Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവിസ്മരണീയ തിരിച്ചുവരവ്... കംഗാരുക്കളെ മലര്‍ത്തിയടിച്ച് പാകിസ്താന്‍, പരമ്പര നേട്ടം

ഹരാരെ: പന്തു ചുരണ്ടല്‍ വിവാദത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കഷ്ടകാലം വിട്ടുപോവുന്നില്ല. സിംബാബ്‌വെയില്‍ നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനലില്‍ പാകിസ്താന്‍ ഓസീസിനെ തകര്‍ത്തുവിട്ടു. ആറു വിക്കറ്റിനാണ് പാക് പടയുടെ വിജയം. തോല്‍വിക്കരികില്‍ നിന്നാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി പാകിസ്താന്‍ ജേതാക്കളായത്. എന്തുകൊണ്ടാണ് ടി20 റാങ്കിങില്‍ തങ്ങള്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു പാകിസ്താന്റെ പ്രകടനം. പാകിസ്താന്റെ തുടര്‍ച്ചയായ ഒമ്പതാം ട്വന്റി20 പരമ്പര വിജയം കൂടിയാണിത്.

1

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ തന്നെ പടുത്തുയര്‍ത്തിയിരുന്നു. ഡാര്‍സി ഷോര്‍ട്ടിന്റെയും (76) ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചുമാണ് (47) കംഗാരുക്കളെ മികച്ച സ്‌കോറിലെത്തിച്ചത്. പാകിസ്താന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്നു വിക്കറ്റെടുത്തു.

2

മറുപടി ബാറ്റിങില്‍ പാകിസ്താന്റെ തുടക്കം ദയനീയമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ രണ്ടു റണ്‍സാവുമ്പോഴേക്കും പാകിസ്താന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. സാഹിബ്‌സദ ഫര്‍ഹാനും ഹുസൈല്‍ തല്‍ഹത്തുമാണ് അക്കൗണ്ട് തുറക്കാനാവാതെ പുറത്തായത്. എന്നാല്‍ അവിസ്മരണീയ തിരിച്ചുവരവാണ് പാകിസ്താന്‍ നടത്തിയത്. ഓപ്പണര്‍ ഫഖര്‍ സമാനാണ് പാക് ഹീറോ. 46 പന്തില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 91 റണ്‍സെടുത്ത താരം ടീമിനെ ജയത്തിന് അരികിലെത്തിച്ചാണ് ക്രീസ് വിട്ടത്. ശുഐബ് മാലിക്കും (43*), ആസിഫ് അലിയും (17*) ചേര്‍ന്ന് മല്‍സരം പൂര്‍ത്തിയാക്കി. നാലു പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കവെയാണ് പാക് പടയുടെ ജയം.

Story first published: Sunday, July 8, 2018, 17:13 [IST]
Other articles published on Jul 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+