ടി20: മൊഹാലിയില്‍ ആരാധക 'ആക്രമണം'... ലക്ഷ്യമിട്ടത് ഈ താരത്തെ, രണ്ടു പേരെ പൊക്കി
മൊഹാലി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന രണ്ടാം ടി20 മല്‍സരം എല്ലാ തരത്തിലും കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. ഡേവിഡ് മില്ലറുടെയും വിരാട് കോലിയുടെയും കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകളും കോലിയുടെ തകര്‍പ്പന്‍ ബാറ്റിങുമെല്ലാം കളിയുടെ പ്രധാന ആകര്‍ഷണമായിരുന്നു. എന്നാല്‍ ഇതു മാത്രമായിരുന്നില്ല മൊഹാലിയില്‍ കണ്ടത്. ആരാധന മൂത്ത് രണ്ടു പേരാണ് കളിക്കിടെ ഗ്രൗണ്ടിലേക്കു ഓടിക്കയറി മല്‍സരം തടസ്സപ്പെടുത്തിയതും തുടര്‍ന്നു പുറത്താക്കപ്പെട്ടതും.
മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു.

രണ്ടു തവണ കളി നിര്‍ത്തി
രണ്ടാം ടി20യില്‍ രണ്ടു തവണയാണ് ആരാധകര്‍ ഗ്രൗണ്ടിലേക്കു ഓടിക്കയറിയതിനെ തുടര്‍ന്ന് കുറച്ചു നേരം മല്‍സരം തടസപ്പെട്ടത്. ആദ്യത്തേത് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിനിടെ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് ഇന്ത്യയുടെ ബാറ്റിങിനിടെയുമായിരുന്നു.
രണ്ടു പേരെയും സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിടിച്ചു പുറത്താക്കിയാണ് മല്‍സരം പുനരാരംഭിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്.

കോലിയെ തൊടാന്‍ ശ്രമം
ഇന്ത്യയുടെ ബാറ്റിങിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകന്റെ ലക്ഷ്യം ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. കോലിയുമായി ഹസ്തദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യുവാവ് അതിക്രമിച്ചു കയറിയത്. കോലി ഇതു കണ്ട് അല്‍പ്പം പിറകിലേക്ക് നീങ്ങിയപ്പോള്‍ ഇയാള്‍ വീണ്ടും മുന്നോട്ട് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്തേക്കു കൊണ്ടു പോവുകയായിരുന്നു.

വിജയശില്‍പ്പിയായി കോലി
ഇന്ത്യ അനായാസ വിജയം കൊയ്ത മല്‍സരത്തില്‍ കോലി തന്നെയായിരുന്നു ഇന്ത്യയുടെ ഹീറേ. കളിയില്‍ വഴിത്തിരിവായി മാറിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡികോക്കിന്റെ ക്യാച്ചെടുത്ത കോലി അപരാജിത ഫിഫ്റ്റിയിലൂടെ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 52 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമ 72 റണ്‍സാണ് താരം അടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications