപിഎല്ലിലേതു പോലെ കളിക്കൂ

കെയര്‍ഫ്രീ ക്രിക്കറ്റ് കളിക്കണമെങ്കില്‍ ഒയ്ന്‍ മോര്‍ഗനെപ്പോലെയുള്ള ആളുകളെയാണ് ഇന്ത്യക്കു ആവശ്യം. 20 ഓവറുകളാണ് ഒരിന്നിങ്‌സില്‍ ആകെയുള്ളത്. ക്രീസിലെത്തിയാല്‍ ഈ 20 ഓവറില്‍ കഴിയാവുന്നത്രയും തകര്‍ത്ത് കളിക്കാനായിരിക്കണം നിങ്ങള്‍ ശ്രമിക്കേണ്ടത്. നിങ്ങള്‍ ഐപിഎല്ലില്‍ എങ്ങനെയാണോ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി അഗ്രസീവ് ക്രിക്കറ്റ് കളിക്കുന്നത് അതുപോലെ തന്നെ കളിക്കുക. ഇന്ത്യക്കു വേണ്ടിയും അതു ചെയ്യുക. മറ്റു ബഹളങ്ങളെക്കുറിച്ചൊന്നും അസ്വസ്ഥരാവേണ്ടതില്ല. എല്ലാ ബഹളങ്ങളെയും നിശബ്ധമാക്കണം. നിങ്ങള്‍ 120നു പുറത്തായാലും ഞങ്ങള്‍ പിന്തുണയ്ക്കുമെന്നും സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റിന്റെ ഷോയില്‍ മൈക്കല്‍ അതേര്‍ട്ടനുമായി സംസാരിക്കവെ നാസര്‍ ഹുസൈന്‍ പറഞ്ഞു.

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

ഫിയര്‍ലെസ് ക്രിക്കറ്റ്

ഫിയര്‍ലെസ് ക്രിക്കറ്റ്

രോഹിത് ശര്‍മ ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചുമായതിനു ശേഷം ദ്വിരാഷ്ട്ര പരമ്പരകളില്‍ ഫിയര്‍ലെസ് ക്രിക്കറ്റാണ് ഇന്ത്യ കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ വലിയ മല്‍സരങ്ങളില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ സമീപനം നേര്‍ വിപരീതമാണെന്നും നാസര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.
ദ്വിരാഷ്ട്ര പരമ്പരകളില്‍ മാത്രം ഫിയര്‍ലെസ് ക്രിക്കറ്റ് കളിച്ചതു കൊണ്ടു കാര്യമില്ല. ഇന്ത്യ ഭാവിയില്‍ ഐസിസി ടൂര്‍ണമെന്റുകളിലും ഇതേ ശൈലി തന്നെ പിന്തുടരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രിയോടു ചോദിച്ചു

ശാസ്ത്രിയോടു ചോദിച്ചു

ഇന്ത്യയുടെ ഈ ശൈലിയെക്കുറിച്ച് രവി ശാസ്ത്രിയോടും ഞാന്‍ ചോദിച്ചിരുന്നു. ബാറ്റിങില്‍ ഞങ്ങള്‍ ഭീരുക്കളെപ്പോലെയാണ് കളിച്ചതെന്നും ഇതു മാറേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈയൊരു ശൈലി മാറ്റുന്നതിനു വേണ്ടിയാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും വന്നത്. ദ്വിരാഷ്ട്ര പരമ്പരകളില്‍ അവര്‍ ഫിയര്‍ലെസ് ക്രിക്കറ്റ് കാണിച്ചു തരികയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര ഇതിനു ഉദാഹരണമാണ്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ടി20യില്‍ അറ്റാക്കിങ് ഇന്നിങ്‌സ് കളിച്ച് സൂര്യകുമാര്‍ യാദവ് സെഞ്ച്വറിയും നേടിയിരുന്നുവെന്നും നാസര്‍ ഹുസൈന്‍ വിശദീകരിച്ചു.

Also Read: രോഹിത് 'ഡമ്മി' ക്യാപ്റ്റന്‍! ടീമില്‍ റോളില്ല, എല്ലാം ദ്രാവിഡിനു വിട്ടുകൊടുത്തു

സെമിയില്‍ പഴയ ശൈലി

സെമിയില്‍ പഴയ ശൈലി

ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ വലിയ സമ്മര്‍ദ്ദത്തോടെയാണ് ഇന്ത്യ തുടക്കം മുതല്‍ കളിച്ചത്. തങ്ങളുടെ ഫിയര്‍ലെസ് ഗെയിം ഈ കളിയില്‍ നടപ്പാക്കാന്‍ അവര്‍ക്കായില്ല. മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കി. ഇതു കാരണമാണ് അവര്‍ പഴയ ഡിഫന്‍സീവ് ശൈലിയിലേക്കു വീണു പോയതെന്നും നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 16, 2022, 17:22 [IST]
Other articles published on Nov 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+