പപ്പുവ ന്യു ഗ്വിനി... ഈ പേര് മറക്കേണ്ട, കുഞ്ഞന്‍മാര്‍ ടി20 ലോകകപ്പിന്!! അയര്‍ലാന്‍ഡും നേടി
ദുബായ്: ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കു അയര്‍ലാന്‍ഡ്, പപ്പുവ ന്യു ഗ്വിനി ടീമുകള്‍ യോഗ്യത നേടി. ദുബായില്‍ നടന്നു കൊണ്ടിരിക്കുന്ന യോഗ്യതാ ടൂര്‍ണമെന്റുകളിലെ മിന്നുന്ന പ്രകടനത്തോടെയാണ് ഇരുടീമുകളും ഓസ്‌ട്രേലിയയിലേക്കു ടിക്കറ്റെടുത്തത്. ലോക ക്രിക്കറ്റിനെ സംബന്ധിച്ച് അത്ര സുപരിചിതമല്ലാത്ത പപ്പുവ ന്യൂ ഗ്വിനിയുടെ ലോകകപ്പിലേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമാണ്. ആദ്യമായാണ് ഇവര്‍ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിലേക്കു യോഗ്യത കരസ്ഥമാക്കിയത്.
ഗ്രൂപ്പ് എയില്‍ കെനിയക്കെതിരേ നേടിയ മിന്നുന്ന വിജയമാണ് പപ്പുവ ന്യു ഗ്വിനിക്കു ഗ്രൂപ്പിലെ ഒന്നാംസ്ഥാനവും ലോകകപ്പ് ബെര്‍ത്തും സമ്മാനിച്ചതെങ്കില്‍ ഗ്രൂപ്പ് ബിയിലെ മറ്റൊരു മല്‍സരത്തില്‍ എതിരാളികളായ ഒമാന്റെ തോല്‍വി കളിക്കാതെ തന്നെ ഐറിഷ് ടീമിന് ലോകകപ്പ് ടിക്കറ്റ് നേടിക്കൊടുക്കുകയായിരുന്നു.

പപ്പുവയെ തുണച്ചത് നെറ്റ് റണ്‍റേറ്റ്
ഗ്രൂപ്പ് എയില്‍ നിന്നു നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് പപ്പുവ ന്യു ഗ്വിനി ലോകകപ്പിലേക്കു യോഗ്യത കരസ്ഥമാക്കിയത്. ആറു മല്‍സരങ്ങളില്‍ നിന്നു പപ്പുവയ്ക്കും നെതര്‍ലാന്‍ഡ്‌സിനും 10 പോയിന്റ് വീതമാണ് ലഭിച്ചത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് പപ്പുവയെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരാക്കി.
ആറാം റൗണ്ട് മല്‍സരത്തില്‍ കെനിയക്കെതിരേ 45 റണ്‍സിനാണ് പപ്പുവ ജയിച്ചു കയറിയത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ നെതര്‍ലാന്‍ഡ്‌സ് നാലു വിക്കറ്റിന് സ്‌കോട്ട്‌ലാന്‍ഡിനെ തോല്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
ആറിന് 19, നേടിയത് 118 റണ്‍സ്
കെനിയക്കെതിരായ കളിയില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയുടെ വക്കില്‍ നിന്നാണ് പപ്പുവ കരകയറി ജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പപ്പുവ ഒരു ഘട്ടത്തില്‍ ആറിന് 19 റണ്‍സെന്ന നിലയിലേക്കു വീണെങ്കിലും വാലറ്റക്കാരുടെ പ്രകടനം അവരെ രക്ഷിച്ചു. 118 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അവര്‍ നേടി. 54 റണ്‍സെടുത്ത നോര്‍മാന്‍ വനുവയാണ് ടീമിന്റെ ഹീറോ.
മറുപടി ബാറ്റിങില്‍ കെനിയയെ പപ്പുവ ബൗളര്‍മാര്‍ നിലം തൊടീച്ചില്ല. 18.4 ഓവറില്‍ വെറും 73 റണ്‍സിന് അവര്‍ കെനിയയെ എറിഞ്ഞിട്ടു. ഒരാള്‍ പോലും 30 റണ്‍സ് തികച്ചില്ല.
നാലു ടീമുകള്‍ക്കു കൂടി അവസരം
ആറു ടീമുകള്‍ക്കാണ് യോഗ്യതാ ടൂര്‍ണമെന്റ് വഴി ടി20 ലോകകപ്പിനു അവസരമുണ്ടായിരുന്നത്. ഇവരില്‍ പപ്പുവ ന്യു ഗ്വിനിയും അയര്‍ലാന്‍ഡും ലോകകപ്പിനു ടിക്കറ്റെടുത്തതോടെ നാലു ടീമുള്‍ക്കാണ് ഇനി ടിക്കറ്റ് ശേഷിക്കുന്നത്.
നെതര്‍ലാന്‍ഡ്‌സ്, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍, യുഎഇ, ഹോങ്കോങ് എന്നിവലാണ് ഇനി യോഗ്യതയ്ക്കായി പോര്‍ക്കളത്തിലുള്ള ടീമുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications