Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയില്‍ നിന്ന് ഒരുതാരം മാത്രം; എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ പ്രഖ്യാപിച്ച് പീയൂഷ് ചൗള

കൊല്‍ക്കത്ത: ഐപിഎല്ലിലെ സ്പിന്നര്‍മാരില്‍ ശ്രദ്ധേയ പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് പീയൂഷ് ചൗള. ലെഗ് സ്പിന്നറായി ഗൂഗ്ലിയിലൂടെ ബാറ്റ്‌സ്മാനെ വട്ടം കറക്കുന്ന ചൗള 2014 സീസണ്‍ മുതല്‍ കഴിഞ്ഞ സീസണ്‍വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു. ഈ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ കൊല്‍ക്കത്ത ചൗളയെ കൈയൊഴിയുകയും ചെന്നൈ സൂപ്പര്‍ കിങ്‌സ് ചൗളയെ ടീമിലെത്തിക്കുകയും ചെയ്തു.

പീയൂഷ് ചൗള

കൂടുമാറ്റത്തിന് ശേഷം തന്റെ ഓള്‍ടൈം ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് പീയൂഷ് ചൗള. സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ഉള്‍പ്പെട്ട ടീമില്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് കിരീടം നേടിക്കൊടുത്ത ഗൗതം ഗംഭീറിനെ ചൗള പരിഗണിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ നിന്ന് ഒരു താരത്തെ മാത്രമാണ് അദ്ദേഹം തന്റെ ഓള്‍ടൈം ഇലവനിലേക്ക് പരിഗണിച്ചത്.

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓസീസ് താരവുമായ ഡേവിഡ് വാര്‍ണറിനെയുമാണ് ചൗള ഓപ്പണര്‍മാരായി പരിഗണിച്ചത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ ശേഷിയുള്ള ഇരുവര്‍ക്കും മികച്ച റെക്കോഡുകളും ഐപിഎല്ലിലുണ്ട്.

സുരേഷ് റെയ്‌ന

മൂന്നാം സ്ഥാനത്തേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌നയെയാണ് അദ്ദേഹം പരിഗണിച്ചത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് റെയ്‌ന. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെയും ഇന്ത്യയുടേയും ക്യാപ്റ്റനായ വിരാട് കോലിയെ നാലാം നമ്പറിലാണ് ചൗള പരിഗണിക്കുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരമാണ് കോലി.

റണ്‍സ് പിന്തുടരുമ്പോള്‍ ഏത് താരത്തെ വേണമെന്ന് ചോദിച്ചാല്‍ കോലിയെ തിരഞ്ഞെടുക്കും: നാസര്‍ ഹുസൈന്‍

എബിഡി

അഞ്ചാം നമ്പറില്‍ ബംഗളൂരുവിന്റെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണുള്ളത്. ഏത് സ്ഥലത്തേക്കും അനായാസമായി ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള എബിഡി ഒറ്റയ്ക്ക് മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ആറാം നമ്പറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന എം എസ് ധോണിയുടെ പേരാണുള്ളത്. ഐപിഎല്ലില്‍ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നായകനാണ് ധോണി.

'കുറച്ചുകൂടി നരച്ചിരിക്കുന്നു,എങ്കിലും മിടുക്കനാണ്'- ധോണിക്ക് പിറന്നാള്‍ ആശംസിച്ച് സാക്ഷി

രവീന്ദ്ര ജഡേജയേയും ആന്‍ഡ്രെ റസലിനേയും

ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയേയും ആന്‍ഡ്രെ റസലിനേയും ചൗള പരിഗണിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ചൗളയുടെ ടീമില്‍ ഇടം പിടിച്ച ഏക താരവും റസലാണ്. പേസര്‍മാരായി മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ജസ്പ്രീത് ബൂംറയേയും ലസിത് മലിംഗയേയുമാണ് പരിഗണിച്ചത്. ഇരുവര്‍ക്കും ഐപിഎല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാം. സ്പിന്‍ ബൗളറായി സുനില്‍ നരെയ്ന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരെ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ചൗളയുടെ ടീമില്‍ ഇടം പിടിച്ചത്.

ഐഎസ്എല്‍ നവംബറില്‍ ആരംഭിച്ചേക്കും; അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ആലോചന

ബിസിസിഐ.

157 ഐപിഎല്ലില്‍ നിന്നായി 150 വിക്കറ്റാണ് ചൗള വീഴ്ത്തിയിട്ടുള്ളത്. ഐപിഎല്ലിന്റെ 13ാം സീസണ്‍ മാര്‍ച്ച് 29ന് ആരംഭിക്കേണ്ടതായിരുന്നെങ്കിലും കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നീണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യക്ക് പുറത്ത് ടൂര്‍ണമെന്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ.

Story first published: Tuesday, July 7, 2020, 17:22 [IST]
Other articles published on Jul 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+