For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് നീട്ടരുത്, ഓസ്‌ട്രേലിയയില്‍ പറ്റില്ലെങ്കില്‍ ന്യൂസിലാന്‍ഡ്- നിര്‍ദേശം ജോണ്‍സിന്റേത്

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കാനിരിക്കുന്നത്

സിഡ്‌നി: കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നീട്ടി വയ്ക്കരുതെന്ന് മുന്‍ ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സ് ആവശ്യപ്പെട്ടു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ടി20 ലോകകപ്പിനു ഓസീസ് വേദിയാവുന്നത്. ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമോയെന്ന കാര്യത്തില്‍ ഇനിയും ഐസിസി തീരുമാനമെടുത്തിട്ടില്ല. ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ജൂണ്‍ 10നുള്ളില്‍ അന്തിമ തീരുമാനമെടുക്കുമാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

1

ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ന്യൂസിലാന്‍ഡിലേക്കു വേദി മാറ്റുന്നതിനെക്കുറിച്ച് ഐസിസി ആലോചിക്കണമെന്നാണ് ട്വിറ്ററിലൂടെ ജോണ്‍സ് ആവശ്യപ്പെട്ടത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയയുമ്പോള്‍ വൈറസ് ബാധ ഇവിടെ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. തുടര്‍ച്ചയായി 13 ദിവസം ന്യൂസിലാന്‍ഡില്‍ പുതിയ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതേ തുടര്‍ന്നു സാമൂഹിക അകലം പാലിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതടക്കം എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയാനും ന്യൂസിലാന്‍ഡ് തീരുമാനിച്ചു കഴിഞ്ഞു.

അടുത്തയാഴ്ച അലേര്‍ട്ട് ലെവല്‍ ഒന്നിലേക്കു ന്യൂസിലാന്‍ഡ് മാറുമെന്നാണ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡെന്‍ അറിയിച്ചിരിക്കുന്നത്. ഇതിനര്‍ഥം നിലവിലെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കപ്പെടുമെന്നു തന്നെയാണ്. വലിയ തോതില്‍ ആളുകള്‍ കൂടുന്നതിനേര്‍പ്പെടുത്തിയ വിലക്കും ഇതോടെ നീങ്ങും. അങ്ങനെയാണെങ്കില്‍ ടി20 ലോകകപ്പ് നമുക്ക് അവിടെ നടത്തിക്കൂടേ? ട്വിറ്ററില്‍ ജോണ്‍സ് കുറിച്ചു.

2

ലോകകപ്പിന്റെ ഭാവിയുമായി ചര്‍ച്ച ചെയ്യാന്‍ ഐസിസി ദിവസങ്ങള്‍ക്കു മുമ്പ് യോഗം ചേര്‍ന്നിരുന്നെങ്കിലും അന്നു കൃത്യമായ തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പ് മാറ്റി വയ്ക്കാന്‍ തന്നെ ഐസിസി തീരുമാനിച്ചതായും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി വരാനുള്ളൂയെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022ലേക്കു ലോകകപ്പ് നീട്ടി വയ്ക്കുമെന്നാണ് സൂചനകള്‍. അടുത്ത വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനെ തുടര്‍ന്നാണ് 2022ലേക്കു ലോകകപ്പ് മാറ്റുന്നത്.

അടുത്ത വര്‍ഷം ന്യൂസിലാന്‍ഡില്‍ വനിതകളുടെ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നുണ്ട്. 2018ല്‍ അണ്ടര്‍ 19 ലോകകപ്പ് നടന്നത് ഇവിടെയായിരുന്നു. അന്നു പൃഥ്വി ഷാ നയിച്ച ഇന്ത്യയായിരുന്നു ലോകകിരീടം നേടിയത്. 2015ലെ ഏകദിന ലോകകപ്പിന്റെ സംയുക്ത ആതിഥേയര്‍ കൂടിയായിരുന്നു ന്യൂസിലാന്‍ഡ്. ഓസ്‌ട്രേലിയയായിരുന്നു അന്നു മറ്റൊരു വേദി.

Story first published: Thursday, June 4, 2020, 16:21 [IST]
Other articles published on Jun 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+