Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നേരിട്ടത് 400ന് മുകളില്‍ ബോളുകള്‍!- ക്ലബ്ബിലേക്കു ഷഫീഖും, ഇന്ത്യയുടെ ഒരാള്‍ മാത്രം

ടെസ്റ്റ് ക്രിക്കറ്റില്‍, പ്രത്യേകിച്ചും നാലാമിന്നിങ്‌സില്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യുകയെന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. കാരണം മൂന്നു ഇന്നിങ്‌സുകളില്‍ ടീമിനായി ബാറ്റിങും ഫീല്‍ഡിങും നടത്തിയ ശേഷമാണ് ഒരു താരത്തിനു അവസാന ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യേണ്ടി വരിക. അതുകൊണ്ടു തന്നെ അസാമാന്യ ക്ഷമയും ശാരീരികക്ഷമതയുമുള്ളവര്‍ക്കു മാത്രമേ നാലാമിന്നിങ്‌സില്‍ കൂടുതല്‍ സമയം ബാറ്റിങ് തുടരാന്‍ സാധിക്കുകയുള്ളൂ.

1

നാലാമിന്നിങ്‌സില്‍ നേരിട്ട ബോളുകളുടെ എണ്ണത്തില്‍ എലൈറ്റ് ക്ലബ്ബിലുള്ള താരങ്ങളുടെ നിരയിലേക്കു പുതിയൊരു അംഗം കൂടി ഇടം നേടിയിരിക്കുകയാണ്. പാകിസ്താന്‍ ഓപ്പണര്‍ അബ്ദുള്ള ഷഫീഖാണ് ഉജ്ജ്വല ബാറ്റിങിലൂടെ ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നത്.

2

ഒരു ടെസ്റ്റിന്റെ നാലാമിന്നിങ്‌സില്‍ 400ന് മുകളില്‍ ബോളുകള്‍ നേരിട്ട ബാറ്റര്‍മാരുടെ എലൈറ്റ് ക്ലബ്ബിലാണ് പാകിസ്താന്‍ താരം അബ്ദുള്ള ഷഫീഖ് ഇടം പിടിച്ചിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേയുള്ള ഒന്നാം ടെസ്റ്റിലാണ് പാകിസ്താന്റെ രണ്ടാമിന്നിങ്‌സില്‍ 400ന് മുകളില്‍ ബോളുകള്‍ നേരിട്ട് സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായി മാറിയിരിക്കുന്നത്. ഷഫീഖിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ടെസ്റ്റില്‍ വിജയത്തിനു തൊട്ടരികിലെത്തയിരിക്കുകയാണ് പാക് പട.

റിഷഭ് ഹേറ്റേഴ്‌സ് ഇതറിയണം- റണ്‍വേട്ടയില്‍ ഇന്ത്യയുടെ ഒന്നാമന്‍! രോഹിത് നാലാമത്

3

നേരത്തേ നാലു താരങ്ങളായിരുന്നു നാലാമിന്നിങ്‌സില്‍ 400ന് മുകളില്‍ ബോളുുകള്‍ കളിച്ചത്. ഇപ്പോള്‍ അബ്ദുള്ള ഷഫീഖിന്റെ വരവോടെ അതു അഞ്ചായി ഉയര്‍ന്നിരിക്കുകയാണ്. എലൈറ്റ് ക്ലബ്ബിലെത്തിയ പാകിസ്താന്റെ രണ്ടാമത്തെ താരം കൂടിയാണ് ഷഫീഖ്. നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം നേരത്തേ തന്നെ ഈ ലിസ്റ്റിലണ്ട്.
പാകിസ്താനെക്കൂടാതെ ഇംഗ്ലണ്ടിന്റെയും രണ്ടു പേര്‍ എലൈറ്റ് ക്ലബ്ബിന്റെ ഭാഗമാണ്. മൈക്ക് അതേര്‍ട്ടന്‍, ഹെര്‍ബേര്‍ട്ട് സട്ട്ക്ലിഫെ എന്നിവരാണ് ഈ താരങ്ങള്‍. ശേഷിച്ച ഒരാള്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറാണ്.

4

മൈക്ക് അതേര്‍ട്ടന്റെ പേരിലാണ് നിലവില്‍ ഒരു ടെസ്റ്റിന്റെ നാലാമിന്നിങ്‌സില്‍ ഏറ്റവുമധികം ബോളുകള്‍ നേരിട്ട താരമെന്ന ലോക റെക്കോര്‍ഡ്. 492 ബോളുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. രണ്ടാംസ്ഥാനത്ത് ഇംഗ്ലണ്ടിന്റെ തന്നെ ഹെര്‍ബേര്‍ട്ട് സട്ക്ലിഫെയാണ്. 462 ബോളുകള്‍ അദ്ദേഹം നേരിട്ടിരുന്നു. സുനില്‍ ഗവാസ്‌കറാണ് മൂന്നാമന്‍. അദ്ദേഹം നേരിട്ടതാവട്ടെ 443 ബോളുകളുമാണ്.

രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

5

ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റിലായിരുന്നു ബാബര്‍ ആസവും 400 പ്ലസ് ബോളുകളുടെ ക്ലബ്ബില്‍ അംഗമായത്. 425 ബോളുകള്‍ നേരിട്ട അദ്ദേഹം 196 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 506 റണ്‍സിന്റെ റെക്കോര്‍ഡ് സ്‌കോര്‍ ചേസ് ചെയ്യവെയായിരുന്നു ബാബറിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ടെസ്റ്റ് സമനിലയിലാക്കാനും ഇതു പാകിസ്താനെ സഹായിച്ചിരുന്നു.

6

അതേസമയം, അബ്ദുള്ള ഷഫീഖിന്റെ (160*) അപരാജിത സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ പാകിസ്താന്‍ നാലു വിക്കറ്റിന്റെ വിജയം സ്വ ന്തമാക്കി. ഷഫീഖ് 408 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 160 റണ്‍സ് നേടിയത്. നായകന്‍ ബാബര്‍ ആസം (55), മുഹമ്മദ് റിസ്വാന്‍ (40), ഇമാമുള്‍ ഹഖ് (35) എന്നിവരാണ് പാകിസ്താന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 342 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാകിസ്താന് ആതിഥേയര്‍ നല്‍കിയത്. ഗല്ലെയിലെ എക്കാലത്തെയും വലിയ റണ്‍ചേസ് നടത്തിയാണ് പാക് ടീം വിജയം കൊയ്തിരിക്കുന്നത്. ഷഫീഖ് പ്ലെയര്‍ ഓഫ് ജി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Wednesday, July 20, 2022, 15:04 [IST]
Other articles published on Jul 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+