IPL 2024: സീനിയേഴ്‌സാണ് ഗില്ലിന്റെ ഹീറോസ്, ഹാര്‍ദിക് കണ്ട് പഠിക്കണം! പ്രശംസിച്ച് ആരാധകര്‍
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ശുബ്മാന്‍ ഗില്‍. ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലാത്ത താരമാണ് ഗില്‍. എന്നാല്‍ ഗുജറാത്ത് വിശ്വസിച്ച് നായകസ്ഥാനം ഏല്‍പ്പിച്ചപ്പോള്‍ 100 ശതമാനം നീതികാട്ടാന്‍ ഗില്ലിന് സാധിക്കുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നായകനെന്ന നിലയില്‍ ഗില്‍ മിന്നിച്ചു.
മുംബൈയെ തല്ലിപ്പറത്തിയ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരെ 8 വിക്കറ്റിന് 162 എന്ന നിലയിലേക്ക് തളച്ചിടാന്‍ ഗുജറാത്തിനായി. സീനിയര്‍ ബൗളര്‍മാരെ ഉപയോഗിച്ച് ഗില്‍ നടത്തിയ മികച്ച നീക്കങ്ങളാണ് ഹൈദരാബാദിനെ വലിയ സ്‌കോര്‍ നേടാതെ തടുത്തത്. ഇപ്പോഴിതാ സീനിയേഴ്‌സിനെ ഹാര്‍ദിക് ഉപയോഗിക്കുന്നത് എല്ലാവര്‍ക്കും മാതൃകയാണെന്ന് പ്രശംസിക്കുകയാണ് ആരാധകര്‍. ഉമേഷ് യാദവ്, മോഹിത് ശര്‍മ എന്നിവരെ ഗില്‍ ഉപയോഗിക്കുന്ന രീതിയെയാണ് ആരാധകര്‍ പ്രശംസിച്ചത്.

ഉമേഷ് യാദവ് ന്യൂബോളില്‍ മിന്നുന്നവനാണെങ്കിലും മധ്യ ഓവറുകളിലും ഡെത്തോവറിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തവനാണ്. എന്നാല്‍ സീനിയര്‍ താരത്തില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം ലഭിക്കുന്ന തരത്തില്‍ താരത്തെ ഉപയോഗിക്കാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്. എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കാന്‍ ഉമേഷ് യാദവിനെ കൊണ്ടുവന്ന ഗില്ലിന്റെ നീക്കം മികച്ചതായിരുന്നു. ഉമേഷിന്റെ പന്തിലുള്ള സ്വാഭാവിക സ്വിങ് വിക്കറ്റ് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ളതാണ്. ഇതിനെ ഗില്‍ നന്നായി ഉപയോഗിക്കുന്നു.
മോഹിത് ശര്‍മയും വളരെ സീനിയറായിട്ടുള്ള താരമാണ്. സ്ലോ ബോളുകള്‍ നന്നായി എറിയാന്‍ കഴിവുള്ള മോഹിത്തിനെ ഡെത്തോവറില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്. അവസാന ഓവറില്‍ 1 റണ്ണൗട്ടുള്‍പ്പെടെ 3 വിക്കറ്റുകളാണ് മോഹിത് വീഴ്ത്തിയത്. സീനിയര്‍ താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനും അവരെ ബഹുമാനിക്കാനും ഗില്ലിന് സാധിക്കുന്നു. ഹാര്‍ദിക് ഇത് കണ്ട് പഠിക്കണമെന്നും ആരാധകര്‍ പറയുന്നു.
കൂട്ടുകെട്ട് പൊളിക്കേണ്ട നിര്‍ണ്ണായക ഓവറുകളില്‍ മോഹിത് ഏറ്റവും ഗുണം ചെയ്യുന്ന ബൗളറാണ്. താരത്തെ നന്നായി ഗില്‍ ഉപയോഗിക്കുന്നുമുണ്ട്. ഹൈദരാബാദിന്റെ തുറുപ്പുചീട്ടായ ഹെന്‍ റിച്ച് ക്ലാസനെ കുടുക്കാന്‍ റാഷിദ് ഖാനെ കൊണ്ടുവന്നതും മികച്ച നീക്കമാണ്. ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനെതിരേ ഏറ്റവും മികച്ച സ്പിന്നറെ ഉപയോഗിക്കാനുള്ള ഗില്ലിന്റെ തീരുമാനം നിര്‍ണ്ണായകമായി. കമന്ററി പറഞ്ഞ രവി ശാസ്ത്രിയും ഇക്കാര്യം ചൂണ്ടിക്കാട്ടി.
നായകനെന്ന നിലയില്‍ വളരാന്‍ പ്രതിഭയുള്ളവനാണ് ശുബ്മാന്‍ ഗില്‍. നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ നായകനെന്ന നിലയില്‍ ഗില്‍ വളരാന്‍ സാധ്യത കൂടുതലാണ്. ഗില്ലിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് ഹൈദരാബാദിനെ 162ല്‍ പിടിച്ചുകെട്ടിയത്. 29 റണ്‍സെടുത്ത അബ്ദുല്‍ സമദും അഭിഷേക് ശര്‍മയുമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍മാര്‍.
ട്രാവിസ് ഹെഡ് 19 റണ്‍സും മായങ്ക് അഗര്‍വാള്‍ 16 റണ്‍സിലും എയ്ഡന്‍ മാര്‍ക്രം 17 റണ്‍സിലും ഹെന്‍ റിച്ച് ക്ലാസന്‍ 22 റണ്‍സിലും പുറത്തായി. ഷഹബാസ് അഹമ്മദ് 22 റണ്‍സാണ് അടിച്ചെടുത്തത്. ഗുജറാത്തിനായി മോഹിത് മൂന്നും അസ്മത്തുല്ല ഒമര്‍സായി, ഉമേഷ് യാദവ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications