For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റിന് ഓസ്‌ട്രേലിയയുടെ ക്ഷണം, 'എടുപിടീന്ന്' കളിക്കാന്‍ പറ്റില്ലെന്ന് വിരാട് കോലി

കൊല്‍ക്കത്ത: ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് രാജകീയമായി ജയിച്ചതൊക്കെ ശരി തന്നെ. പക്ഷെ 'എടുപിടീന്ന്' ഡേ/നൈറ്റ് ടെസ്റ്റ് കളിക്കുന്നതിനോട് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് താത്പര്യമില്ല. തയ്യാറെടുപ്പുകള്‍ നടത്താന്‍ ടീമുകള്‍ക്ക് കൃത്യമായ സാവകാശവും സൗകര്യങ്ങളും വേണം. പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പ് സന്നാഹമത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. ഡേ/നൈറ്റ് ടെസ്റ്റിന് മുന്‍പ് ഒരു പ്രാക്ടീസ് മാച്ചെങ്കിലും കളിച്ചിരുന്നെങ്കിലെന്ന് ബംഗ്ലാദേശ് ഇപ്പോള്‍ ആലോചിക്കുന്നുണ്ടാകും — കോലി പറഞ്ഞു.

വിജയത്തേരോട്ടം

ഈഡനിലെ സാഹചര്യങ്ങള്‍ ഇന്ത്യയ്ക്ക് നല്ലതുപോലെ അറിയാം. ബൗളര്‍മാരാകട്ടെ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു. അതുകൊണ്ട് ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ ടീം ഇന്ത്യ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല, വിരാട് കോലി അഭിപ്രായപ്പെട്ടു.ഈഡനില്‍ മൂന്നാം ദിനം ആദ്യ സെഷനില്‍ത്തന്നെ സന്ദര്‍ശകരെ ഓള്‍ ഔട്ടാക്കി ഇന്നിങ്‌സ് ജയം സ്വന്തമാക്കുകയായിരുന്നു ഇന്ത്യ. ഇതോടെ 2-0 എന്ന നിലയ്ക്ക് പരമ്പര ആതിഥേയര്‍ തൂത്തുവാരി.

വിരോധമില്ല

ഇന്ത്യയുടെ വിജയത്തേരോട്ടം കണ്ട് കോലിപ്പടയെ സ്വന്തം മണ്ണില്‍ ടെസ്റ്റ് കളിക്കാന്‍ ഓസ്‌ട്രേലിയ ക്ഷണിച്ചു കഴിഞ്ഞു. അടുത്തവര്‍ഷം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ഡേ/നൈറ്റ് ടെസ്റ്റ് വേണമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യം. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയ ഇതേ ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ ബിസിസിഐ നിരാകരിച്ചിരുന്നു. എന്തായാലും ഓസ്‌ട്രേലിയയുമായി പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വിരോധമില്ല.

പിങ്ക് ബോള്‍ ടെസ്റ്റ്: അന്ന് കോട്രെല്‍, ഇന്ന് ഇബാദത്ത്... വൈറലായി വീണ്ടും സല്യൂട്ട്, ഇതാണ് കാരണം

സാവകാശം വേണം

എന്നാല്‍ കൃത്യമായ സാവകാശവും സൗകര്യങ്ങളും ടീം ഇന്ത്യയ്ക്ക് വേണം; അതിഥേയ ടീമുമായി സന്നാഹമത്സരങ്ങള്‍ കളിക്കണം. ഇതുവഴി പുതിയ സാഹചര്യങ്ങളുമായി ടീമിന് പൊരുത്തപ്പെടാം. പദ്ധതികള്‍ ആവിഷ്‌കരിക്കാം. ഈഡന്‍ ടെസ്റ്റിലേതു പോലെ ഒരു സുപ്രഭാതത്തില്‍ ഡേ/നൈറ്റ് ടെസ്റ്റ് പ്രഖ്യാപിച്ചാല്‍ ഇന്ത്യയ്ക്ക് കളിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് വിരാട് കോലി ഞായറാഴ്ച്ച സൂചിപ്പിച്ചു.

സച്ചിന്റെ നിർദ്ദേശം

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഡേ/നൈറ്റ് ടെസ്റ്റില്‍ ഏറെ ഗുണം ചെയ്‌തെന്നും വിരാട് കോലി മത്സരശേഷം വെളിപ്പെടുത്തി. ഈഡനില്‍ ആദ്യ ദിവസത്തെ കളി അവസാനിച്ചപ്പോള്‍ സച്ചിനുമായി സംസാരിച്ചിരുന്നു. പിങ്ക് ബോള്‍ കൊണ്ട് കളിക്കുമ്പോള്‍ രണ്ടാം സെഷനെ സാധാരണ ടെസ്റ്റിലെ മോണിങ് സെഷന്‍ പോലെ സമീപിക്കണമെന്ന് പറഞ്ഞത് സച്ചിനാണ്. കാരണം വെളിച്ചം കുറയുന്തോറും പന്തിന് സ്വിങ്ങും വേഗവും കൂടും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഫോര്‍മാറ്റില്‍ ഹാപ്പിയല്ല... ഈ മാറ്റം വേണം, നിര്‍ദേശവുമായി കോലി

ഐപിഎൽ പ്രതീതി

അതുകൊണ്ട് പിങ്ക് ബോള്‍ ടെസ്റ്റിന് തയ്യാറെടുക്കാന്‍ ടീമുകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. സാധാരണ ടെസ്റ്റ് കളിക്കുന്ന ചിന്താഗതിയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ കഴിയില്ല. പുതിയ ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്ഥിതിഗതികള്‍ തുടരെ മാറും. ബാറ്റ്‌സ്മാന്‍മാരെയാണ് ഇത് പ്രധാനമായും ബാധിക്കുക. ക്രീസില്‍ നിലയുറപ്പിച്ചാലും ഫ്‌ളഡ് ലൈറ്റ് വീഴുന്നതോടെ ബാറ്റ്‌സ്മാന് തന്ത്രങ്ങള്‍ പുനരാവിഷ്‌ക്കരിക്കേണ്ടതുണ്ട്. എന്തായാലും മത്സരങ്ങളുടെ പ്രതീതിയാണ് ഈഡനില്‍ ഡേ/നൈറ്റ് ടെസ്റ്റ് സമര്‍പ്പിച്ചത്, ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

Story first published: Monday, November 25, 2019, 12:07 [IST]
Other articles published on Nov 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+