Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിഡ്ഢിയെ പോലെ നോക്കി നിന്നു, ഈഡന്‍ ടെസ്റ്റ് അനുഭവം പങ്കുവെച്ച് മാഗ്നസ് കാള്‍സന്‍

കൊല്‍ക്കത്ത: വീണ്ടുമൊരു ഇന്നിങ്‌സ് ജയം. പിങ്ക് ബോള്‍ ക്രിക്കറ്റില്‍ ഗംഭീര അരങ്ങേറ്റമാണ് ഇന്ത്യ കുറിച്ചിരിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ പൊരുതാന്‍ അവസരം കൊടുക്കാതെ ബംഗ്ലാദേശിനെ കോലിപ്പട കീഴ്‌പ്പെടുത്തി. ഇരു ടീമുകളുടെയും ആദ്യ ഡേ/നൈറ്റ് ടെസ്റ്റായിരുന്നു കൊല്‍ക്കത്തയിലേത്. ഈഡനിലെ ചരിത്രനിമിഷത്തിന് കായിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ സാക്ഷികളായി. നോര്‍വീജിയന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്ററും നിലവിലെ ലോക ചാമ്പ്യനുമായ മാഗ്നസ് കാള്‍സനും ഇന്ത്യ - ബംഗ്ലാദേശ് ഡേ/നൈറ്റ് ടെസ്റ്റ് കാണാന്‍ എത്തിയിരുന്നു.

ക്രിക്കറ്റിനെ കുറിച്ച് ഇനിയും പഠിക്കാനുണ്ട്

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റ് കൊല്‍ക്കത്തയില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കളി കാണാന്‍ കാള്‍സന്‍ വന്നത്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദുമുണ്ടായിരുന്നു കാള്‍സനൊപ്പം. രണ്ടാം ദിനം ഇരുവരും ചേര്‍ന്നാണ് ആദ്യ സെഷന് മണി മുഴക്കിയതും.കളി കാണാന്‍ എത്തി, മണി മുഴക്കി എന്നതൊക്കെ ശരി. പക്ഷെ, ക്രിക്കറ്റിനെ കുറിച്ച് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് കാള്‍സന്റെ പക്ഷം.

കളി തീർന്നതിൽ നിരാശ

'ശരിക്കും ആനന്ദാണ് മണി മുഴക്കിയത്. ഞാനവിടെ വിഡ്ഢിയെ പോലെ നോക്കി നിന്നു', ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈഡനിലെ അനുഭവം കാള്‍സന്‍ പങ്കുവെച്ചു. അഞ്ചു ദിവസത്തെ കളി മൂന്നു ദിവസം കൊണ്ട് ഇന്ത്യ ജയിച്ചതില്‍ ലോക ചെസ് ചാമ്പ്യന് ഒരല്‍പ്പം നിരാശയുണ്ട്. അഭിമുഖത്തില്‍ ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. കളി കഴിഞ്ഞ സ്ഥിതിക്ക് ഈഡനില്‍ ചെല്ലാന്‍ ഇനി അവസരമില്ല, കാള്‍സന്‍ വ്യക്തമാക്കി.

പിങ്ക് ബോള്‍ ടെസ്റ്റിന് ഓസ്‌ട്രേലിയയുടെ ക്ഷണം, 'എടുപിടീന്ന്' കളിക്കാന്‍ പറ്റില്ലെന്ന് വിരാട് കോലി

മറ്റു പ്രമുഖർ

നേരത്തെ, മത്സരത്തിലെ ആദ്യ ദിനം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്നാണ് ആദ്യ സെഷന് മണി മുഴക്കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലൈ, ഹര്‍ഭജന്‍ സിങ്, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരും കളി കാണാന്‍ സന്നിഹിതരായിരുന്നു.

അന്നു നീ ജനിച്ചിട്ടില്ല, ദാദയ്ക്കു മുമ്പും ഇന്ത്യ ജയിച്ചിട്ടുണ്ട്!! കോലിക്കെതിരേ ഗവാസ്‌കര്‍

ഈഡൻ ജയം

ജയത്തോടെ 2-0 എന്ന നിലയ്ക്കാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ സംഘം തൂത്തുവാരിയത്. രണ്ടു ഇന്നിങ്സിലുമായി ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയ ഇഷാന്ത് ശർമ്മ കളിയിലെയും പരമ്പരയിലെയും താരമായി. നിലവിൽ തുടര്‍ച്ചയായ നാലു ഇന്നിങ്‌സ് ജയങ്ങളും തോല്‍വി അറിയാത്ത മൂന്നു പരമ്പര ജയങ്ങളും ടീം ഇന്ത്യ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

Story first published: Monday, November 25, 2019, 13:52 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+