കോലിയും സ്മിത്തും അധികകാലം വിലസില്ല!! അടുത്ത നമ്പര്‍ 1 അവനാവും... യുവതാരത്തെ പുകഴ്ത്തി സര്‍ഫ്രാസ്
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിലെ അടുത്ത ബാറ്റിങ് സൂപ്പര്‍ സ്റ്റാറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ബാബര്‍ അസം. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ 24 കാരന്‍ ഇതിനകം പാക് ടീമിലെ സജീവസാന്നിധ്യമായി മാറിക്കഴിഞ്ഞു. ബാറ്റിങ് ശൈലി കൊണ്ടും സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ടും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോടാണ് ബാബര്‍ താരതമ്യം ചെയ്യപ്പെടുന്നത്.

ബാബറിനെ വാനോളം പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്‍ നായകനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദ്. പാക് ടീമിന്റെ അടുത്ത ഐക്കണ്‍ താരമായി ബാബര്‍ മാറുമെന്നാണ് സര്‍ഫ്രാസ് ചൂണ്ടിക്കാട്ടുന്നത്.

ഏറ്റവും ബെസ്റ്റാവും
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് കോലിയും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും. ഭാവിയില്‍ ഈ രണ്ടു പേരെയും പിന്തള്ളി ബാബര്‍ ഏറ്റവും കേമനായി മാറുമെന്നു സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.
കോലി, സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരുടെ അതേ നിലവാരത്തിലുള്ള ബാറ്റ്‌സ്മാനാണ് ബാബര്‍. ഇപ്പോഴത്തെ ഫോം തുടര്‍ന്നു കൊണ്ടുപോവാന്‍ കഴിഞ്ഞാല്‍ ഈ മൂന്നു പേരുടെ ലിസ്റ്റില്‍ ബാബറുമുണ്ടാവുമെന്നു സര്‍ഫ്രാസ് പറയുന്നു.

ലങ്കയ്‌ക്കെതിരായ പരമ്പര
ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയിലാണ് ബാബര്‍ ഇപ്പോള്‍ പാക് ടീമിനായി കളിക്കുന്നത്. വലിയൊരു ഇടവേളയ്ക്കു ശേഷം പാകിസ്താനില്‍ നടക്കുന്ന അന്താരാഷ്ട്ര പരമ്പര കൂടിയാണിത്. വെള്ളിയാഴ്ച കറാച്ചിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴയെ തുടര്‍ന്നു ടോസ് പോലും നടത്താനാവാതെ ഉപേക്ഷിച്ചിരുന്നു. സ്വന്തം നാട്ടില്‍ ദേശീയ ടീമിനു വേണ്ടി ബാബര്‍ കളിക്കേണ്ടിയിരുന്ന ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.
മിസ്ബാഹുള്‍ ഹഖ് അടുത്തിടെ പാക് ടീമിന്റെ പുതിയ കോച്ചായ ശേഷം ബാബറിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു.

മികച്ച പ്രകടനം
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പാക് ടീമിനായി മിന്നുന്ന പ്രകടനമാണ് ബാബര്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹത്തിന് 50ന് മുകൡ ബാറ്റിങ് ശരാശരിയുണ്ട്. ടി20യില്‍ 54.22ഉം ഏകദിനത്തില്‍ 53.55ഉം ആണ് ബാബറിന്റെ ശരാശരി.
72 ഏകദിനങ്ങളില്‍ നിന്നും 3213 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 125 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 30 ടി20കളില്‍ നവിന്നും 1247 റണ്‍സും ബാബര്‍ അടിച്ചെടുത്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications