Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കുറച്ചുകൂടി നരച്ചിരിക്കുന്നു,എങ്കിലും മിടുക്കനാണ്'- ധോണിക്ക് പിറന്നാള്‍ ആശംസിച്ച് സാക്ഷി

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്റെ 39ാം ജന്മദിനം സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊണ്ടാടുകയാണ് ആരാധകര്‍. ലോകം കോവിഡ് ബാധയാല്‍ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ ധോണി തന്റെ കുടുംബത്തോടൊപ്പം ലളിതമായി ജന്മദിനം ആഘോഷിക്കുമ്പോഴും ആരാധകര്‍ ധോണിയുടെ പിറന്നാള്‍ ദിനം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ക്രിക്കറ്റിനകത്തും പുറത്തുമുള്ള നിരവധി പേര്‍ ഇതിനോടകം ധോണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. 39ലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ധോണിക്ക് ഭാര്യ സാക്ഷി നല്‍കിയ ജന്മദിനാശംസ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

നിങ്ങള്‍ ജനിച്ച ദിവസം അടയാളപ്പെടുത്തുന്നു,ഒരു വയസുകൂടി കൂടിയിരിക്കുന്നു. അല്‍പ്പംകൂടി നരച്ചെങ്കിലും മിടുക്കനും മധുരമുള്ളവനുമാണ്(അക്ഷരാര്‍ത്ഥത്തില്‍ ). എല്ലാ മധുരപലഹാരങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത ഒരു മനുഷ്യനാണ് നിങ്ങള്‍. ഒരു കേക്ക് മുറിച്ച് മെഴുകുതിരി ഊതി മറ്റൊരു വര്‍ഷംകൂടി ആഘോഷിക്കാം, ജന്മദിനാശംസകള്‍ ഭര്‍ത്താവ് എന്നായിരുന്നു സാക്ഷി ഇന്‍സ്റ്റയില്‍ കുറിച്ചത്. ധോണി വീട്ടിലെ നായകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു സാക്ഷിയുടെ ജന്മദിനാശംസ. സാക്ഷിയുടെ പോസ്റ്റിന് താഴെ നിരവധിയാളുകള്‍ ധോണിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്.

dhoniandsakshi

ധോണിയുടെ ജന്മദിനത്തിന് ദിവസങ്ങള്‍ മുമ്പുതന്നെ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ധോണിയുടെ ചിത്രങ്ങളും വീഡിയോയും ചേര്‍ത്ത് ട്രിബ്യൂട്ടൊരുക്കിയാണ് ആരാധകര്‍ ആശംസകള്‍ നേര്‍ന്നത്. വിരാട് കോലി, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന തുടങ്ങി ഒട്ടനവധി ക്രിക്കറ്റ് താരങ്ങളാണ് ധോണിക്ക് ജന്മദിനാശംസ നേര്‍ന്നത്. 2019ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല.

കഴിഞ്ഞിടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന തരത്തില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് സാക്ഷി രംഗത്തെത്തിയിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ധോണി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ധോണി ആരാധകര്‍. ഐപിഎല്ലിലൂടെ ഫോം തെളിയിച്ച് മടങ്ങിയെത്താമെന്നാണ് ധോണി കരുതിയിരുന്നതെങ്കിലും കോവിഡിനെത്തുടര്‍ന്ന് ഐപിഎല്‍ നീണ്ടുപോയത് തിരിച്ചടിയായി. നിലവിലെ സാഹചര്യത്തില്‍ ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കാനാണ് സാധ്യത.

ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫികള്‍ സമ്മാനിച്ച ഏക നായകനാണ് ധോണി. ഇന്ത്യയെ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചത് ധോണിയാണ്. ഏകദിനത്തിലെ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍,കൂടുതല്‍ സ്റ്റംപിങ് തുടങ്ങി നിരവധി റെക്കോഡുകള്‍ക്ക് ഉടമയാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സിന് മൂന്ന് ഐപിഎല്‍ കിരീടവും ധോണി നേടിക്കൊടുത്തിട്ടുണ്ട്. ചെന്നൈയിലെ സഹാതാരവും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായ ഡ്വെയ്ന്‍ ബ്രാവോ വീഡിയോ ആല്‍ബത്തിലൂടെയാണ് ധോണിക്ക് ജന്മദിനാശംസ നേര്‍ന്നത്.

sakshiinstapost
Story first published: Tuesday, July 7, 2020, 16:30 [IST]
Other articles published on Jul 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+