ജഡേജയുടെ ബുദ്ധിമുട്ട് നിങ്ങള്‍ക്കെങ്ങനെ അറിയാം? ഒന്നുമറിയാതെ വിമര്‍ശിക്കരുത്- ചോപ്ര
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ രവീന്ദ്ര ജഡേജയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി യുസ്വേന്ദ്ര ചഹലിനെ ഇറക്കുകയും, അദ്ദേഹം ഇന്ത്യയുടെ ഹീറോയാവുകയും ചെയ്തത് പലരെയും ചൊടിപ്പിച്ചിരുന്നു. ജഡേജയുടെ പരിക്കില്‍ സംശയം പ്രകടിപ്പിച്ച് പിന്നാലെ പലരും രംഗത്തു വന്നിരുന്നു. ബാറ്റ് ചെയ്യവെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട ശേഷവും ജഡേജ കളിച്ചതായും ടീം ഫിസിയോ അദ്ദേഹത്തെ പരിശോധിക്കാന്‍ ഗ്രൗണ്ടിലേക്കു വന്നിരുന്നില്ലെന്നുമായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്.
പകരക്കാരനായി ഇറങ്ങിയ ചഹലിനേക്കാള്‍ പഴി കേള്‍ക്കുന്നത് ജഡേജയ്ക്കാണ്. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ഇറക്കാന്‍ മാത്രം ഗൗരവമുള്ള പരിക്ക് അദ്ദേഹത്തിനുണ്ടായിരുന്നോയെന്നാണ് പലരുടെയും സംശയം. പ്രതിരോധത്തിലായ ജഡേജയെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര.

ഒരു പിഴവ് സംഭവിച്ചു
രവീന്ദ്ര ജഡേജയുടെ കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരു പിഴവ് സംഭവിച്ചതായി തന്റെ യൂട്യൂബ് ചാനലില്‍ ചോപ്ര ചൂണ്ടിക്കാട്ടി. കളിക്കിടെ പന്ത് തലയില്‍ കൊള്ളുകയാണെങ്കില്‍ കണ്‍കഷന്‍ പ്രോട്ടോക്കോളിന്റെ പരിധിയില്‍ വരുമെന്നാണ് നിയമം. ഇതിന് അര്‍ഥം ആര്‍ക്കെങ്കിലും തലയ്ക്കു എന്തെങ്കിലും ആഘാതമേല്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ടീം ഫിസിയോ, മെഡിക്കല്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ ഗ്രൗണ്ടിലെത്തുകയും ഈ താരത്തെ പരിശോധിക്കുകയും വേണം. അതിനു ശേഷം മാത്രമേ മല്‍സരം പുനരാരംഭിക്കാന്‍ പാടുള്ളൂ. പക്ഷെ ജഡേജയുടെ കാര്യത്തില്‍ ഇതുണ്ടായില്ല, അതു വീഴ്ച തന്നെയാണെന്നും ചോപ്ര വിശദമാക്കി.

ജഡേജ ബാറ്റിങ് തുടര്‍ന്നു
മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ പന്ത് ഹെല്‍മറ്റില്‍ കൊണ്ട ശേഷവും ജഡേജ ഇതു വക വയ്ക്കാതെ ബാറ്റിങ് തുടര്‍ന്നതായി ചോപ്ര വിശദമാക്കി. അതിനു ശേഷം ഒന്നോ, രണ്ടോ ഷോട്ടുകളും ജഡ്ഡു കളിച്ചിട്ടുണ്ടാവും. എന്നാല്‍ ഇന്നിങ്‌സ് കഴിഞ്ഞ് ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയ ശേഷം അദ്ദേഹത്തിന് തല കറക്കമോ മറ്റു ബുദ്ധിമുട്ടുകളോ നേരിട്ടിട്ടുണ്ടാവും. തുടര്‍ന്ന് വിശ്രമം ആവശ്യമാണെന്നും ഇനി കളിക്കാനിറങ്ങുന്നത് റിസ്‌കാണെന്നു ടീം ഡോക്ടര്‍ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടാവും. അതു കാരണമാവാം ജഡേജ ഫീല്‍ഡിങിന് ഇറങ്ങാതിരുന്നതെന്നും ചോപ്ര പറഞ്ഞു.

ഗൗരവമുള്ള വിഷയം
പന്ത് തലയില്‍ കൊണ്ട ശേഷവും ജഡേജ ബാറ്റിങ് തുടര്‍ന്നതായും പരിശോധിക്കാന്‍ ആരും വന്നിരുന്നില്ലെന്നും പലരും പരാതി പറയുന്നതായി അറിയാന്‍ കഴിഞ്ഞു. സത്യസന്ധമായി പറയട്ടെ, ഇതു കുറച്ച് ഗൗരവമുള്ള കാര്യമാണ്. സാഹചര്യം എത്ര മാത്രം മോശമാണെന്നു നിങ്ങള്‍ക്കു അറിയില്ലെങ്കില്‍, എത്ര വേദനയും, അല്ലെങ്കില്‍ തലകറക്കവും ജഡേജയ്ക്കു അനുഭവപ്പെട്ടതായി നിങ്ങള്‍ക്കു അറിയില്ലെങ്കില്‍ ഇതേക്കുറിച്ച് പ്രതികരിക്കാതിരിക്കുകയാണ് ചെയ്യേണ്ടതെന്നു ചോപ്ര തുറന്നടിച്ചു.
ജഡേജയുടെ പിന്‍തുട ഞെരമ്പിനും ഈ കളിക്കിടെ പരിക്കേറ്റതായി എല്ലാവരും കണ്ടിരുന്നു. വേദന സഹിച്ചാണ് അദ്ദേഹം ബാറ്റിങ് തുടര്‍ന്നതെന്ന് എല്ലാവരും കണ്ടതുമാണ്. പക്ഷെ പന്ത് തലയിലാണ് കൊള്ളുന്നതെങ്കില്‍ ചിത്രം ആകെ മാറുമെന്നും അതു കണ്‍കഷന്‍ പ്രോട്ടോക്കോളിന്റെ പരിധിയില്‍പ്പെടുന്ന കാര്യമാണന്നും ചോപ്ര വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications