For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി മാലിക്കില്ലാത്ത പാകിസ്താന്‍... മുന്‍ സൂപ്പര്‍ താരം കളി നിര്‍ത്തി, പക്ഷെ ഒന്നില്‍ മാത്രം തുടരും

37 കാരന് ഈ ലോകകപ്പില്‍ മൂന്നു കളികളിലാണ് അവസരം ലഭിച്ചത്

ലണ്ടന്‍: പാകിസ്താന്റെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് ഏകദിന ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞു. ലോകകപ്പിലെ അവസാന മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ പാകിസ്താന്‍ ജയത്തോടെ വിടവാങ്ങിയതിനു പിന്നാലെയാണ് മാലിക്കും പാഡഴിച്ചത്. ലോകകപ്പിനു ശേഷം വിരമിക്കുമെന്നു 37 കാരനായ താരം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ലോര്‍ഡ്‌സില്‍ വെള്ളിയാഴ്ച നടന്ന കളിയില്‍ ബംഗ്ലാദേശിനെ 94 റണ്‍സിനു തോല്‍പ്പിച്ചിട്ടും പാകിസ്താന്‍ സെമി കാണാതെ പുറത്താവുകയായിരുന്നു. റണ്‍റേറ്റിന്റെ കരുത്തില്‍ പാകിസ്താനെ മറികടന്ന് ന്യൂസിലാന്‍ഡ് സെമിയില്‍ കടക്കുകയായിരുന്നു.

ടി20യില്‍ തുടര്‍ന്നും കളിക്കും

ടി20യില്‍ തുടര്‍ന്നും കളിക്കും

ഏകദിനത്തില്‍ നിന്നു വിരമിക്കുകയാണെങ്കിലു ടി20യില്‍ താന്‍ തുടര്‍ന്നും കളിക്കുമെന്ന് മാലിക്ക് അറിയിച്ചു. ബൗളറായി കരിയര്‍ തുടങ്ങി പിന്നീട് ഓള്‍റൗണ്ടറായും പാക് ക്യാപ്റ്റനുമായി മാറിയ താരമാണ് അദ്ദേഹം. പാകിസ്താനു വേണ്ടി 287 ഏകദിനങ്ങളില്‍ മാലിക്ക് കളിച്ചിട്ടുണ്ട്.
34.55 ശരാശരിയില്‍ 7534 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒമ്പത് സെഞ്ച്വറികളും 44 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഇത് കൂടാതെ 158 വിക്കറ്റുകളും മാലിക്കിന്റെ അക്കൗണ്ടിലുണ്ട്.

ടി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

ടി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

ഏറെ ഇഷ്ടമുള്ള ഏകദിനത്തില്‍ നിന്നും വിരമിക്കുന്നത് തീര്‍ച്ചയായും ദുഖമുണ്ടാക്കുന്ന കാര്യമാണ്. എങ്കിലും ഇനി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. ടി20യിലും ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മാലിക്ക് വ്യക്തമാക്കി.
ഈ ലോകകപ്പോടെ ഏകദിനത്തില്‍ വിരമിക്കണമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ തീരുമാനിച്ചതാണ് പല അഭിമുഖങ്ങളിലും ഇക്കാര്യം പറയുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീമംഗങ്ങള്‍, പരിശീലകര്‍, കുടുംബാംഗങ്ങള്‍, പിസിബി എന്നിവര്‍ക്കു മാലിക്ക് നന്ദി അറിയിച്ചു. അതിനേക്കാള്‍ പ്രധാനപ്പെട്ട ആരാധകരോട് ഏറെ ഇഷ്ടമാണെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്.

മൂന്നു മല്‍സരങ്ങളില്‍ മാത്രം

മൂന്നു മല്‍സരങ്ങളില്‍ മാത്രം

മാലിക്കിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ലോകകപ്പ് കൂടിയായിരിക്കും ഇത്. കാരണം വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. മോശം പ്രകടനത്തെ തുടര്‍ന്നാണ് മാലിക്കിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായത്.
ചിരവൈരികളായ ഇന്ത്യക്കെതിരേ ജൂണ്‍ 16ന് നടന്ന മല്‍സരമാണ് താരത്തിന്റെ കരിയറിലെ അവസാന ഏകദിനം. ഈ കളിയില്‍ മാലിക്ക് ഗോള്‍ഡന്‍ ഡെക്കായി പുറത്താവുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയക്കെതിരായ തൊട്ടുമുമ്പത്തെ കളിയിലും താരത്തിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല.

Story first published: Saturday, July 6, 2019, 11:28 [IST]
Other articles published on Jul 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+