For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കു പകരം ഡിക്കെ, ഇന്ത്യ ലോകകപ്പ് സെമിയും തോറ്റു! കാണിച്ചത് മണ്ടത്തരം

പാര്‍ഥീവ് പട്ടേലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ലോകകപ്പിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത തോല്‍വികളിലൊന്നാണ് 2019ലെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെ പരാജയം. ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ വിരാട് കോലിക്കു കീഴില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യ കാഴ്ചവച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് രാജകീയമായി തന്നെ ഇന്ത്യ സെമിയിലേക്കു മുന്നേറുകയും ചെയ്തു.

1

പക്ഷെ കഷ്ടിച്ചു സെമിയില്‍ കടന്നുകൂടിയ ന്യൂസിലാന്‍ഡിനോടു സെമിയില്‍ ഇന്ത്യ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങി. ജയിക്കാന്‍ വെറും 240 റണ്‍സ് മതിയായിരുന്നട്ടും ഇന്ത്യക്കു അതു നേടിയെടുക്കാനായില്ല. ഈ മല്‍സരത്തില്‍ ഇന്ത്യ റണ്‍ചേസിനിടെ കാണിച്ച വലിയൊരു മണ്ടത്തരം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍.

1

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ മുന്‍നിര കിവികളുടെ ന്യൂബോള്‍ ആക്രമണത്തില്‍ നിലം പൊത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, നായകന്‍ വിരാട് കോലി എന്നിവരെല്ലാം ഓരോ റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു.

3

റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും 32 റണ്‍സ് വീതമാണ് നേടിയത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തത് ദിനേശ് കാര്‍ത്തികായിരുന്നു. പക്ഷെ ആറു റണ്‍സ് മാത്രമെടുത്ത് പുറത്തായി. എന്നാല്‍ രവീന്ദ്ര ജഡേജ 77ഉം എംഎസ് ധോണി 50ഉം റണ്‍സെടുത്ത് പൊരുതിനോക്കി. പക്ഷെ 49ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ധോണി റണ്ണൗട്ടായത് കളിയിലെ ടേണിങ് പോയിന്റായി. ഇന്ത്യ 18 റണ്‍സിനു മല്‍സരം തോല്‍ക്കുകയു ചെയ്തു.

IND vs WI: ആരൊക്കെ ഹിറ്റ്?, ആരൊക്കെ ഫ്‌ളോപ്പ്?, സഞ്ജു ഫ്‌ളോപ്പോ?, പ്രകടനങ്ങള്‍ നോക്കാം

4

അന്നു എംഎസ് ധോണിയേക്കാള്‍ മുമ്പ് ദിനേശ് കാര്‍ത്തികിനെ ബാറ്റിങിന് ഇറക്കിയ ഇന്ത്യയുടെ തീരുമാനത്തെയാണ് വലിയ മണ്ടത്തരമെന്നു പാര്‍ഥീവ് പട്ടേല്‍ വിശേഷിപ്പിച്ചത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ലെ ലോകകപ്പ് സെമി ഫൈനലില്‍ നമ്മള്‍ ദിനേശ് കാര്‍ത്തിക്കിനെ അഞ്ചാം നമ്പറിലും എംഎസ് ധോണിയെ ഏഴാം നമ്പറിലും ഇറക്കി. ഇതു മണ്ടത്തരമാണ്. ഡ്രസിങ് റൂമില്‍ നിന്നും ടീമിനെ വിജയിപ്പിക്കാന്‍ ധോണിക്കു കഴിയുമോയെന്നു തനിക്കു അറിയില്ലായിരുന്നില്ലെന്നും തമാശരൂപേണ പാര്‍ഥീവ് വ്യക്തമാക്കി.

IND vs WI: 'സ്ഥിരം നായകനാവാം', ആഗ്രഹം തുറന്ന് പറഞ്ഞ് ഹര്‍ദിക്, ക്യാപ്റ്റനായാല്‍ പൊളിക്കും!

5

ഐസിസി ടൂര്‍ണമെന്റുകളില്‍ അടുത്തിടെയായി ഇന്ത്യന്‍ ടീമിനു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്നതിന്റെ കാരണങ്ങളും പാര്‍ഥീവ് പട്ടേല്‍ വിശദീകരിച്ചു. സ്ഥിരമായി തന്ത്രപരമായ അബദങ്ങള്‍ ഇന്ത്യ ആവര്‍ത്തിക്കുകയാണെന്നും ഇതാണ് പരാജയങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദ്വിരാഷ്ട്ര പരമ്പരകളില്‍ നിങ്ങള്‍ക്കു ടീമില്‍ അധികം മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. സാധാരണയായി ഒരിക്കല്‍ മാത്രം പ്ലാനിങ് നടത്തിയാല്‍ മതി. ഈ പ്ലാന്‍ തന്നെയായിരിക്കും പരമ്പര മുഴുവന്‍ നടപ്പാക്കുക. പക്ഷെ നിങ്ങള്‍ സെമി ഫൈനലിലോ, ഫൈനലിലോ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം വ്യത്യസ്തമായിരിക്കുമെന്നും പാര്‍ഥീവ് നിരീക്ഷിച്ചു.

6

201ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ടത് തങ്ങളേക്കാള്‍ മികച്ച ടീമിനോടാണ്. പക്ഷെ നിങ്ങള്‍ 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലെടുക്കുകയാണെങ്കില്‍ ടോസിനു ശേഷം ആ വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്യുകയെന്ന അബദ്ധം ഇന്ത്യ കാണിച്ചു.
2019ലെ ലോകകപ്പിലേക്കു വന്നാല്‍ നമ്മുടെ ടീം ശരിയായി വന്നില്ല. മികച്ചൊരു നാലാം നമ്പര്‍ താരത്തെ രണ്ടു വര്‍ഷമെടുത്തിട്ടും കണ്ടുപിടിക്കാനായില്ലെന്നും പാര്‍ഥീവ് വിശദീകരിച്ചു.

7

2021ലെ അവസാനത്തെ ഐസിസി ടി20 ലോകകപ്പില്‍ നമ്മള്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞു. നമ്മുടെ നമ്പര്‍ വണ്‍ സ്പിന്നര്‍ കൂടിയായിരുന്ന അദ്ദേഹത്തെ വേണ്ടെന്നുവച്ച് പകരം സമീപകാലത്തെ ചില പ്രകടനങ്ങള്‍ മാത്രം പരിഗണിച്ച് ചിലരെ ടീമിലെടുത്തു.
ഐസിസിയുടെ ട്രോഫികള്‍ നമുക്ക് വിജയിക്കാന്‍ കഴിയാതെ പോവുന്നതിന്റെ പ്രധാന കാരണം തന്ത്രപമായി നമ്മള്‍ ശരിയല്ലെന്നതു തന്നെയാണെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, August 8, 2022, 15:35 [IST]
Other articles published on Aug 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+