Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോര്‍ഡ്‌സ് ക്ലാസിക്... ലോക ഇലവന്‍ റെഡി, ഇന്ത്യയില്‍ നിന്നും 2 പേര്‍ മാത്രം, കോലിയില്ല, രോഹിത്തും!!

ലോക ഇലവന്‍ ടീമില്‍ ഇന്ത്യയില്‍ നിന്നും രണ്ടു താരങ്ങള്‍ മാത്രം | Oneindia Malayalam

ദുബായ്: ട്വന്റി20 ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരേ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന പ്രദര്‍ശന മല്‍സരത്തിനുള്ള ഐസിസിയുടെ ലോക ഇലവന്‍ ടീമില്‍ ഇന്ത്യയില്‍ നിന്നും രണ്ടു താരങ്ങള്‍ മാത്രം. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ വിരാട് കോലി, വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരൊന്നും ലോക ഇലവനു വേണ്ടി കളിക്കുന്നില്ല. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ലോക ഇലവനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

1

ഇവരെക്കൂടാതെ പാകിസ്താന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീദി, ശുഐബ് മാലിക്ക്, ബംഗ്ലാദേശ് താരങ്ങളായ ഷാക്വിബുല്‍ ഹസന്‍, തമീം ഇഖ്ബാല്‍, ശ്രീലങ്കയുടെ തിസാര പെരേര, അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ എന്നിവരും ലോക ഇലവനു വേണ്ടി കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്നു നാശനഷ്ടങ്ങള്‍ സംഭവിച്ച വെസ്റ്റ് ഇന്‍ഡീസിലെ സ്റ്റേഡിയങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്.

ലോക ഇലവനും വിന്‍ഡീസ് ടീമും തമ്മിലുള്ള ഈ സൗഹൃദ മല്‍സരത്തിന് ഐസിസി ഒഫീഷ്യല്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച പാക് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അഫ്രീദിയുടെ തിരിച്ചുവരവ് കൂടിയായിരിക്കും ഈ സൗഹൃദ മല്‍സരം. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീമിന്റെ നായകനായ ഇയോന്‍ മോര്‍ഗനാണ് ലോക ഇലവന്റെ ക്യാപ്റ്റന്‍. അതേസമയം, കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ് വിന്‍ഡീസ് ടീമിന്റെ നായകന്‍. ഇതിഹാസ താരം ക്രിസ് ഗെയ്ല്‍, വെടിക്കെട്ട് താരങ്ങളായ മര്‍ലോണ്‍ സാമുവല്‍സ്, ആന്ദ്രെ റസ്സല്‍ എന്നിവരടങ്ങുന്ന ശക്തമായ ടീമിനെയാണ് വിന്‍ഡീസ് അണിനിരത്തുന്നത്.

Story first published: Friday, May 4, 2018, 9:59 [IST]
Other articles published on May 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+