രാഹുലും ശ്രേയസും സൂക്ഷിച്ചോ, അവന്‍ വന്നാല്‍ ഒരാള്‍ തെറിക്കും! മുന്നറിയിപ്പ്

ടി20 ലോകകപ്പ് ദൗത്യം ദയനീയമായി പരാജയപ്പെട്ടതോടെ ടീം ഇന്ത്യയുടെ ശ്രദ്ധ അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്കു മാറിയിരിക്കുകയാണ്. 2011ല്‍ നാട്ടില്‍ അവസാനമയി നടന്ന ഏകദിന ലോകകപ്പില്‍ എഎസ് ധോണിക്കു കീഴില്‍ കിരീടമുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. ഈ നേട്ടം ആവര്‍ത്തിക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഇനിയുള്ള മാസങ്ങൡ മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയേ തീരു.
ഇന്ത്യന്‍ മധ്യനിരയില്‍ സ്ഥാനത്തിനു വേണ്ടി കളിക്കാര്‍ക്കിടയില്‍ വലിയ മല്‍സരമാണ് ഇപ്പോള്‍ നടക്കുന്നത്. നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലക്കു ഒരുപാട് പേര്‍ രംഗത്തുണ്ട്. ഇതിനിടെ പെര്‍ഫോം ചെയ്തില്ലെങ്കില്‍ സ്ഥാനം നഷ്ടമാവുമെന്നു കെഎല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

ഹാര്‍ദിക്കിന്റ മടങ്ങിവരവ്
കെഎല്‍ രാഹുലും ശ്രേയസ് അയ്യരും തമ്മിലുള്ള മല്‍സരത്തില്‍ ഒരാള്‍ക്കു മാത്രമേ ഗുണം ലഭിക്കൂയെന്നും ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തിയാല്‍ വഴി മാറിക്കൊടുക്കേണ്ടി വരുമെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. സോണി സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രേയസുമായുള്ള മല്‍സരം രാഹുലിനെ സംബന്ധിച്ച് നല്ലതാണ്. ഇതു കാരണം ഒരു മല്‍സരത്തെയും നിസാരമായി എടുക്കില്ല. എല്ലാ കളയിലും സ്‌കോര്‍ ചെയ്യണമെന്ന നിശ്ചയത്തോടെയായിരിക്കും രാഹുല്‍ ബാറ്റ് ചെയ്യുകയെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

രണ്ടു പേരും മിടുക്കര്‍
കെഎല്‍ രാഹുലും ശ്രേയസ് അയ്യരും പ്രതിഭാശാലികളാണ്. മികച്ച ഫീല്‍ഡര്‍മാരാണ് രണ്ടു പേരും. രാഹുലിനു വിക്കറ്റ് കീപ്പ് ചെയ്യാനും സാധിക്കുമെന്നത് വലിയ പ്ലസാണ്. ശ്രേയസിനാവട്ടെ ബൗള്‍ ചെയ്യാനും സാധിക്കും. അതുകൊണ്ടു തന്നെ അഞ്ച്, ആറ് സ്ഥാനങ്ങളിലേക്കായി ഈ തരത്തിലൊരു മല്‍സരം നടക്കുന്നത് നല്ല കാര്യമാണ്. ടീമില്‍ സ്ഥാനമുറപ്പുള്ള ഹാര്‍ദിക് പാണ്ഡ്യ വരാനിരിക്കുകയാണെന്ന കാര്യം മറക്കരുത്. ഉടനെയോ, വൈകാതെയോ ഏകദിന ടീമിലേക്കു ഹാര്‍ദിക് തിരിച്ചുവരുമെന്നും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
Also Read: ഹാര്‍ദിക്കല്ല, അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് മതി! കാരണങ്ങള്‍ പറഞ്ഞ് മുന്‍ താരം

ഹാര്‍ദിക് മൂന്നു കളി മാത്രം
ഇന്ത്യക്കു വേണ്ടി ഹാര്‍ദിക് പാണ്ഡ്യ ഈ വര്‍ഷം മൂന്നു ഏകദിന മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇത്. പരമ്പരയിലെ രണ്ടു ഇന്നിങ്‌സുകളിലാണ് ഹാര്‍ദിക് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 100 റണ്‍സ് നേടുകയും ചെയ്തു. ബൗളിങിലാവട്ടെ മൂന്നു ഇന്നിങ്‌സുകളിലായി 17 ഓവറുകള്‍ പന്തെറിഞ്ഞ ഹാര്‍ദിക്കിനു ആറു വിക്കറ്റുകളും ലഭിച്ചു.

ശ്രേയസ് മികച്ച ഫോമില്‍
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ മിന്നുന്ന ഫോമിലാണ് ശ്രേയസ് അയ്യര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 15 മല്‍സരങങ്ങളില്‍ നിന്നും 58.09 ശരാശരിയില്‍ 639 റണ്‍സണ് താരം വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
കെഎല്‍ രാഹുലിന്റെ കാര്യമെടുത്താല്‍ ഈ വര്‍ഷം എട്ടു ഏകദിനങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 32.71 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 229 റണ്‍സാണ്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.നിലവില്‍ ശ്രേയസും രാഹുലും ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ അവസാനത്തെ പരമ്പര കൂടിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications