Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബര്‍ കോലിയുടെ പിന്‍ഗാമി തന്നെ... ഇന്ത്യന്‍ നായകനെ കടത്തിവെട്ടി!! സെഞ്ച്വറിയില്‍ റെക്കോര്‍ഡ്

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന വിരാട് കോലിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പാകിസ്താന്‍ സെന്‍സേഷന്‍ ബാബര്‍ അസം. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനവും ബാറ്റിങ് ശൈലിയുമാണ് ബാബറിനെ കോലിയോട് ഉപമിക്കാന്‍ കാരണം.

ഇപ്പോഴിതാ കോലിയുടെ പിന്‍ഗാമിയായി മാറാന്‍ തനിക്കു ശേഷിയുണ്ടെന്ന് റെക്കോര്‍ഡ് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ബാബര്‍. സെഞ്ച്വറി നേട്ടത്തിലാണ് ഇന്ത്യന്‍ നായകനെ അദ്ദേഹം പിന്തള്ളിയത്.

11ാം സെഞ്ച്വറി

11ാം സെഞ്ച്വറി

ഏകദിനത്തില്‍ അതിവേഗത്തില്‍ 11 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ ലോക ക്രിക്കറ്റിലെ തന്നെ മൂന്നാമത്തെ താരമായി ബാബര്‍ മാറി. ശ്രീലങ്കയ്‌ക്കെതിരേ കറാച്ചിയില്‍ നടന്ന കളിയിലാണ് ബാബര്‍ റെക്കോര്‍ഡ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
71 ഇന്നിങ്‌സുകളില്‍ നിന്നാണ് ബാബര്‍ തന്റെ 11ാം സെഞ്ച്വറി തികച്ചത്. എന്നാല്‍ കോലിക്കു ഇത്രയും സെഞ്ച്വറികള്‍ക്കു വേണ്ടി 82 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നിരുന്നു. 64 ഇന്നിങ്‌സുകളില്‍ നിന്നും 11 സെഞ്ച്വറികളെടുത്ത ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ തന്നെ ക്വിന്റണ്‍ ഡികോക്കാണ് (65 ഇന്നിങ്‌സ്) ലിസ്്‌റില്‍ രണ്ടാംസ്ഥാനത്ത്.

മറ്റൊരു നേട്ടം കൂടി

മറ്റൊരു നേട്ടം കൂടി

മൂന്നാമത്തെ വേഗമേറിയ സെഞ്ച്വറി വേട്ടക്കാരനെന്ന റെക്കോര്‍ഡ് മാത്രമല്ല മറ്റൊരു റെക്കോര്‍ഡ് കൂടി ലങ്കയ്‌ക്കെതിരേ ബാബര്‍ തന്റെ പേരിലാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച പാകിസ്താന്‍ താരമായി ബാബര്‍ മാറുകയും ചെയ്തു.
19 ഇന്നിങ്‌സുകളിലാണ് താരം 1000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. 21 ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സെടുത്ത മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിന്റെ റെക്കോര്‍ഡ് ബാബര്‍ പഴങ്കഥയാക്കുകയായിരുന്നു.

പാകിസ്താന് മിന്നും ജയം

പാകിസ്താന് മിന്നും ജയം

ബാബറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെിരേയുള്ള രണ്ടാം ഏകദിനത്തില്‍ പാകിസ്താന്‍ 67 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ബാബറിന്റെ (115) മികവില്‍ ഏഴു വിക്കറ്റിന് 305 റണ്‍സ് നേടി. 105 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും ബാബറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഫഖര്‍ സമാനാണ് (54) മറ്റൊരു പ്രധാന സ്‌കോറര്‍.
മറുപടി ബാറ്റിങില്‍ ലങ്ക 46.5 ഓവറില്‍ 238 റണ്‍സിന് പുറത്തായി. ഷെഹാന്‍ ജയസൂര്യ (96), ധസുന്‍ ശനക (68) എന്നിവരുടെ പ്രകടനമാണ ലങ്കയുടെ തോല്‍വിഭാരം കുറച്ചത്.

Story first published: Tuesday, October 1, 2019, 10:38 [IST]
Other articles published on Oct 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+