For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താന്‍ വേദി, ഇന്ത്യ എന്ത് ചെയ്യും? വിട്ടുനില്‍ക്കുമോ?

ദുബായ്: 2031വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ വേദി ഇന്നലെയാണ് ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടത്. 2022ലെ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാവുമ്പോള്‍ 2024ലെ ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദിയാകുന്നത്. 2026ലെ ടി20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും വേദിയാവുമ്പോള്‍ 2027ലെ ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക,നമീബിയ,സിംബാബ്‌വെയാവും ആതിഥേയത്വം വഹിക്കുക.2028ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടക്കുമ്പോള്‍ 20290ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ വേദിയാവും.2030ലെ ടി20 ലോകകപ്പിന് ഇംഗ്ലണ്ട്,അയര്‍ലന്‍ഡും സ്‌കോട്ട്‌ലന്‍ഡും വേദിയാവുമ്പോള്‍ 2031ലെ ഏകദിന ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശുമാണ് വേദിയാവുന്നത്.

1

ഇതില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയായി നിശ്ചയിച്ചിരിക്കുന്നത് പാകിസ്താനാണ്. വലിയൊരു ഇടവേളക്ക് ശേഷമാണ് ഐസിസി ടൂര്‍ണമെന്റിന് പാകിസ്താന്‍ വേദിയാവുന്നത്. 1996ലെ ഏകദിന ലോകകപ്പാണ് അവസാനമായി പാകിസ്താനില്‍ നടന്ന ഐസിസി ടൂര്‍ണമെന്റ്. അതിന് ശേഷം നടന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പാകിസ്താനില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ നടത്തിയിരുന്നില്ല.ഇപ്പോഴിതാ ഇടവേളക്ക് ശേഷം പാകിസ്താനിലേക്ക് ക്രിക്കറ്റ് ആഘോഷം സജീവമായി തിരിച്ചെത്തുകയാണെന്ന് പറയാം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായത് പാകിസ്താനാണ്. ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്.

Also Read: IPL 2022: മെഗാ ലേലത്തില്‍ വാര്‍ണര്‍ എങ്ങോട്ട്? ഈ രണ്ട് ടീമുകളിലൊന്ന് സ്വന്തമാക്കും- വീരേന്ദര്‍ സെവാഗ്

2

ഇപ്പോഴിതാ പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയായി തീരുമാനിച്ചതോടെ ഇന്ത്യയുടെ തീരുമാനം എന്താവുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏറെ നാളുകളായി പരമ്പര കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് രണ്ട് ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. പാകിസ്താനില്‍ ഏഷ്യാ കപ്പ് നടത്തിയാല്‍ വിട്ടുനില്‍ക്കുമെന്ന് പറഞ്ഞ ബിസിസി ഐ ഇപ്പോള്‍ എന്ത് നിലപാടാവും സ്വീകരിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Also Read: IND vs NZ: വില്ലി വമ്പന്‍ താരം, ഇല്ലാത്തത് വലിയ നഷ്ടം- പുതിയ നായകന്‍ സൗത്തി പറയുന്നു

3

രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ 2025ലെ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. നേരത്തെ തന്നെ പരമ്പരക്ക് താല്‍പര്യം പ്രകടിപ്പിച്ച് പിസിബി രംഗത്തെത്തിയിരുന്നെങ്കിലും ബിസിസി ഐയാണ് അനുകൂല നിലപാടെടുക്കാത്തത്. ഈ സാഹചര്യത്തില്‍ ഇന്ത്യ വിട്ടുനില്‍ക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇന്ത്യ വിട്ടുനില്‍ക്കുന്നത് സാമ്പത്തികമായി ഐസിസിക്ക് വലിയ നഷ്ടമുണ്ടാക്കും. അതിനാല്‍ ബിസിസി ഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഐസിസി നടത്തുമെന്നുറപ്പ്.

Also Read: IND vs NZ: വെങ്കടേഷിനും ആവേശിനും അരങ്ങേറ്റം? ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

4

ആരാധകരും ഈ സംഭവം ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്നുണ്ട്. നേരത്തെയും പാകിസ്താനില്‍ വേദി തീരുമാനിക്കുകയും അവസാന നിമിഷം വേദി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത് ഇത്തവണയും ആവര്‍ത്തിക്കുമോയെന്നാണ് ഉമ്മര്‍ ഫറോക് കാല്‍സന്‍ എന്ന ആരാധകര്‍ ചോദിക്കുന്നത്. 2008ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താനായിരുന്നു വേദി. പിന്നീട് ഇത് 2009ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.

Also Read: T20 World Cup 2021: ഇന്ത്യക്കാരില്ല, മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ബാബര്‍ ക്യാപ്റ്റന്‍

5

പാകിസ്താന് നടത്തിപ്പ് അവകാശം ഉണ്ടെങ്കിലും ടൂര്‍ണമെന്റ് പാകിസ്താനിലായിരിക്കില്ലെന്നും യുഎഇയിലായിരിക്കും നടക്കുകയെന്നുമാണ് ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് സാധ്യത കൂടുതലാണ്. പ്രമുഖ ടീമുകള്‍ പാകിസ്താനിലേക്ക് എത്താതെയായതോടെ യുഎഇ വേദിയാക്കിയാണ് പാകിസ്താന്‍ പരമ്പരകള്‍ കളിച്ചിരുന്നത്. അതിനാല്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കും യുഎഇയാവും പാകിസ്താന്റെ ഹോം ഗ്രൗണ്ട് ആവുകയെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Also Read: T20 World Cup 2021: ടീമുകളുടെ റേറ്റിങ് അറിയാം, ഇന്ത്യ വളരെ പിന്നില്‍, ഓസീസ് തലപ്പത്ത്

6

എന്നാല്‍ ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് അടക്കമുള്ള പല പ്രമുഖ ടീമുകളും പാകിസ്താനില്‍ പരമ്പരക്ക് പോകാന്‍ തയ്യാറെടുക്കുന്നുണ്ട്. വലിയ ടീമുകള്‍ക്ക് പാകിസ്താനില്‍ സുരക്ഷിതമായി പരമ്പര കളിക്കാനായാല്‍ ചാമ്പ്യന്‍സ് ട്രോഫി വേദി മാറ്റാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യ ശക്തമായ നിലപാടെടുത്താല്‍ യുഎഇയിലേക്ക് വേദി മാറ്റുമോയെന്നാണ് കണ്ടറിയേണ്ടത്. എന്തായാലും വരും ദിവസങ്ങളില്‍ ബിസിസി ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നുറപ്പ്.

Story first published: Wednesday, November 17, 2021, 10:22 [IST]
Other articles published on Nov 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+