For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐഎസ്എല്‍ നവംബറില്‍ ആരംഭിച്ചേക്കും; അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ആലോചന

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2020-21 സീസണ്‍ നവംബറില്‍ ആരംഭിച്ചേക്കും. ഐഎസ്എല്‍ ക്ലബ്ബ് സിഇഒമാരുടെയും ഐഎസ്എല്‍ ഓര്‍ഗനൈസേഴ്‌സ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റിന്റെയും യോഗത്തിലാണ് ഇത് സംബന്ധിച്ച ആലോചനയുണ്ടായത്. കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലാതെ ടൂര്‍ണമെന്റ് നടത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. എന്നാല്‍ കാണികളില്ലാതെ ടൂര്‍ണമെന്റ് നടത്തുമ്പോഴുള്ള സാമ്പത്തിക നഷ്ടവും ഐഎസ്എല്‍ മാനേജ്‌മെന്റിനെ ആശങ്കയിലാഴ്ത്തുന്നു.

നിലവില്‍ സെപ്തംബര്‍ മുതല്‍ മാര്‍ച്ചവരെയുള്ള കാലയളവില്‍ ടൂര്‍ണമെന്റ് നടത്താമെന്നാണ് ധാരണയായിരിക്കുന്നത്. നാല് വേദികളിലായി മത്സരം നടത്താമെന്നാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ്, വെസ്റ്റ് ബംഗാള്‍, കേരള, ഗോവ എന്നിവടങ്ങിലാവും ടൂര്‍ണമെന്റ് നടത്തുക. എന്നാല്‍ താരങ്ങള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനും മറ്റ് അടിസ്ഥാന സൗകര്യം ഒരുക്കാനും വളരെ ബുദ്ധിമുട്ട് ഉണ്ടാകും. ഇന്ത്യയിലെ രോഗ വ്യാപനം ശമനമില്ലാതെ തുടരുകയാണ്.

isl

അതിനാലാണ് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 10 വേദികളില്ലാതെ നാല് വേദികളായി ചുരുക്കാന്‍ ആലോചിക്കുന്നതെന്നാണ് ഐഎസ്എല്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിരിക്കുന്നത്. ടൂര്‍ണമെന്റിന് മുന്നോടിയായി താരങ്ങളെയെല്ലാം സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കാനാണ് ആലോചിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമിലെയും താരങ്ങളെയും പരിശോധന നടത്തി പുറത്തുള്ളവരുമായി സമ്പര്‍ക്കം നടത്താന്‍ അനുവദിക്കാതെ താമസിപ്പിച്ച അതേ രീതി ഐഎസ്എല്ലിനും പിന്തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും ഐഎസ്എല്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

അവസാന സീസണിലെ ചെന്നൈയിന്‍ എഫ്‌സി-എടികെ ഐഎസ്എല്‍ ഫൈനല്‍ മത്സരം ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അടച്ചിട്ടാണ് നടത്തിയത്. മത്സരത്തില്‍ ചെന്നൈയിനെ 3-1ന് തോല്‍പ്പിച്ച് എടികെ മൂന്നാം ഐഎസ്എല്‍ കിരീടവും നേടിയിരുന്നു. ഐഎസ്എല്‍ നിയമപ്രകാരം നിലവില്‍ അഞ്ച് വിദേശ താരങ്ങള്‍ക്കാണ് പ്ലേയിങ് ഇലവനില്‍ അവസരം. പല ടീമുകളുടെയും കുന്തമുന വിദേശതാരങ്ങളാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് താരങ്ങളെ വിട്ടുനല്‍കാന്‍ വിദേശ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറാകുമോയെന്ന് വ്യക്തമല്ല.

കോവിഡ് വ്യാപനത്തിന്റെ കണക്കില്‍ റഷ്യയേയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. രോഗവ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഐഎസ്എല്‍ നടത്തുന്നത് കടുത്ത വെല്ലുവിളി തന്നെയാവും. അതേ സമയം മറ്റ് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകളെല്ലാം ഇതിനോടകം ആരംഭിക്കുകയും വിജയകരമായി മുന്നോട്ടുപോവുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ ലീഗായ ഐഎസ്എല്ലും വിജയകരമായി നടത്താമെന്ന ശുഭപ്രതീക്ഷയിലാണ് ഐഎസ്എല്‍ ഭാരവാഹികള്‍.

Story first published: Tuesday, July 7, 2020, 16:08 [IST]
Other articles published on Jul 7, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+