ശുഐബിന് ചരിത്രനേട്ടം!! ഏഷ്യയിലാദ്യം... മുന്നില്‍ 2 പേര്‍ മാത്രം, കോലിക്കും രോഹിത്തിനും പോലുമില്ല

ഹരാരെ: ബൗളറായി കരിയര്‍ ആരംഭിച്ച് പിന്നീട് ഓള്‍റൗണ്ടറായും പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായി മാറിയ സൂപ്പര്‍ താരം ശുഐബ് മാലിക്കിന് അപൂര്‍വ്വ നേട്ടം. സിംബാബ്‌വെയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയാ മിര്‍സയുടെ ഭര്‍ത്താവ് കൂടിയായ ശുഐബ് അപൂര്‍വ്വ നേട്ടത്തിന് അവകാശിയായത്.
അന്താരാഷ്ട്ര ട്വന്റി20യില്‍ 2000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട ഏഷ്യയിലെ ആദ്യ താരമായി അദ്ദേഹം മാറുകയായിരുന്നു. ലോക ക്രിക്കറ്റില്‍ രണ്ടു പേര്‍ മാത്രമേ നേരത്തേ 2000 റണ്‍സ് ക്ലബ്ബില്‍ അംഗമായിട്ടുള്ളൂ.

ബൗണ്ടറി പായിച്ചത് ചരിത്രത്തിലേക്ക്
സിംബാബ്‌വെയ്‌ക്കെതിരായ കളിയില്‍ ഇറങ്ങുമ്പോള്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ശുഐബിന് 11 റണ്‍സ് മാത്രം മതിയായിരുന്നു. സോളമന്‍ മെയ്‌റിനെതിരേ ബൗണ്ടറി പായിച്ചാണ് ശുഐബ് 2000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. മല്‍സരത്തില്‍ 37 റണ്‍സുമായി താരം പുറത്താവാതെ നിന്നു. 24 പന്തുകളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും ശുഐബിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 2026 റണ്‍സാണ് ഇപ്പോള്‍ ശുഐബിന്റെ അക്കൗണ്ടിലുള്ളത്.

ഏഷ്യയില്‍ ഇതാദ്യം
ഏഷ്യയില്‍ ഇതാദ്യമായാണ് ഒരു താരം ട്വന്റി20യില്‍ 2000 റണ്‍സെന്ന നേട്ടം കൈവരിക്കുന്നത്. 92 മല്‍സരങ്ങളില്‍ നിന്നാണ് 32 ശരാശരിയില്‍ 122നു മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം ഇത്രയുമധികം റണ്‍സെടുത്തത്.
ട്വന്റി20 റണ്‍വേട്ടയില്‍ പാകിസ്താനില്‍ നിന്നും മറ്റൊരു താരവും ആദ്യ പത്തില്‍പ്പോലും ഇടം നേടിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തലപ്പത്ത്
അന്താരാഷ്ട്ര ട്വന്റിയില്‍ ശുഐബിനു മുന്നില്‍ ഇനി രണ്ടു താരങ്ങള്‍ മാത്രമേയുള്ളൂ. ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് തലപ്പത്ത്.
79 ഇന്നിങ്‌സുകളില്‍ നിന്നും 2271 റണ്‍സാണ് ഗുപ്റ്റില്‍ വാരിക്കൂട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ന്യൂസിലന്‍ഡിന്റെ തന്നെ സൂപ്പര്‍ താരമായ ബ്രെന്‍ഡന്‍ മക്കുല്ലമാണ് രണ്ടാംസ്ഥാനത്ത്. 2140 റണ്‍സാണ് മക്കുല്ലം നേടിയത്.

കോലിയും രോഹിത്തും നാലും അഞ്ചും സ്ഥാനങ്ങളില്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വെടിക്കെട്ട് താരമായ രോഹിത് ശര്‍മയുമാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. അയര്‍ലാന്‍ഡിനെതിരായ കഴിഞ്ഞ പരമ്പരയില്‍ തന്നെ കോലി ഈ നേട്ടം കൈവരിക്കേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ സാധിച്ചില്ല.
2000 റണ്‍സിലെത്താന്‍ കോലിക്ക് എട്ടു റണ്‍സ് കൂടി മതി. 55 ഇന്നിങ്‌സുകളില്‍ നിന്നും 1992 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 74 ഇന്നിങ്‌സുകളില്‍ നിന്നും 1949 റണ്‍സുമായാണ് രോഹിത് തൊട്ടുതാഴെ നില്‍ക്കുന്നത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications