ഐപിഎല്‍ നടക്കുമോ? ഉണ്ടെങ്കില്‍ കപ്പ് അവരെടുക്കും... വിജയികളെ പ്രവചിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍
ലണ്ടന്‍: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ ഇനി നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതിനിടെ ടൂര്‍ണമെന്റ് ഈ വര്‍ഷം നടക്കുകയാണെങ്കില്‍ ആരായിരിക്കും ചാംപ്യന്‍മാരെന്നു പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പോള്‍ നിക്‌സണ്‍.
മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ കൊവിഡ്-19നെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ വന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു നീട്ടുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കും ഐപിഎല്ലിന്റെ പുതിയ സീസണിലെ വിജയകളെന്നാണ് പോള്‍ നിക്‌സണിന്റെ പ്രവചനം. 2018ല്‍ അവസാനമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയ സിഎസ്‌കെ കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു പൊരുതിത്തോല്‍ക്കുകയായിരുന്നു.
ഐപിഎല്ലില്‍ കൂടുതല്‍ തവണ ചാംപ്യന്മാരായ രണ്ടാമത്തെ ടീമാണ് സിഎസ്‌കെ. മൂന്നു തവണയാണ് ധോണിയുടെ മഞ്ഞപ്പട വെന്നിക്കൊടി നാട്ടിയത്. 2010, 11, 18 സീസണുകളിലായിരുന്നു സിഎസ്‌കെയുടെ കിരീടവിജയം.

ഐപിഎല്ലിന്റെ പുതിയ സീസണ്‍ നടക്കമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റില്‍ ഒരുപിട മികച്ച ടീമുകളുണ്ട്. എങ്കിലും ചെന്നൈ ആയിരിക്കും കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുള്ളവരെന്നാണ് താന്‍ കരുതുന്നതെന്നു നിക്‌സണ്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസി കൂടിയാണ് സിഎസ്‌കെ. ഇതുവരെ കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന റെക്കോര്‍ഡ് അവരുടെ പേരിലാണ്. കൂടാതെ കൂടുതല്‍ തവണ ഫൈനല്‍ കളിച്ചിട്ടുള്ള ടീമും സിഎസ്‌കെ തന്നെയാണ്.

ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐയ്ക്കു ഇപ്പോള്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ ക്രിക്കറ്റിനേക്കാള്‍ പ്രധാനം ആളുകളുടെ ജീവനും സുരക്ഷയുമാണെന്നാണ് നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്.
ഇതിനിടെ ടൂര്‍ണമെന്റിനു വേദിയാവാന്‍ ശ്രീലങ്ക താല്‍പ്പര്യം പ്രകടിപ്പിച്ച് ബിസിസിഐയ്ക്കു കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബിസിസിഐ ഇതു നിഷേധിക്കുകയും ചെയ്തു. ഐപിഎല്‍ ഈ വര്‍ഷം തന്നെ മറ്റൊരു വിന്‍ഡോയില്‍ നടത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ പലരും ചൂണ്ടിക്കാട്ടുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്താമെന്നും പല താരങ്ങളും അഭിപ്രായപ്പെട്ടു കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications