ഡെക്ക്, വീണ്ടും ഡെക്ക്... ഉമറിന് ടി20യില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്, മുന്‍ സൂപ്പര്‍ താരത്തിനൊപ്പം
ലാഹോര്‍: പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഉമര്‍ അക്മല്‍ ഇങ്ങനെയൊരു നാണക്കേട് പ്രതീക്ഷിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരേ നടന്ന രണ്ടാമത്തെ ടി20 മല്‍സരത്തിലും റണ്ണൊന്നുമെടുക്കാനാവാതെ പുറത്തായതോടെയാണ് ഉമറിന്റെ മാനം പോയത്.
നേരത്തേ ആദ്യ കളിയിലും താരം റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. രണ്ടാം ടി20യും തോറ്റതോടെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര പാകിസ്താന്‍ ലങ്കയ്ക്കു അടിയറ വയ്ക്കുകയും ചെയ്തിരുന്നു. പൂജ്യത്തിനു പുറത്തായതോടെ ടി20യില്‍ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡിനൊപ്പം ഉമര്‍ എത്തുകയും ചെയ്തു.

നാണക്കേടിന്റെ റെക്കോര്‍ഡ്
ടി20യില്‍ ഏറ്റവുമധികം മല്‍സങ്ങളില്‍ ഡെക്കായി പുറത്തായ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഉമര്‍ എത്തിയത്. ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ തിലകരത്‌നെ ദില്‍ഷന്റെ പേരിലായിരുന്നു ഈ നാണക്കേട്. ഇപ്പോള്‍ ഉമറും ഇതില്‍ പങ്കാളിയായിരിക്കുകയാണ്.ഇരുവരും 10 തവണയാണ് അക്കൗണ്ട് തുറക്കാതെ ക്രീസ് വിട്ടത്.
ലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ഉമറിന്റെ മടക്കം. വനിന്ദു ഹസരംഗ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ആദ്യ കളിയിലും ഉമര്‍ ആദ്യ പന്തില്‍ തന്നെ മടങ്ങിയിരുന്നു. അന്ന് നുവാന്‍ പ്രദീപ് അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

തിരിച്ചുവരവ്
മോശം ഫോം കാരണം ദേശീയ ടീമിനു പുറത്തായിരുന്നു ഉമര്‍. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം താരത്തെ തിരിച്ചുവിളിക്കാന്‍ മുന്‍ ടീമംഗവും ഇപ്പോള്‍ പാക് കോച്ചുമായ മിസ്ബാഹുല്‍ ഹഖിനെ പ്രേരിപ്പിക്കുകയായിരുന്നു. പക്ഷെ മിസ്ബാഹിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന പ്രകടനമാണ് താരം ആദ്യ രണ്ടു ടി20കളിലും കാഴ്ചവച്ചത്. ഇതോടെ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഉമറിന് ഒരു അവസരം കൂടി നല്‍കാന്‍ സാധ്യത കുറവാണ്.

അപ്രതീക്ഷിത തിരിച്ചടി
ലങ്കയുടെ രണ്ടാംനിര ടീമില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടിയാണ് ടി20 പരമ്പരയില്‍ ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമായ പാകിസ്താന് നേരിട്ടത്. നേരത്തേ നടന്ന ഏകദിന പരമ്പര തൂത്തുവാരിയ പാക് പടയ്ക്കു ടി20യില്‍ ചുവട് പിഴയ്ക്കുകയായിരുന്നു.
ആദ്യ ടി20യില്‍ 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ലങ്ക ആഘോഷിച്ചത്. രണ്ടാം ടി20യില്‍ 35 റണ്‍സിനും പാകിസ്താനെ നാട്ടുകാര്‍ക്കു മുന്നില്‍ ലങ്ക മലര്‍ത്തിയടിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications